scorecardresearch

ഒരു സംവിധായകനെന്ന നിലയിൽ ഏറെ തൃപ്തി തന്ന രംഗം; രാജീവ് മേനോൻ പറയുന്നു

വിഷമവും ത്യാഗവും സ്നേഹവും ആശയക്കുഴപ്പവും സന്തോഷവുമെല്ലാം ഞൊടിയിടയിൽ മിന്നിമറയുന്ന ഭാവമാറ്റങ്ങൾക്കൊപ്പം മമ്മൂട്ടിയുടെ അസാധ്യമായ സൗണ്ട് മോഡുലേഷനും ഏറെ ശ്രദ്ധിക്കപ്പെട്ട രംഗം

വിഷമവും ത്യാഗവും സ്നേഹവും ആശയക്കുഴപ്പവും സന്തോഷവുമെല്ലാം ഞൊടിയിടയിൽ മിന്നിമറയുന്ന ഭാവമാറ്റങ്ങൾക്കൊപ്പം മമ്മൂട്ടിയുടെ അസാധ്യമായ സൗണ്ട് മോഡുലേഷനും ഏറെ ശ്രദ്ധിക്കപ്പെട്ട രംഗം

author-image
Entertainment Desk
New Update
മമ്മൂട്ടിയുടെ നായികയായി ആദ്യം ആലോചിച്ചത് മഞ്ജുവിനെ, ഒടുവില്‍ എത്തിയത് ഐശ്വര്യ റായ്

മമ്മൂട്ടിയുടെ ഏറ്റവും ഹൃദയസ്പർശിയായ പ്രണയരംഗങ്ങളിൽ ഒന്നായി സിനിമാസ്വാദകർ എടുത്തു പറയുന്ന ഒന്നാണ് 'കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ' എന്ന ചിത്രത്തിലെ ഐശ്വര്യ റായ് ബച്ചനുമായുള്ള കോമ്പിനേഷൻ സീൻ. മമ്മൂട്ടിയും ഐശ്വര്യയും തകർത്തഭിനയിച്ച ആ സീൻ ചിത്രം ഇറങ്ങി 20 വർഷങ്ങൾ കഴിയുമ്പോഴും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ കവരുന്ന ഒന്നാണ്. അഞ്ചു മിനിറ്റോളം നീളുന്ന ആ സീനിൽ മേജർ ബാല എന്ന കഥാപാത്രം കടന്നു പോവുന്ന വികാരങ്ങളെയെല്ലാം കയ്യടക്കത്തോടെ അവതരിപ്പിച്ച് മമ്മൂട്ടി കയ്യടി നേടിയ രംഗം.

Advertisment

Read Here: മൂന്ന് ഐശ്വര്യമാര്‍ ഒന്നിക്കുന്ന ചിത്രം

വിഷമവും ത്യാഗവും സ്നേഹവും ആശയക്കുഴപ്പവും സന്തോഷവുമെല്ലാം ഞൊടിയിടയിൽ മിന്നിമറയുന്ന ഭാവമാറ്റങ്ങൾക്കൊപ്പം അസാധ്യമായ സൗണ്ട് മോഡുലേഷനും ചേരുന്നതോടെ ഹൃദയത്തെ സ്പർശിക്കുന്ന ഒരു രംഗം. ഒരു സംവിധായകൻ എന്ന രീതിയിൽ തനിക്കേറെ തൃപ്തി തന്ന രംഗവും അതു തന്നെയെന്ന് തുറന്നു പറയുകയാണ് പ്രശസ്ത ഛായാഗ്രാഹകനും 'കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ' എന്ന ചിത്രത്തിന്റെ സംവിധായകനുമായ രാജീവ് മേനോൻ.

View this post on Instagram

When we're watching Kandukondain Kandukondain, this scene is what we wish to happen the most and it stays with us. Bala's selfless and innocent love for Meenu, finally gets the rewarded. Bala is insecure about his prosthetic limb and age gap. But Meenu who has once rejected Bala for the same reason, now falls for him. The film is an adaptation of Sense and Sensibility by Jane Austen. It is a delight to watch Mammootty play such difficult characters and he does it with so much grace. If you're a fan of Aish, this is the movie for you. I've watched this film countless times, just to see her. The years of Working as a Cinematographer of Mani Ratnam has helped Rajiv Menon to be a better filmmaker. He has taken a flying leap from Minsara Kanavu. Ravi K. Chandran's cinematography is astonishing. I can't think of this movie without the songs of the maestro himself, AR Rahman. The whole soundtrack that will continue to be a part of my playlist. . Kandukondain Kandukondain (2000) Director - Rajiv Menon @dirrajivmenon Cinematography - Ravi K. Chadran @dop007 . . . . . . . . . . . . . . . . . . . . . . #rajivmenon #aishwaryarai #maniratnam #ravikchandran #cinematography #kodakfilm #arri #35mmfilm #arrahman #filmlighting #filmcommunity #filmmaking #filmmaker #indiancinema #tamilcinema #malayalamcinema #colorpalettecinema #ajithkumar #davinciresolve #amalneerad #musical #amalapaul #dulqersalman #mammootty #tabu #mammoottyfans #bollywood #cinephile #dulquersalmaan #santhoshsivan @mammoottyfansclub

A post shared by All About Movies (@movie_mowgli) on

മമ്മൂട്ടി, ഐശ്വര്യാ റായ്, അജിത്, അബ്ബാസ്, തബു, ശ്യാമിലി, ശ്രീവിദ്യ എന്നിങ്ങനെ ഒരു വലിയ താരനിര ഒന്നിച്ച ചിത്രമായിരുന്നു ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’. ഈ ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ഫിലിം ഫെയർ അവാർഡും രാജീവ് മേനോൻ നേടി. ക്യാമറ, അഭിനയം, എ ആർ റഹ്മാന്റെ മ്യൂസിക് എന്നിങ്ങനെ എല്ലാ രംഗങ്ങളിലും മികവു പുലർത്താൻ ഈ ഫീൽ ഗുഡ് റൊമാന്റിക് ചിത്രത്തിന് സാധിച്ചു.

Advertisment

Read Here: ബോളിവുഡിലെ താരറാണിയായ ഈ താരത്തെ മനസിലായോ?

Aishwarya Rai Bachchan Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: