/indian-express-malayalam/media/media_files/2024/12/13/i44AL0bbvDo2RGVWwf3j.jpg)
Pushpa 2 OTT Release Date Platform: പുഷ്പ 2 ഒടിടി റിലീസ്
Pushpa 2 OTT Release: സമ്മിശ്രപ്രതികരണങ്ങൾക്കിടയിലും ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ് അല്ലു അർജുൻ നായകനായ 'പുഷ്പ 2.' ഡിസംബർ 5ന് തിയേറ്റുകളിൽ എത്തിയ ചിത്രം റെക്കോർഡ് കളക്ഷനോടെ ഓപ്പണിങ് ഗംഭീരമാക്കിയിരുന്നു. ഇപ്പോഴിതാ വാരാന്ത്യത്തിലും പണം വാരിക്കൂട്ടുകയാണ് ചിത്രം.
ലോകമെമ്പാടുമായി, 1000 കോടി ക്ലബ്ബിൽ ഏറ്റവും വേഗത്തിൽ പ്രവേശിച്ച ചിത്രമായി മാറിയിരിക്കുകയാണ് 'പുഷ്പ 2: ദി റൂൾ' . ആറു ദിവസം കൊണ്ടാണ് ചിത്രം ആഗോളതലത്തിൽ 1000 കോടി നേടിയത്.
ഒന്നിലധികം ഭാഷകളിൽ റിലീസ് ചെയ്ത ചിത്രത്തിൻ്റെ ഹിന്ദി പതിപ്പ് അതിൻ്റെ തെലുങ്ക് പതിപ്പിന്റെ കളക്ഷനെ മറികടന്നിരിക്കുകയാണ്. ബുധനാഴ്ച, തെലുങ്ക് പതിപ്പിൽ നിന്ന് 9 കോടി രൂപ നേടിയപ്പോൾ ഹിന്ദി പതിപ്പ് 30 കോടി നേടി. തമിഴ് പതിപ്പ് 2 കോടിയും കന്നഡ പതിപ്പ് 0.6 കോടിയും മലയാളം പതിപ്പ് 0.4 കോടിയും നേടി.
വർക്കിംഗ് ഡേയിലെ ഈ ഏറ്റക്കുറച്ചിലുകൾക്കിടയിലും, 'പുഷ്പ 2' ആഗോളതലത്തിൽ 1,062 കോടി രൂപയുടെ അമ്പരപ്പിക്കുന്ന കളക്ഷൻ നേടി കഴിഞ്ഞു. റിലീസ് ചെയ്ത് വെറും ആറ് ദിവസത്തിനുള്ളിൽ 1000 കോടി ക്ലബ്ബിൽ പ്രവേശിച്ച ചിത്രം, 2024-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായും മാറിയിരിക്കുകയാണ്. പ്രഭാസിൻ്റെ കൽക്കി 2898 എഡിയുടെ റെക്കോർഡിനെ ഇതു മറികടന്നു. ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് കൽക്കി അന്ന് നേടിയത് 1,042.25 കോടിയാണ്. കൽക്കി 2898 എഡിയെ പിന്തള്ളിയ പുഷ്പയ്ക്ക് എക്കാലത്തെയും ഏറ്റവും കൂടുതൽ വരുമാനം നേടിയ ഇന്ത്യൻ ചിത്രമായി മാറാൻ കഴിയുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
അല്ലു അർജുനൊപ്പം ഫഹദ് ഫാസിൽ, റാവു രമേഷ്, അനസൂയ ഭരദ്വാദജ് തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ ഫഹദ് ഫാസിലിൻ്റെ വില്ലൻ കഥാപാത്രത്തെ ഏറെ പ്രശംസിക്കുന്നുണ്ട്. നായകനെ വിറപ്പിക്കുന്ന പ്രകടനമാണ് ഫഹദ് കാഴ്ച വച്ചിരിക്കുന്നതെന്ന് ഒരു വിഭാഗം പറയുന്നു.
On Which OTT Platform will Pushpa 2 Release: പുഷ്പ 2 ഒടിടി അവകാശം ആർക്ക്?
പുഷ്പ 2 അതിൻ്റെ ബോക്‌സ് ഓഫീസ് ആധിപത്യം തുടരുമ്പോൾ സിനിമയുടെ ഒടിടി റിലീസിനായാണ് ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോൾ ലഭ്യമാകുന്ന റിപ്പോർട്ടുകൾ പ്രകാരം നെറ്റ്ഫ്ലിക്സിനാണ് ചിത്രത്തിൻ്റെ ഡിജിറ്റൽ റൈറ്റ്സ് ഉള്ളത്.
View this post on InstagramA post shared by Netflix india (@netflix_in)
ആ വർഷം ആദ്യം തന്നെ നെറ്റ്ഫ്ലിക്സ് ഏതൊക്കെ ഭാഷകളിൽ ഇത് ലഭ്യമാക്കും എന്നതിനെ സംബന്ധിച്ചുള്ള സൂചനകൾ നൽകിയിരുന്നു. തെലുങ്ക്, തമിഴ്, മലയാളം, കന്നട, ഹിന്ദി എന്നിങ്ങനെ വിവിധ ഭാഷകളിൽ പുഷ്പ 2 പ്രേക്ഷർക്കായി ഒടിടിയിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് നെറ്റ്ഫ്ലിക്സ്. റിപ്പോർട്ടുകൾ പ്രകാരം, തിയേറ്റർ റിലീസിന് ശേഷം ആറ് മുതൽ എട്ട് ആഴ്ചകൾക്കുള്ളിൽ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യും.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.