മോഡലിങ്ങിലൂടെ അഭിനയ രംഗത്തേക്കെത്തിയ നടിയാണ് ഐശ്വര്യ റായ് ബച്ചൻ. 1994 ലെ ലോകസുന്ദരി പട്ടം നേടിയതോടെയാണ് ഐശ്വര്യ പ്രശസ്തയാവുന്നത്. പിന്നീട് നിരവധി ബ്രാൻഡുകളുടെ മോഡലായി. ആ സമയത്താണ് സിനിമയിലേക്കുളള അവസരം തേടിയെത്തിയത്. 1997 ൽ മണിരത്നം സംവിധാനം ചെയ്ത ‘ഇരുവർ’ ആയിരുന്നു ഐശ്വര്യയുടെ ആദ്യ ചിത്രം. ഇതിൽ മോഹൻലാലിന്റെ നായികാവേഷമായിരുന്നു.

1998 ൽ പുറത്തിറങ്ങിയ ‘ജീൻസ്’ സിനിമയാണ് ഐശ്വര്യയെ ശ്രദ്ധേയമാക്കിയത്. ‘ഓർ പ്യാർ ഹോ ഗെയാ’ ആണ് ഐശ്വര്യയുടെ ആദ്യ ബോളിവുഡ് ചിത്രം. പക്ഷേ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് സഞ്ജയ് ലീലാ ബൻസാലിയുടെ ‘ഹം ദിൽ ദേ ചുകേ സനം’ എന്ന സിനിമയിലൂടെ ഐശ്വര്യ ബോളിവുഡിൽ ചുവടുറപ്പിച്ചു.

Read Also: ഒരു സംവിധായകൻ എന്ന നിലയിൽ ഏറെ തൃപ്തി തന്ന രംഗം; രാജീവ് മേനോൻ പറയുന്നു

ഐശ്വര്യയുടെ ടീനേജിലുള്ളൊരു ഫൊട്ടോയാണ് ഇൻസ്റ്റഗ്രാമിലെ ഐഷോഹോളിക് എന്ന യൂസർ നെയിമിലുളള പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 28 വർഷങ്ങൾക്കുമുൻപ് ഫാഷൻ ഷൂട്ടിനായി മോഡലിങ്ങായ ഐശ്വര്യയുടെ ഫൊട്ടോയാണിതെന്നാണ് കുറിപ്പിൽനിന്നും മനസിലാവുന്നത്.

2007 ൽ നടൻ അഭിഷേക് ബച്ചനെ വിവാഹം കഴിച്ചതോടെ അഭിനയത്തിൽനിന്നും തൽക്കാലം വിട്ടുനിന്ന ഐശ്വര്യ മകൾ ആരാധ്യയുടെ ജനനശേഷം വീട്ടും ബോളിവുഡിൽ സജീവയായി. രാജ്കുമാർ റാവുവും അനിൽ കപൂറും അഭിനയിച്ച ‘ഫന്നെ ഖാൻ’ ആയിരുന്നു ഐശ്വര്യയുടെ അവസാനചിത്രം. മണിരത്നത്തിന്റെ ‘പൊന്നിയിൻ സെൽവൻ’ എന്ന ചിത്രത്തിലാണ് ഐശ്വര്യ അടുത്തതായി അഭിനയിക്കുന്നത്. ‘ഇരുവറി’നു ശേഷം മറ്റൊരു മണിരത്നം ചിത്രത്തിൽ ഇരട്ട വേഷത്തിലെത്തുകയാണ് ഐശ്വര്യ റായ്. കൽക്കി കൃഷ്ണമൂർത്തിയുടെ ‘പൊന്നിയിൻ സെൽവൻ’ എന്ന പ്രശസ്ത നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

Read Here: മൂന്ന് ഐശ്വര്യമാര്‍ ഒന്നിക്കുന്ന ചിത്രം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook