/indian-express-malayalam/media/media_files/cpLv9YtLt4B7Y8UBWzzl.jpg)
അരുണാചലത്തിന്റെ സെറ്റിൽ വച്ച് രജനികാന്ത് തന്നോട് ദേഷ്യപ്പെട്ടൊരു സംഭവം ഓർത്തെടുക്കുകയാണ് നടി രംഭ. 1997ലായിരുന്നു അരുണാചലത്തിന്റെ ഷൂട്ടിംഗ്. ടൈറ്റിൽ കഥാപാത്രമായ അരുണാചലത്തിന്റെ സെക്രട്ടറിയായ നന്ദിനി രംഗചാരി എന്ന കഥാപാത്രത്തെയാണ് രംഭ അവതരിപ്പിച്ചത്. ബന്ധൻ എന്ന ചിത്രത്തിൽ രംഭയുടെ സഹനടനായി അഭിനയിച്ച സൽമാൻ ഖാൻ അരുണാചലത്തിന്റെ സെറ്റിൽ വന്ന് രംഭയെ സന്ദർശിച്ചു.
“നോർത്തിലൊക്കെ, കാണുമ്പോൾ പരസ്പരം ആലിംഗനം ചെയ്യുന്നത് സംസ്കാരത്തിന്റെ ഭാഗമാണല്ലോ. സൽമാനും ഞാനും തമ്മിൽ ആലിംഗനം ചെയ്തപ്പോൾ രജനി സാർ അതെല്ലാം നോക്കി ഇരിക്കുകയായിരുന്നു. പിന്നീട്, സൽമാൻ പോയതിന് ശേഷം രജനി സാർ ദേഷ്യത്തിലായിരുന്നു, സെറ്റിൽ എന്തോ കുഴപ്പമുണ്ടായിരുന്നു. അദ്ദേഹം എല്ലാവരോടും ദേഷ്യത്തോടെ സംസാരിച്ചു, ആളുകൾ എന്നെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. ഞാൻ എന്താണ് ചെയ്തത്? എന്നെനിക്ക് ആലോചിച്ചിട്ട് മനസ്സിലായില്ല. അപ്പോൾ ക്യാമറാമാൻ എന്റെ അടുത്ത് വന്ന് ചോദിച്ചു ‘നീ എന്തിനാണ് ഇത് ചെയ്തത്? രജനി സാറിന് നിങ്ങളോട് ദേഷ്യമുണ്ട്.’ എന്താണ് പ്രശ്നമെന്ന് എനിക്ക് ഒരു പിടിയുമില്ലായിരുന്നു. മുഴുവൻ സെറ്റും എന്നോട് ഒരുപോലെ പെരുമാറുന്നു. രജനി സാർ എന്നോടൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞു. ഞാൻ കരയാൻ തുടങ്ങി,” അടുത്തിടെ യൂട്യൂബ് ചാനലായ സിനിയുലഗത്തിന് നൽകിയ അഭിമുഖത്തിൽ രംഭ പറഞ്ഞു. അത് രജനീകാന്തിന്റെ ഒരു പ്രാങ്കായിരുന്നുവെന്നും രംഭ കൂട്ടിച്ചേർത്തു.
" അപ്പോൾ രജനി സാർ എന്റെ അടുത്തേക്ക് ഓടി വന്ന് എന്നെ ആശ്വസിപ്പിച്ചു. എന്നിട്ട് എല്ലാവരേയും സെറ്റിൽ കൊണ്ടുവന്ന് അണിനിരത്തി ചോദിച്ചു, 'ഇവൾ എങ്ങനെയാണ് സൽമാൻ ഖാനെ സ്വാഗതം ചെയ്തത്? എങ്ങനെയാണ് അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിപ്പോയത്?" രജനി സാർ എന്നെ അനുകരിക്കാൻ തുടങ്ങി. ഞാൻ അതുവരെ സാറിനെ അങ്ങനെ കണ്ടിരുന്നില്ല. എന്നിട്ട് അദ്ദേഹം അവരോടായി ചോദിച്ചു, 'എങ്ങനെയാണ് ഇവൾ എല്ലാ ദിവസവും നമ്മളെ അഭിവാദ്യം ചെയ്യുന്നത്? ‘ഹായ്, സർ’എന്നു പറഞ്ഞിട്ട് ഇവിടെ ഇരുന്നു നോവൽ വായിക്കും. നോർത്തിൽ നിന്നുള്ള ആളുകളെ ബഹുമാനിക്കുന്നു, തെക്കൻ ആളുകളോട് നിങ്ങൾക്ക് വലിയ ഇഷ്ടമില്ലേ? രജനി സാർ എന്നെ കളിയാക്കി കൊണ്ടേയിരുന്നു. സുന്ദർ സാർ എരിതീയിൽ എണ്ണ ഒഴിക്കാൻ തുടങ്ങി, രജനി സാറിനൊപ്പം നിന്നു."
“ഒരിക്കൽ അരുണാചലത്തിന്റെ സെറ്റിൽ വച്ച് പെട്ടെന്ന് ലൈറ്റ് അണഞ്ഞു, ആരോ എന്നെ തട്ടി, ഞാൻ നിലവിളിച്ചു. അതൊരു സ്പർശം മാത്രമായിരുന്നു, ഞാൻ അലറി. പിന്നെ ലൈറ്റ് തെളിഞ്ഞപ്പോൾ സെറ്റിലെ ചർച്ച മുഴുവൻ രംഭയെ തൊട്ടത് ആരെന്നായിരുന്നു. സെറ്റ് മുഴുവനും ഒത്തുകൂടി... അത് രജനി സാർ ആയിരുന്നു. അദ്ദേഹം ഇത്തരം കുസൃതികൾ ചെയ്തുകൊണ്ടേയിരിക്കുന്നു," മറ്റൊരു സംഭവം വിവരിച്ചുകൊണ്ട് രംഭ പറഞ്ഞു.
രജനീകാന്തിന്റെ പ്രാങ്കുകളെ കുറിച്ചുള്ള രംഭയുടെ തുറന്നു പറച്ചിൽ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്കും ഇടയാക്കുന്നുണ്ട്. രജനീകാന്ത് അതിരുകടന്നു എന്നാണ് ചിലർ വിലയിരുത്തുന്നത്. ഇത്തരം പ്രാങ്കുകൾ ശരിയല്ലെന്നാണ് സോഷ്യൽ മീഡിയ വിലയിരുത്തുന്നത്. 'രജനിയെ തമാശയായി തുറന്നുകാട്ടിയതിന് നടി രംഭയ്ക്ക് നന്ദി' എന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്.
Read More Entertainment Stories Here
- സ്വന്തം കല്യാണത്തിന് വരനെത്തിയത് ഷോർട്സ് അണിഞ്ഞ്; ട്രോളുകളിൽ നിറഞ്ഞ് ആമിർ ഖാന്റെ മരുമകൻ
- ഒരു ഫ്ളോയിൽ അങ്ങു പറഞ്ഞു പോയതാ; കാമുകന്റെ പേരു വെളിപ്പെടുത്തി ജാൻവി
- എയർപോർട്ടിനകത്തു നിന്ന് ഇങ്ങനെയും പുറത്തുകടക്കാം; ഇത് ശിൽപ്പ ഷെട്ടി സ്റ്റൈൽ
- 60 നേപ്പോളിയന്മാരെ സ്വര്ണനൂലില് നെയ്തെടുത്ത് ഭാര്യ ജയസുധ
- വരന് 20, വധുവിന് 32; തന്റെ വിവാഹം അമ്മയെ വിഷമിപ്പിച്ചു എന്ന് സെയ്ഫ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.