scorecardresearch

'ഈ മഹത്തായ രാജ്യത്തിന്റെ കുറ്റമറ്റ പൗരൻ;'പത്മവിഭൂഷൺ നേടിയ ചിരഞ്ജീവിയെ അഭിനന്ദിച്ച് മകൻ രാം ചരൺ

പിതാവിന് രാജ്യത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സിവിലിയൻ ബഹുമതി നൽകിയതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാം ചരൺ നന്ദി പറഞ്ഞു

പിതാവിന് രാജ്യത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സിവിലിയൻ ബഹുമതി നൽകിയതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാം ചരൺ നന്ദി പറഞ്ഞു

author-image
Entertainment Desk
New Update
Chiranjeevi 1

ചിരഞ്ജീവി (ചിത്രം: ഇൻസ്റ്റഗ്രാം)

തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവിയെ, രാജ്യത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി ആദരിച്ച വാർത്തയാണ് വെള്ളയാഴ്ച ആരാധകർ ആഘോഷിച്ചത്. സഹപ്രവർത്തകരിൽ നിന്നും ആരാധകരിൽ നിന്നും ധാരാളം ആശംസകളും താരത്തെ പ്രശംസിച്ച് എത്തിയിരുന്നു. സഹോദരൻ പവൻ കല്യാൺ മുതൽ മകൻ രാം ചരൺ ഉൾപ്പെടെ നിരവധി താരങ്ങൾ സോഷ്യൽ മീഡിയയിൽ ആശംസകൾ പങ്കുവച്ചിരുന്നു.

Advertisment

പിതാവിന് അവാർഡ് നൽകിയതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് രാം ചരൺ എസ്കിൽ കുറിച്ചു, 'ചിരഞ്ജീവിയ്കക്ക് അഭിമാനകരമായ 'പത്മവിഭൂഷണ്'! ഇന്ത്യൻ സിനിമയ്ക്കും സമൂഹത്തിനും നിങ്ങൾ നൽകിയ സംഭാവനകൾ എന്നെ രൂപപ്പെടുത്തുന്നതിലും എണ്ണമറ്റ ആരാധകരെ പ്രചോദിപ്പിക്കുന്നതിലും ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. നിങ്ങൾ ഈ മഹത്തായ രാഷ്ട്രത്തിലെ കുറ്റമറ്റ പൗരനാണ്.. ഈ ബഹുമതിക്കും അംഗീകാരത്തിനും ഇന്ത്യൻ സർക്കാരിനും നരേന്ദ്ര മോദിജിക്കും അങ്ങേയറ്റം നന്ദി."  

രാഷ്ട്രീയ പ്രവർത്തകൻ കൂടിയായ പവൻ കല്യാൺ എഴുതിയ കുറിപ്പ് ഇങ്ങനെ, "എന്റെ ജ്യേഷ്ഠൻ ചിരഞ്ജീവി കഠിന പ്രയത്നത്തിലൂടെയാണ് ഇന്ത്യൻ സിനിമയിൽ തന്റേതായ ഇടം ഉണ്ടാക്കിയത്. അദ്ദേഹത്തിന് പത്മവിഭൂഷൺ ലഭിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. അണ്ണയ്യ (സഹോദരൻ) വളരെ അഭിനിവേശത്തോടെ അഭിനയത്തിലേക്ക് പ്രവേശിച്ചു, ഓരോ സിനിമയ്ക്കും ഹൃദയം നൽകി. അദ്ദേഹം പ്രേക്ഷകരുടെ മനസ്സ് കീഴടക്കുകയും ഒരു മുൻനിര നടനായി സ്വയം സ്ഥാപിക്കുകയും ചെയ്തു. എൻ്റെ ജ്യേഷ്ഠൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങളും പലർക്കും മാതൃകയായി. പത്മവിഭൂഷണിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിരഞ്ജീവിക്ക് എൻ്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു."

Advertisment

സംവിധായകൻ എസ്​ എസ് രാജമൗലി, ജൂനിയർ എൻ ടി ആർ, രവി തേജ, അല്ലു അർജുൻ, മഹേഷ് ബാബു, നാഗാർജുന തുടങ്ങിയ താരങ്ങളും ചിരഞ്ജീവിയ്ക്ക് സോഷ്യൽ മീഡിയയിൽ ആശംസകൾ പങ്കുവച്ചിരുന്നു.

Read More Entertainment Stories Here

Padma Awards Ram Charan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: