scorecardresearch

New OTT Release: റിപ്പബ്ലിക് ദിനം ഒടിടിയിൽ എത്തിയ ചിത്രങ്ങൾ

New OTT Release: വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിലെ റിപ്പബ്ലിക് ദിന റിലീസ് ചിത്രങ്ങൾ

New OTT Release: വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിലെ റിപ്പബ്ലിക് ദിന റിലീസ് ചിത്രങ്ങൾ

author-image
Entertainment Desk
New Update
Animal, Sam Bahadur

New OTT Release (ചിത്രം: ഇൻസ്റ്റഗ്രാം)

New OTT Release: ഭാഷാ പരിമിതകളില്ലാതെ ലോക സിനിമയെ സ്വീകരണമുറികളിൽ എത്തിക്കുന്ന ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് വലിയ രീതിയിൽ  പ്രചാരമേറിയിട്ടുണ്ട്. തിയേറ്റർ റിലീസ് പോലെ തന്നെ ആളുകൾ ഉറ്റുനോക്കുന്ന ഒന്നാണ് ഒടിടി റിലീസുകളും.  അടുത്തിടെ തിയേറ്ററിൽ വിലിയ വിജയമായ രണ്ടു ചിത്രങ്ങളാണ് റിപ്പബ്ലിക് ദിനം ഒടിടിയിൽ എത്തിയത്.

Advertisment

വിവിധ ഒടിടി പ്ലാറ്റഫോമുകളിൽ റിപ്പബ്ലിക് ദിനം​ എത്തിയ ചിത്രങ്ങൾ

Animal : അനിമൽ  
രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത അനിമൽ ഒടിടിയിലെത്തി. ചിത്രം ജനുലരി 26ന് ഒടിടിയിൽ എത്തുമെന്ന് അണിയറപ്രവർത്തകർ നേരത്തെ തന്നെ അറിയിച്ചിരുന്നു. തിയേറ്ററിൽ കണ്ട അനിമൽ പതിപ്പാവില്ല ഒടിടിയിൽ ലഭ്യമാകുക. ചിത്രത്തിന്റെ വിപുലീകരിച്ചതും ദൈർഘ്യമേറിയതുമായ പതിപ്പാണ് ഒടിടി പ്ലാറ്റ്ഫോമിൽ ലഭ്യമാവുക എന്ന് സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ പറഞ്ഞിരുന്നു. നെറ്റ്ഫ്ലിക്സിലാണ് അനിമൽ  സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.

Sam Bahadur : സാം ബഹദൂർ

ഇന്ത്യൻ ആർമിയിലെ ഇതിഹാസ വ്യക്തിത്വമായ ഫീൽഡ് മാർഷൽ സാം മനേക്ഷയുടെ ജീവചരിത്രമാണ് സാം ബഹദൂർ. 1971-ലെ ഇന്ത്യ-പാക് യുദ്ധസമയത്ത് അദ്ദേഹത്തിന്റെ നേതൃത്വത്തെയും സൈന്യത്തിലെ അദ്ദേഹത്തിന്റെ യാത്രയെയും ചർച്ചചെയ്യുന്ന ചിത്രമാണ് സാം ബഹദൂർ. വിക്കി കൗശൽ, ഫാത്തിമ സന ​​ഷെയ്ഖ്, സന്യ മൽഹോത്ര എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ZEE5 ഒടിടി പ്ലാറ്റഫോമിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്.

അമേരിക്കൻ ടിവി സീരീസ് 'കർമ്മാ കോളിംഗ് - ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാർ, ഫൈറ്റ് ക്ലബ്- ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാർ, ദി അണ്ടർ ഡോഗ് - ആമസോൺ പ്രൈം, എക്സ്പാറ്റ്സ്- ആമസോൺ പ്രൈം, തുടങ്ങിയ സീരീസുകളും റിപ്പബ്ലിക് ദിനത്തിൽ സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്.

Read More:

Advertisment

New OTT Release: ഒടിടിയിൽ സിനിമകളുടെ പൂക്കാലം: ജനുവരിയിൽ എത്തുന്നത് 10 ചിത്രങ്ങൾ

Republic Day Amazon Animal Netflix

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: