scorecardresearch

ആ സിനിമ കണ്ട് ആകെ ക്രിഞ്ചടിച്ചു, ശർദ്ദിക്കാനും തോന്നി; രാധിക

അടുത്തിടെ കണ്ടൊരു പ്രമുഖ ചിത്രം തന്നെ ക്രിഞ്ചടിപ്പിക്കുകയും മടുപ്പിക്കുകയും ചെയ്തെന്ന് രാധിക.

അടുത്തിടെ കണ്ടൊരു പ്രമുഖ ചിത്രം തന്നെ ക്രിഞ്ചടിപ്പിക്കുകയും മടുപ്പിക്കുകയും ചെയ്തെന്ന് രാധിക.

author-image
Entertainment Desk
New Update
Radhika Sarathkumar | Animal Movie

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടികളിൽ ഒരാളാണ് രാധിക ശരത് കുമാർ. നടിയെന്നതിനു പുറമെ സംവിധായിക, നിർമാതാവ് എന്നീ നിലകളിലും രാധിക തന്റെ കയ്യൊപ്പു ചാർത്തിയിട്ടുണ്ട്. രാധികയുടെ ഒരു ട്വീറ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

Advertisment

"ആ സിനിമ കണ്ട് ആകെ ക്രിഞ്ചടിച്ചു. എനിക്ക് ആ പ്രത്യേക സിനിമ കണ്ട് ശർദ്ദിക്കാനും തോന്നി. ഒരുപാട് ദേഷ്യം തോന്നി," എന്നാണ് രാധികയുടെ ട്വീറ്റ്. ഏതു ചിത്രമാണെന്ന് രാധിക പോസ്റ്റിൽ വിശദീകരിക്കുന്നില്ല. എന്നാൽ, അതേതു ചിത്രമെന്ന രീതിയിലുള്ള ചർച്ചകളാണ് കമന്റ് ബോക്സിൽ നടക്കുന്നത്.

ആനിമൽ നെറ്റ്ഫ്ളിക്സിൽ എത്തിയിട്ടുണ്ട്, അതിന്റെ ഇഫക്റ്റാണോ എന്നാണ് ഒരു പ്രേക്ഷകൻ ചോദിക്കുന്നത്. കുത്തുകൾ യോജിപ്പിച്ചാൽ എത്തിച്ചേരുക അനിമലിലാണ് എന്നാണ് മറ്റൊരാളുടെ കമന്റ്. 

Advertisment

"നിങ്ങൾ ഉദ്ദേശിച്ചത് അനിമൽ ആണെങ്കിൽ,  വിരമിച്ച കസേരയിൽ ഇരുന്ന് ഒരു കലാകാരിയെന്ന നിലയി ൽ നിങ്ങൾ ഒരു വർക്കിനെ വിലയിരുത്തുന്നത് സങ്കടകരമാണ്. ദശലക്ഷക്കണക്കിന് ആളുകൾ കാണുകയും  500 കോടി നേടി ബ്ലോക്ക് ബസ്റ്ററാവുകയും ചെയ്ത ചിത്രമാണിതെന്ന് ഓർക്കുക.  ഇത് മരങ്ങൾക്ക് ചുറ്റും ഓടുന്ന ആ പഴയ സ്കൂൾ ചിത്രമല്ല," എന്ന് ചിലർ കമന്റിൽ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുമുണ്ട്. 

അതേസമയം, സലാറോ അനിമലോ എന്ന രീതിയിലുള്ള ചർച്ചകളും ട്വിറ്ററിൽ സജീവമാകുകയാണ്. 

Read More

Ranbir Kapoor Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: