scorecardresearch

വിജയ് എന്റെ കൺമുന്നിൽ വളർന്ന പയ്യൻ; കാക്കകൾ മറ്റ് പക്ഷികളെ താഴെയിറക്കാൻ ശ്രമിക്കുന്നു; ആരാധകർ തമ്മിലുണ്ടായ പ്രശ്നങ്ങളിൽ പ്രതികരിച്ച് രജനീകാന്ത്

കാക്കകൾ മറ്റ് പക്ഷികളെ താഴെയിറക്കാൻ ശ്രമിക്കുന്നു, പക്ഷേ ഒരിക്കലും അവയ്ക്ക് മുകളിൽ പറക്കുന്ന കഴുകൻ്റെ ഉയരം അറിയുന്നില്ല, എന്ന് ജയിലർ ഓഡിയോ ലോഞ്ചിനിടെ രജനികാന്ത് പറഞ്ഞിരുന്നു

കാക്കകൾ മറ്റ് പക്ഷികളെ താഴെയിറക്കാൻ ശ്രമിക്കുന്നു, പക്ഷേ ഒരിക്കലും അവയ്ക്ക് മുകളിൽ പറക്കുന്ന കഴുകൻ്റെ ഉയരം അറിയുന്നില്ല, എന്ന് ജയിലർ ഓഡിയോ ലോഞ്ചിനിടെ രജനികാന്ത് പറഞ്ഞിരുന്നു

author-image
Entertainment Desk
New Update
Vijay, Rajinikanth

എൻ്റെ പഴയ ചിത്രങ്ങളിലൊന്ന് വിജയുടെ വീട്ടിലാണ് ചിത്രീകരിച്ചതെന്നും രജനികാന്ത് പറഞ്ഞു

തെന്നിന്ത്യയിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള തമിഴ് ചലച്ചിത്ര താരങ്ങളാണ് രജനീകാന്തും വിജയിയും. കഴിഞ്ഞ വർഷം ജൂലൈയിൽ ജയിലറിൻ്റെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെ രജനികാന്ത് നടത്തിയ പ്രസംഗത്തെ തുടർന്ന് രജനികാന്തിൻ്റെയും വിജയിയുടെയും ആരാധകർ തമ്മിൽ തർക്കമുണ്ടായിരുന്നു. "കാക്കകൾ മറ്റ് പക്ഷികളെ താഴെയിറക്കാൻ ശ്രമിക്കുന്നു, പക്ഷേ ഒരിക്കലും അവയ്ക്ക് മുകളിൽ പറക്കുന്ന കഴുകൻ്റെ ഉയരം അറിയുന്നില്ല," എന്ന ഒരു കഥ രജനീകാന്ത് പങ്കുവെച്ചിരുന്നു. 

Advertisment

രജനികാന്ത് വിജയിയെക്കുറിച്ചാണ് സംസാരിച്ചതെന്ന തരത്തിലും പ്രചരണങ്ങൾ ഉണ്ടായി. ഇത് രണ്ട് ആരാധക സംഘങ്ങൾക്കിടയിലും തർക്കങ്ങൾക്ക് കാരണമായിരുന്നു. ഇപ്പോഴിതാ, വിവാദത്തിൽ നിരാശ പ്രകടിപ്പിച്ച് 'സൂപ്പർ സ്റ്റാർ' രജനീകാന്ത് തന്നെ വിശദീകരണവുമായെത്തിയിരിക്കുകയാണ്.

ചെന്നൈയിൽ മകൾ ഐശ്വര്യ രജനികാന്തിൻ്റെ, ലാൽ സലാം എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച് ചടങ്ങിലാണ് രജനികാന്ത് വിഷയത്തെ കുറിച്ച് സംസാരിച്ചത്.  "കാക്കയുടെയും കഴുകൻ്റെയും കഥ വ്യത്യസ്തമായി വ്യാഖ്യാനിക്കപ്പെട്ടു. വിജയിക്ക് എതിരെയാണെന്ന് പറഞ്ഞ് പലരും സോഷ്യൽ മീഡിയയിൽ സംഭവം പ്രചരിപ്പിച്ചിരുന്നു. ഇത് വളരെ നിരാശാജനകമാണ്. എൻ്റെ കൺമുന്നിലാണ് വിജയ് വളർന്നത്. എൻ്റെ പഴയ ചിത്രങ്ങളിലൊന്ന് വിജയുടെ വീട്ടിലാണ് ചിത്രീകരിച്ചത്. 

ധർമ്മത്തിൻ തലൈവൻ എന്ന ചിത്രത്തിന്റ ഷൂട്ടിംഗ് സമയത്ത്, വിജയിക്ക് 13 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ, മുകളിലത്തെ നിലയിൽ നിന്ന് വിജയ് എന്നെ നോക്കുമായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് എസ്എ ചന്ദ്രശേഖർ എനിക്ക് വിജയ്‌യെ പരിചയപ്പെടുത്തി, അവന് അഭിനയിക്കാൻ താൽപ്പര്യമുണ്ടെന്നും പറഞ്ഞു. വിജയിയോട് ആദ്യം പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറയണമെന്ന് അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. അവൻ്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ ഞാൻ അവനെ ഉപദേശിച്ചിട്ടുണ്ട്," രജനി പറഞ്ഞു.

Advertisment

അച്ചടക്കവും കഴിവും കഠിനാധ്വാനവുമാണ് വിജയിയെ ഉന്നതിയിൽ എത്തിച്ചതെന്നും രജനീകാന്ത് പറഞ്ഞു. വിജയ് അടുത്തതായി രാഷ്ട്രീയത്തിലേക്ക് കടക്കുകയാണെന്നും തങ്ങൾക്കിടയിൽ ഒരു മത്സരവുമില്ലെന്നും രജനീകാന്ത് കൂട്ടിച്ചേർത്തു. 

ഫെബ്രുവരി 9 ന് റിലീസിനെത്തുന്ന ലാൽ സലാം എന്ന ചിത്രത്തിലാണ് രജനികാന്ത് അടുത്തതായി അഭിനയിക്കുന്നത്. ജയിലർ എന്ന ചിത്രത്തിന്റെ സൂപ്പർഹിറ്റ് വിജയത്തിന് ശേഷം അഭിനയിക്കുന്ന ചിത്രം എന്ന സവിശേഷതയും ആരാധക പ്രതീക്ഷയും ചിത്രത്തിനുണ്ട്.

Read More

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: