scorecardresearch

ക്രിക്കറ്റ് കളിച്ച് രജനികാന്തും നയൻതാരയും; ചിത്രങ്ങൾ

രജനികാന്ത് 25 വര്‍ഷത്തിനു ശേഷം പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് ദര്‍ബാര്‍

രജനികാന്ത് 25 വര്‍ഷത്തിനു ശേഷം പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് ദര്‍ബാര്‍

author-image
Entertainment Desk
New Update
വന്ന വഴി മറക്കാത്ത 'തലൈവര്‍'; ആദ്യത്തെ ബ്രേക്ക്‌ നല്‍കിയ നിർമ്മാതാവിന് ഒരു കോടിയുടെ വീട് സമ്മാനിച്ചു

തന്റെ പുതിയ ചിത്രമായ 'ദര്‍ബാറി'ന്റെ ചിത്രീകരണവുമായി തിരക്കിലാണ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. നയന്‍താരയാണ് ചിത്രത്തില്‍ രജനിയുടെ നായികയായി എത്തുന്നത്.

Advertisment

ഏ.ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം മുംബൈയില്‍ പുരോഗമിക്കുകയാണ്. നയന്‍താരയും രജനികാന്തും ക്രിക്കറ്റ് കളിക്കുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Nayanthara, നയൻതാര, Rajanikanth, രജനികാന്ത്, AR Murgadoss, മുരുഗദോസ്, Cricket, ക്രിക്കറ്റ്, Photos, ചിത്രങ്ങൾ, Tamil Movie, തമിഴ് ചിത്രം, Darbar, ദർബാർ, Shoot, ചിത്രീകരണം, iemalayalam, ഐഇ മലയാളം

രജനികാന്ത് 25 വര്‍ഷത്തിനു ശേഷം പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് ദര്‍ബാര്‍. അടുത്തിടെ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു. പൊലീസ് യൂണിഫോമില്‍ നിറയെ ആയുധങ്ങളുടെ ബാക്ക്ഗ്രൗണ്ടിലുള്ള രജനികാന്തായിരുന്നു ഫസ്റ്റ്‌ലുക്ക്.

രജനികാന്തും എ.ആര്‍ മുരുഗദോസും ആദ്യമായി കൈകോര്‍ക്കുന്ന ചിത്രം കൂടിയാണ് ദര്‍ബാര്‍. പേട്ട എന്ന ചിത്രത്തിന്റെ മെഗാ വിജയത്തിനു ശേഷം അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കുന്ന മറ്റൊരു രജനി ചിത്രം കൂടിയായിരിക്കും ദര്‍ബാര്‍.

Nayanthara, നയൻതാര, Rajanikanth, രജനികാന്ത്, AR Murgadoss, മുരുഗദോസ്, Cricket, ക്രിക്കറ്റ്, Photos, ചിത്രങ്ങൾ, Tamil Movie, തമിഴ് ചിത്രം, Darbar, ദർബാർ, Shoot, ചിത്രീകരണം, iemalayalam, ഐഇ മലയാളം

Nayanthara, നയൻതാര, Rajanikanth, രജനികാന്ത്, AR Murgadoss, മുരുഗദോസ്, Cricket, ക്രിക്കറ്റ്, Photos, ചിത്രങ്ങൾ, Tamil Movie, തമിഴ് ചിത്രം, Darbar, ദർബാർ, Shoot, ചിത്രീകരണം, iemalayalam, ഐഇ മലയാളം

ഇത് നാലാമത്തെ തവണയാണ് രജനീകാന്തും നയന്‍താരയും ഒന്നിക്കുന്നത്. 'ചന്ദ്രമുഖി', 'കുശേലന്‍', 'ശിവജി' എന്നീ ചിത്രങ്ങള്‍ക്കു ശേഷം നയന്‍താര തലൈവര്‍ക്ക് ഒപ്പം അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ദര്‍ബാറി'നുണ്ട്. 2020 ല്‍ പൊങ്കലിന് റിലീസ് ചെയ്യാവുന്ന രീതിയിലാണ് ചിത്രം ഒരുങ്ങുന്നത്.

Read More: രജനികാന്തിനൊപ്പം ഇത് നാലാം തവണ; നയൻതാര 'ദർബാറി'ൽ

'തുപ്പാക്കി','ഗജിനി' തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളൊരുക്കിയ മുരുഗദോസ്'സര്‍ക്കാറി'നു ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദര്‍ബാര്‍'. രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം '2.0'ന്റെ നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് ആണ് 'ദര്‍ബാറും' നിര്‍മ്മിക്കുന്നത്. മുരുഗദോസിന്റെ 'കത്തി' (2014) എന്ന ചിത്രം നിര്‍മ്മിച്ചു കൊണ്ട് നിര്‍മ്മാണരംഗത്തേക്ക് കടന്നുവന്ന ലൈക പ്രൊഡക്ഷന്‍സ് വീണ്ടും മുരുഗദോസ് ചിത്രത്തിനു വേണ്ടി കൈകോര്‍ക്കുന്നു എന്നതും യാദൃശ്ചികമാണ്.

Read More: രജനീകാന്തും നയൻതാരയും വീണ്ടുമൊന്നിക്കുന്നു; 'ദർബാർ' ഫസ്റ്റ് ലുക്ക്

സന്തോഷ് ശിവനാണ് ചിത്രത്തിന്റെ സിനിമോട്ടോഗ്രാഫര്‍. ദളപതി'യ്ക്ക് ശേഷം നീണ്ടൊരു ഇടവേളയ്ക്കു ശേഷമാണ് രജനീകാന്ത് ചിത്രത്തിന് സന്തോഷ് ശിവന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്, മുന്‍ ചിത്രം 'പേട്ട'യുടെ സംഗീതമൊരുക്കിയതും അനിരുദ്ധായിരുന്നു.

Nayanthara Darbar Movie Rajnikanth Release Review Rating Rajanikanth

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: