/indian-express-malayalam/media/media_files/2025/10/31/savitri-life-2025-10-31-19-01-15.jpg)
/indian-express-malayalam/media/media_files/2025/10/31/savitri-1-2025-10-31-19-01-54.jpg)
തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും പ്രശസ്തയായ അഭിനേത്രികളിൽ ഒരാളായിരുന്നു സാവിത്രി. 'മഹാനടി' എന്നാണ് അവർ അറിയപ്പെട്ടിരുന്നത്. പ്രൊഫഷണൽ ജീവിതത്തിൽ വലിയ വിജയം നേടിയെങ്കിലും, ജീവിതത്തിലെ താളപ്പിഴകൾ അവരെ വേട്ടയാടി. നാൽപത്തിയേഴാം വയസ്സിൽ സാവിത്രിയുടെ ജീവിതം അവസാനിച്ചു.
/indian-express-malayalam/media/media_files/2025/10/31/savitri-2-2025-10-31-19-02-05.jpg)
ബാല്യം മുതൽ നൃത്തത്തിൽ താൽപര്യം പ്രകടിപ്പിച്ച സാവിത്രി, കൗമാരപ്രായത്തിൽ തന്നെ സിനിമയിൽ അവസരം തേടി. മദ്രാസിലെ ജെമിനി സ്റ്റുഡിയോസിൽ വെച്ച് കാസ്റ്റിംഗ് അസിസ്റ്റൻ്റായ രാമസ്വാമി ഗണേശനെ (പിൽക്കാലത്ത് ജെമിനി ഗണേശൻ) അവർ പരിചയപ്പെട്ടു. 1950-കളുടെ തുടക്കത്തിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച സാവിത്രി, എൻ.ടി. രാമറാവുവിനൊപ്പം അഭിനയിച്ച പെല്ലി ചേസി ചൂടു (1952) എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടി. മനംപോൽ മാംഗല്യം എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ ജെമിനി ഗണേശനുമായി അവർ പ്രണയത്തിലാവുകയും ഒടുവിൽ വിവാഹം കഴിക്കുകയും ചെയ്തു. അലമേലു ആയിരുന്നു ജെമിനിയുടെ ആദ്യഭാര്യ, ആ ബന്ധത്തിൽ മക്കളുമുണ്ടായിരുന്നു. നടിയായ പുഷ്പവല്ലിയുമായും ജെമിനി ഗണേശന് ബന്ധമുണ്ടായിരുന്നു. അതിനാൽ തന്നെ സാവിത്രിയും ഗണേശനും കുറച്ചുകാലം വിവാഹം രഹസ്യമായി സൂക്ഷിച്ചു.
/indian-express-malayalam/media/media_files/2025/10/31/savitri-4-2025-10-31-19-02-25.jpg)
ഒരു ഹെയർ ഓയിൽ പരസ്യത്തിൽ "സാവിത്രി ഗണേഷ്" എന്ന് ഒപ്പിട്ടതോടെയാണ് അവരുടെ വിവാഹം പരസ്യമായത്. ജെമിനി ഗണേശൻ്റെ ഒന്നിലധികം ബന്ധങ്ങൾ കാരണം ഇത് ഏറെ ചർച്ചയായി. എങ്കിലും അവർ ബന്ധം തുടർന്നു, അവർക്ക് വിജയ ചാമുണ്ഡേശ്വരി, സതീഷ് എന്നിങ്ങനെ രണ്ട് മക്കളുണ്ടായി. മായബസാർ, മിസ്സിയമ്മ, പാശമലർ തുടങ്ങിയ നിരവധി ശ്രദ്ധേയമായ ചിത്രങ്ങളിൽ അവർ ഒരുമിച്ച് അഭിനയിച്ചു.
/indian-express-malayalam/media/media_files/2025/10/31/savitri-3-2025-10-31-19-02-25.jpg)
സാവിത്രി സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്ത ചില സിനിമകൾ പരാജയപ്പെട്ടതോടെ അവരുടെ കരിയർ തകർച്ചയിലേക്ക് നീങ്ങി. ഈ പരാജയങ്ങളിൽ അവർ അനുഭവിച്ച സങ്കടം, ജെമിനി ഗണേശൻ്റെ അവിഹിത ബന്ധങ്ങൾ അറിഞ്ഞതോടെ വർദ്ധിച്ചു. തകർന്നുപോയ സാവിത്രി മദ്യത്തിൽ അഭയം തേടി, അത് പിന്നീട് ആസക്തിയായി മാറി. "അമ്മയ്ക്ക് തൻ്റെ പ്രശ്നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയില്ലായിരുന്നു. അവർ വളരെ നിഷ്കളങ്കയായിരുന്നു, അത് അവരെ വല്ലാതെ ബാധിച്ചു. ശരിയായ ഒരു ഉപദേശവും അവർക്ക് ലഭിച്ചില്ല, അതുകൊണ്ടാണ് അവർ മദ്യത്തിന് അടിമയായത്," മകൾ വിജയ ചാമുണ്ഡേശ്വരി 2017-ൽ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
/indian-express-malayalam/media/media_files/2025/10/31/savitri-2025-10-31-19-02-25.jpg)
മദ്യപാനം അവരുടെ ആരോഗ്യത്തെയും ജീവിതത്തെയും ഗുരുതരമായി ബാധിച്ചു. പ്രശസ്തിയുടെ കൊടുമുടിയിൽ നിന്ന് സാവിത്രിയുടെ വീഴ്ച വളരെ വലുതായിരുന്നു. പ്രമേഹം, അമിത രക്തസമ്മർദ്ദം തുടങ്ങിയ അസുഖങ്ങളാൽ വിഷമിച്ചിരുന്ന അവർ പിന്നീട് കോമയിലായി. 19 മാസത്തോളം കോമയിൽ കിടന്ന ശേഷം 1981-ൽ, 47-ാം വയസ്സിൽ സാവിത്രി അന്തരിച്ചു. വർഷങ്ങൾക്കുശേഷം, ജെമിനി ഗണേശൻ്റെ അടുത്ത സുഹൃത്തായിരുന്ന നടൻ രാജേഷ്, സാവിത്രിയുടെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്, വിവാഹിതനായ ഒരാളെ പ്രണയിച്ചതും വിവാഹം ചെയ്തതുമായിരുന്നു എന്ന് അഭിപ്രായപ്പെട്ടിരുന്നു.
/indian-express-malayalam/media/media_files/2025/10/31/savitri-with-her-husband-gemini-ganesan-2025-10-31-19-02-25.jpg)
സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത ചിത്രമാണ് മഹാനടി. ഇതിലെ അഭിനയത്തിന് കീർത്തി സുരേഷിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us