scorecardresearch

PWD OTT: മിനി ഫീച്ചർ സിനിമ ‘പി.ഡബ്ള്യു.ഡി’ഒടിടിയിൽ, എവിടെ കാണാം?

P.W.D OTT: മാര്യേജ് സർട്ടിഫിക്കറ്റിൽ എക്സ്പയറി ഡേറ്റ് വേണമെന്ന ആവശ്യവുമായി വധു. മലയാളത്തിലെ ആദ്യത്തെ ഒടിടി മിനി ഫീച്ചർ സിനിമയായ പി. ഡബ്ള്യു ഒടിടിയിൽ എത്തി

P.W.D OTT: മാര്യേജ് സർട്ടിഫിക്കറ്റിൽ എക്സ്പയറി ഡേറ്റ് വേണമെന്ന ആവശ്യവുമായി വധു. മലയാളത്തിലെ ആദ്യത്തെ ഒടിടി മിനി ഫീച്ചർ സിനിമയായ പി. ഡബ്ള്യു ഒടിടിയിൽ എത്തി

author-image
Entertainment Desk
New Update
PWD OTT

PWD OTT

PWD OTT: മലയാളത്തിലെ ആദ്യത്തെ ഒടിടി മിനി ഫീച്ചർ സിനിമയായ പി. ഡബ്ള്യു ഒടിടിയിൽ എത്തി. ജോ ജോസഫ് രചനയും സംവിധാനവും ചെയ്തിരിക്കുന്ന  ചിത്രം  ഇന്ത്യൻ കുടുംബ സംവിധാനത്തെ തന്നെ ഇല്ലാതാക്കുന്ന ഒരു വിപ്ലവകരമായ ആശയത്തെ കുറിച്ചാണ് സംസാരിക്കുന്നത്. കോൺവെർസേഷണൽ ഡിബേറ്റ് എന്ന ഴോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 

Advertisment

Also Read: എല്ലാ അമ്മമാർക്കും ജീവിതത്തിൽ ഒരു അമ്മു ഉണ്ടായിരുന്നെങ്കിൽ; അഹാനയ്ക്ക് ജന്മദിനാശംസകളുമായി സിന്ധു കൃഷ്ണ

വിവാഹത്തിന് ശേഷം യു.കെയിലേക്ക് പോകാനായി, ഇന്ത്യൻ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയുന്ന ഡേവിസും ഐലീനും ആണ് ചിത്രത്തിലെ നായികാനായകന്മാർ. പക്ഷേ വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് വധു ആയ ഐലീൻ അവരുടെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു എക്സ്പയറി ഡേറ്റ് വേണമെന്ന ആവശ്യം മുന്നോട്ടു വെക്കുന്നു.

Also Read: പ്രിയപ്പെട്ട മനുഷ്യത്തി; അഹാനയ്ക്ക് ആശംസകളുമായി നിമിഷ്

ബ്രിട്ടീഷ് ഓസ്‌ട്രേലിയൻ സിനിമാറ്റോഗ്രാഫർ സൂസൻ ലംസഡൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.  ഐ ആം കാതലൻ, ജയ് മഹേന്ദ്രൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ സിദ്ധാർത്ഥ പ്രദീപ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഡി. ശ്യാം ശശിധരൻ എഡിറ്റിംഗും സിനോയ് ജോസഫ്  സൗണ്ട് ഡിസൈനും നിർവ്വഹിച്ചു. കളറിങ് നിർവ്വഹിച്ചിരിക്കുന്നത് സ്റ്റേറ്റ് അവാർഡ് വിന്നർ ലിജു പ്രഭാകറാണ്.  ഒരു മണിക്കൂർ ആണ് ചിത്രത്തിന്റെ ദൈർഘ്യം.

Advertisment

Also Read: ആരെയും വിശ്വസിക്കാൻ പറ്റില്ല അക്കാ, എല്ലാവരും ചതിക്കും; കനക അന്നു പറഞ്ഞത്

സൈനപ്ലേയിൽ ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ചിത്രം ഇപ്പോൾ സൈന പ്ലേയിൽ കാണാം.

Also Read: നാഷണൽ ഡാർലിംഗ്, അതിസുന്ദരി, 19 വയസ്സിൽ ദുരൂഹമരണം

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: