scorecardresearch

സംസാരിച്ച് ശീലമില്ലെന്ന് ദിലീപ്, ശബ്ദം പോയെന്ന് സുരേഷ് ഗോപി; സ്വാസികയെ ആശംസിക്കാനെത്തി താരങ്ങള്‍

സ്വാസിക-പ്രേം ദമ്പതികള്‍ക്ക് നല്ല ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ ഉണ്ടാവട്ടെ എന്നും സുരേഷ് ഗോപി ആശംസിച്ചു.

സ്വാസിക-പ്രേം ദമ്പതികള്‍ക്ക് നല്ല ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ ഉണ്ടാവട്ടെ എന്നും സുരേഷ് ഗോപി ആശംസിച്ചു.

author-image
Entertainment Desk
New Update
Stars at Swasika Wedding Reception

നടി സ്വാസിക വിജയിയും പ്രേം ജേക്കബും വിവാഹിതരായത് ഇന്നലെയാണ് (ജനുവരി 24). തിരുവനന്തപുരത്തെ ബീച്ച് വെഡ്ഡി​ങ്ങായിരുന്നു  ഇവര്‍ തെരഞ്ഞെടുത്തത്. തുടര്‍ന്ന് റിസപ്ഷനും നടന്നു.  സിനിമാ മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു.

Advertisment

റിസപ്ഷനില്‍ സംസാരിച്ച സുരേഷ് ഗോപി ഒരു വിവാഹം നടത്തിയതിന്‍റെ ക്ഷീണം തനിക്ക് മാറിയിട്ടില്ല എന്നും ആര്‍ത്തു വിളിക്കണം എന്ന് ആഗ്രഹമുണ്ട് എങ്കിലും ശബ്ദമില്ല എന്നും പറഞ്ഞാണ് തുടങ്ങിയത്.  സ്വാസിക തന്നെ ചേട്ടാ എന്നാണു വിളിക്കുന്നത് എങ്കിലും അച്ഛന്റെ സ്ഥാനമാണ് താന്‍ ഇഷ്ടപ്പെടുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  സ്വാസിക-പ്രേം ദമ്പതികള്‍ക്ക് നല്ല ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ ഉണ്ടാവട്ടെ എന്നും സുരേഷ് ഗോപി ആശംസിച്ചു.

റിസപ്ഷനില്‍ പങ്കെടുത്ത ദിലീപ്, ഇത്തരം വേദികളില്‍ സംസാരിച്ചു ശീലമില്ല എന്ന് വാക്കുകള്‍ ഒതുക്കി, ആശംസകള്‍ അറിയിച്ചു മടങ്ങി.  ശ്വേത മേനോൻ, ഇടവേള ബാബു, രചന നാരായണന്‍ കുട്ടി, മഞ്ജു പിള്ള, സരയു  തുടങ്ങി നിരവധി പേര്‍ സ്വാസികയുടെ  വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

Check Out More Stories on Swasika Wedding Here

Advertisment
Suresh Gopi Dileep

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: