/indian-express-malayalam/media/media_files/hjfb0P31ihLr0Lnzc1ee.jpg)
Republic Day 2024 Wishes: റിപ്പബ്ലിക്ക് ദിനാശംസ ചിത്രങ്ങൾ
Republic Day Wishes 2024 in malayalam: ഇന്ത്യൻ ഭരണഘടനയുടെ 75-ാം വാർഷികവും, ഇന്ത്യ ഒരു പരമാധികാര റിപ്പബ്ലിക്കായി രൂപാന്തരപ്പെടുന്നതും അടയാളപ്പെടുത്തുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കായി ഒരുങ്ങുകയാണ് ഓരോ ഇന്ത്യക്കാരനും. രാജ്യത്തിന്റെ ശ്രദ്ധേയമായ പുരോഗതിയെ അംഗീകരിക്കുന്നതിനൊപ്പം, ജനാധിപത്യത്തിന്റെയും വൈവിധ്യമാർന്ന സാംസ്കാരിക പൈതൃകത്തിന്റെയും, മൂല്യങ്ങളുടെയും അഭിമാനത്തിന്റെയും, പ്രതിഫലനത്തിന്റെയും ആഘോഷ നിമിഷമാണ് ഓരോ റിപ്പബ്ലിക് ദിനവും.
റിപ്പബ്ലിക് ദിനാഘോഷം മഹത്തായ പരേഡുകളിലും പതാക ഉയർത്തൽ ചടങ്ങുകളിലും മാത്രം ഒതുങ്ങുന്നില്ല, ഇന്ത്യക്കാർ ആശംസകൾ കൈമാറുകയും പ്രചോദനാത്മകമായ സന്ദേശങ്ങൾ പങ്കിടുകയും രാജ്യസ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്ന സമയം കൂടിയാണിത്.
2024, റിപ്പബ്ലിക് ദിനത്തിൽ നിങ്ങളുടെ സുഹൃത്തുക്കൾക്കും പരിചയക്കാർക്കും സന്ദേശം അയക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, റിപ്പബ്ലിക് ദിന ചിത്രങ്ങളും ആശംസകളും നിങ്ങൾക്കായി പങ്കുവയ്ക്കുന്നു.
സ്വാതന്ത്ര്യം എന്ന ആത്മാവ് ഹൃദയങ്ങളിൽ നിറയട്ടെ, രാഷ്ട്രം ഉയരങ്ങളിൽ കുതിക്കട്ടെ. റിപ്പബ്ലിക് ദിനാശംസകൾ
ഇന്ത്യൻ സംസ്‌കാരങ്ങൾ എന്നന്നേക്കും ഐക്യത്തിന്റെ ഊർജസ്വലമായ ഇഴകൾ നെയ്യട്ടെ. റിപ്പബ്ലിക് ദിനാശംസകൾ 2024
എന്താണ് റിപ്പബ്ലിക് ദിനം?
1947 ഓഗസ്റ്റ് 15നാണ് ഇന്ത്യ ബ്രീട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയത്. 200 വർഷത്തിലേറെ നീണ്ട ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് രാജ്യം സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ, ഡോ. ബാബാ സാഹേബ് അംബേദ്കര്‍ ചെയര്‍മാനായ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ഭരണ ഘടന തയ്യാറാക്കി. 1949 നവംബർ 26ന് ഇന്ത്യൻ ഭരണഘടനാ അസംബ്ലി ഇന്ത്യൻ ഭരണഘടന അംഗീകരിച്ചു. ബ്രീട്ടീഷുകാരുടെ ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ ആക്ട് 1935 പിൻവലിക്കപ്പെടുകയും 1950 ജനുവരി 26ന് ഇന്ത്യയുടെ ഭരണഘടന രാജ്യമെമ്പാടും പ്രാബല്യത്തിൽ വരികയും ചെയ്തു. ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവിൽ വന്നതിന്‍റെ ഓര്‍മ്മക്കായാണ് ജനുവരി 26 ന് രാജ്യം റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്.
ഇന്ത്യക്കാരെ സംബന്ധിച്ച് ഏറെ വിശേഷപ്പെട്ട രണ്ടു ദിവസങ്ങളാണ്, സ്വാതന്ത്ര്യദിനവും റിപ്പബ്ലിക് ദിനവും. ഇവ തമ്മിലുള്ള വ്യത്യാസമെന്തെന്ന് കുട്ടികളിൽ സംശയം തോന്നുക സ്വാഭാവികം. 1947 ഓഗസ്റ്റ് 15ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയെങ്കിലും അന്നൊരു ഭരണ ഘടന നിലവിൽ വന്നിരുന്നില്ല. ബ്രീട്ടീഷുകാരുടെ ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ ആക്ട് 1935അനുസരിച്ചായിരുന്നു ക്വതന്ത്ര ഇന്ത്യയിലെ നിയമങ്ങള്‍. പഅതിനു പകരം സ്വന്തമായൊരു ഭരണഘടന ഇന്ത്യ തയ്യാറാക്കുകയും പരമോന്നത റിപ്പബ്ലിക്കായി മാറുകയും ചെയ്തത് 75 വർഷങ്ങൾക്കു മുൻപുള്ള ആ ജനുവരി 26നായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.