scorecardresearch

Republic Day 2024: ആംഗ്യഭാഷയിൽ ദേശിയഗാനം ആലപിച്ച് ബിഗ്ബി; ആശംസകളുമായി മോഹൻലാൽ, മമ്മൂട്ടി, കമൽ ഹാസൻ...

മോഹൻലാൽ, മമ്മൂട്ടി, കമൽ ഹാസൻ, അക്ഷയ് കുമാർ, ചിരഞ്ജീവി, അല്ലു അർജുൻ തുടങ്ങി താരങ്ങൾ എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു

മോഹൻലാൽ, മമ്മൂട്ടി, കമൽ ഹാസൻ, അക്ഷയ് കുമാർ, ചിരഞ്ജീവി, അല്ലു അർജുൻ തുടങ്ങി താരങ്ങൾ എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു

author-image
Entertainment Desk
New Update
Mohanlal, Amitabh Bachan

റിപ്പബ്ലിക് ദിന വീഡിയോയിൽ അമിതാഭ് ബച്ചൻ - മോഹൻലാൽ (ഫയൽ ഫൊട്ടോ)

ജനുവരി 26-ന് രാജ്യം 75-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ, ഇന്ത്യൻ സിനിമയുടെ അഭിമാനമായ നിരവധി താരങ്ങളാണ് ആരാധകർക്കും ഫോളോവർമാർക്കും റിപ്പബ്ലിക് ദിനാശംസകൾ നേർന്നുകൊണ്ട് പോസ്റ്റുകൾ പങ്കുവച്ചത്. 1947-ൽ സ്വാതന്ത്ര്യം നേടിയ ഇന്ത്യ 1950-ൽ ആണ് റിപ്പബ്ലിക് രാഷ്ട്രമായി മാറിയത്.

Advertisment

ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം ആംഗ്യഭാഷയിൽ ദേശീയഗാനം ചൊല്ലുന്ന ബോളിവുഡിന്റെ ബിഗ്ബി, അമിതാഭ് ബച്ചന്റെ വീഡിയോയാണ് റിപ്പബ്ലിക് ദിനത്തിൽ വ്യത്യസ്തമായി ശ്രദ്ധനേടിയത്.

മലയാളത്തിന്റ പ്രയതാരം മോഹൻലാലും മമ്മൂട്ടിയും റിപ്പബ്ലിക് ദിനാശംസകളുമായി സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവച്ചിരുന്നു. 'നമ്മുടെ വീരന്മാരുടെ ത്യാഗങ്ങളെ അഭിവാദ്യം ചെയ്യാം, ഐക്യവും പുരോഗതിയും വാഴുന്ന ഒരു ഭാവിക്കായി കാത്തിരിക്കാം. ജയ് ഹിന്ദ്!' മോഹൻലാൽ എക്സിൽ പങ്കുവച്ച പോസ്റ്റിൽ കുറച്ചു.

Advertisment

'രാജ്യത്തെ അദ്വിതീയമാക്കുന്ന മൂല്യങ്ങളെ നമുക്ക് വിലമതിക്കാം, പുരോഗതിയുടെയും സമൃദ്ധിയുടെയും പിന്നാലെ ഒറ്റക്കെട്ടായി നിൽക്കാം, റിപ്പബ്ലിക് ദിനാശംസകൾ,' സംസ്ഥാന കലോത്സവ വേദിയിൽ പകർത്തിയ ചിത്രത്തോടൊപ്പം മമ്മൂട്ടിക്കമ്പനി എക്സിൽ കുറിച്ചു.

കമൽ ഹാസൻ, അനുപം ഖേർ, ജൂനിയർ എൻ ടി ആർ തുടങ്ങിയ താരങ്ങളും ആശംസകൾ പങ്കുവച്ചൂ. അല്ലു അർജുൻ, വരുൺ തേജ്, തുടങ്ങിയ താരങ്ങൾക്കൊപ്പം പതാക ഉയർത്തി റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ചിരഞ്ജീവിയുടെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

Read More:

Mohanlal Republic Day Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: