/indian-express-malayalam/media/media_files/rImcrzwFONjncIyzG63d.jpg)
Photos : Swasika | Instagram
/indian-express-malayalam/media/media_files/4bPBHfUrnOGPoY8Stojm.jpg)
ബുധനാഴ്ചയായിരുന്നു നടിയും നർത്തകിയും ടെലിവിഷൻ അവതാരകയുമായ സ്വാസികയും നടനും മോഡലുമായ പ്രേം ജേക്കബും തമ്മിലുള്ള വിവാഹം.
/indian-express-malayalam/media/media_files/kVrbitna0EOacZeWaUzc.jpg)
ഇരുവരും രണ്ടുവർഷത്തിലേറെയായി പ്രണയത്തിലാണ്.
/indian-express-malayalam/media/media_files/BFciu6Vyb96gpq9VB2b4.jpg)
മനം പോലെ മംഗല്യം എന്ന സീരിയലിന്റെ സെറ്റിൽ വച്ചാണ് സ്വാസികയും പ്രേമും പ്രണയത്തിലാവുന്നത്.
/indian-express-malayalam/media/media_files/1Z8nYGUbIurNKhxKdoFv.jpg)
കൊച്ചി ചെറായിയിലെ ഒരു ബീച്ച് റിസോർട്ടിൽ വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
/indian-express-malayalam/media/media_files/RiSqT8dB81W97QL8aRD2.jpg)
ഡ്രീമി വെഡ്ഡിംഗിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലാവുകയാണ്.
/indian-express-malayalam/media/media_files/Uvvd9ya3CyJTgBLlvHUN.jpg)
"ഞങ്ങൾ ഒന്നിച്ച് ജീവിക്കാൻ തിരുമാനിച്ചിരിക്കുന്നു" എന്നാണ് സ്വാസിക സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കുറിച്ചത്.
/indian-express-malayalam/media/media_files/RYLPTeUQKtpICBgxuPrG.jpg)
സുരേഷ് ഗോപി, നടിമാരായ ദേവി ചന്ദന, മഞ്ജു പിള്ള, രചന നാരായണൻ കുട്ടി, അമ്മ ജനറൽ സെക്രട്ടറി നടൻ ഇടവേള ബാബു തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു
/indian-express-malayalam/media/media_files/jUakDMCUUzsJHuvmGwJw.jpg)
മണവാട്ടിയെ അണിയിച്ചൊരുക്കി കൂട്ടുകാരികൾ
/indian-express-malayalam/media/media_files/dQN8LtcjKoPuKins0aEN.jpg)
വൈഗൈ’ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു സ്വാസികയുടെ അരങ്ങേറ്റം. പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാർത്ഥ പേര്.
/indian-express-malayalam/media/media_files/VaDkY6uFdkElZpGJv93W.jpg)
2010ൽ ഫിഡിൽ എന്ന സിനിമയിലൂടെയാണ് സ്വാസിക മലയാളത്തിലെത്തിയത്. പ്രഭുവിന്റെ മക്കൾ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നിവയെല്ലാം സ്വാസികയുടെ ശ്രദ്ധേയമായ ചിത്രങ്ങളാണ്.
/indian-express-malayalam/media/media_files/xYSCrNXCohyPKw9rf90z.jpg)
'വാസന്തി' എന്ന ചിത്രത്തിലൂടെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും സ്വാസിക സ്വന്തമാക്കിയിരുന്നു.
/indian-express-malayalam/media/media_files/ee3VxEC3k4MbVfaqJFjD.jpg)
സിനിമയ്ക്കൊപ്പം തന്നെ സീരിയലുകളിലും സ്വാസിക അഭിനയിച്ചിട്ടുണ്ട്. ദത്തുപുത്രി, സീത എന്നീ സീരിയലുകൾ സ്വാസികയ്ക്ക് ഏറെ ജനപ്രീതി നേടി കൊടുത്തിരുന്നു
/indian-express-malayalam/media/media_files/ztCRZhrb6XPBWhic7tDx.jpg)
സ്വാസിക നായികയായ ‘വിവേകാനന്ദൻ വൈറലാണ്’ എന്ന ചിത്രം കഴിഞ്ഞയാഴ്ചയാണ് തിയേറ്ററിലെത്തിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us