/indian-express-malayalam/media/media_files/uploads/2023/05/rajesh-madhavan.jpg)
Source/ Youtube
സേവ് ദി ഡേറ്റും കല്യാണകുറിയും വന്നതിനു പിന്നാലെ ഇതാ വിവാഹ വാർത്തയും എത്തിയിരിക്കുകയാണ്. 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സുരേശൻ കാവുന്തയുടെയും സുമലത ടീച്ചറുടെയും വിവാഹമായിരുന്നു ഇന്ന്. ഇരുവരുടെയും വിവാഹ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് 'ന്നാ താൻ കേസ് ക്കൊട്.' ചിത്രത്തിലെ പ്രധാന കഥാപാത്രം കുഞ്ചാക്കോ ബോബനായിരുന്നെങ്കിലും മറ്റെല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ചതായി നിന്നു. അതിൽ തന്നെ സുമലത ടീച്ചറുടെയും സുരേശന്റെയും പ്രണയമാണ് പ്രേക്ഷകരെ ഒരുപാട് പൊട്ടിച്ചിരിപ്പിച്ചത്. ആയിരം കണ്ണുമായി എന്ന ഗാനം പാടി ഇരുവരും വളരെ പെട്ടെന്നു തന്നെ പ്രേക്ഷകരുടെ മനസ്സിലിടം നേടി.
കാസ്റ്റിങ്ങ് ഡയറക്ടറായ രാജേഷ് മാധവനും അധ്യാപികയും നർത്തകിയുമായ ചിത്ര നായരുമാണ് ഈ കഥാപാത്രങ്ങൾ മികവുറ്റതാകിയത്. കുറച്ച് ദിവസങ്ങൾക്കു മുൻപ് ഇരുവരും ഒന്നിച്ചുള്ള സേവ് ദി ഡേറ്റ് വീഡിയോ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. പിന്നാലെ വിവാഹ തീയതി പ്രഖ്യാപിച്ചുള്ള കല്യാണകുറിയുമെത്തി.
ഇപ്പോഴിതാ വിവാഹ വീഡിയോയുമെത്തുകയാണ്. ഇരുവരും ഹാരം അണിഞ്ഞ് വേദിയിലേക്കെത്തുന്നത് വീഡിയോയിൽ കാണാം. വേദിയിൽ നിന്ന് സംസാരിക്കുകയും സംവിധായകൻ രതീഷ് പൊതുവാളിനോട് അനുഗ്രഹം വാങ്ങുകയും ചെയ്തു.
സുരേശന്റെയും സുമലത ടീച്ചറുടെയും പ്രണയകഥ മാത്രമെടുത്ത് രതീഷ് പൊതുവാൾ പുതിയൊരു സിനിമ ഒരുക്കുകയാണെന്ന വാർത്ത കുറച്ചു നാളുകൾക്ക് മുൻപ് പുറത്തു വന്നിരുന്നു. 'സുരേഷന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ' എന്നാണ് ചിത്രത്തിന്റെ പേര്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.