scorecardresearch

മെക്സിക്കോയിൽ ന്യൂയർ ആഘോഷിച്ച് പ്രിയങ്ക ചോപ്ര; പ്രെവറ്റ് പാർട്ടിയുടെ ചിത്രങ്ങൾ പുറത്ത്

പ്രിയങ്ക ചോപ്രയും ഭർത്താവ് നിക്ക് ജോനാസും മെക്സിക്കോയിലെ കാബോയുടെ മനോഹാരിതയിൽ പുതുവത്സരം ആഘോഷിച്ചു,​ ഒപ്പം പ്രിയങ്കയുടെ അമ്മ മധു ചോപ്രയും പങ്കു ചേർന്നു

പ്രിയങ്ക ചോപ്രയും ഭർത്താവ് നിക്ക് ജോനാസും മെക്സിക്കോയിലെ കാബോയുടെ മനോഹാരിതയിൽ പുതുവത്സരം ആഘോഷിച്ചു,​ ഒപ്പം പ്രിയങ്കയുടെ അമ്മ മധു ചോപ്രയും പങ്കു ചേർന്നു

author-image
Entertainment Desk
New Update
Priyanka Chopra and Nick Jonas

പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും മെക്‌സിക്കോയിൽ പുതുവർഷാഘോഷത്തിൽ (ചിത്രം: ജെറി x മിമി/ഇൻസ്റ്റാഗ്രാം)

ബോളിവുഡിന്റെ പ്രിയപ്പെട്ട താരജോഡികളാണ് ബോളിവുഡ് നായിക പ്രിയങ്ക ചോപ്രയും ഭർത്താവ് നിക്ക് ജോനാസും. ഇരുവരുടെയും ചിത്രങ്ങളും വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടാൽ ഉടൻതന്നെ വൈറലാകാറുമുണ്ട്. കുടുംബത്തിനും അടുത്ത സുഹൃത്തുക്കൾക്കും ഒപ്പം പുതുവർഷത്തെ വരവേൽക്കുന്ന താരങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോൾ സേഷ്യൽ മീഡിയയിൽ വൈറൽ. മെക്സിക്കോയിലെ കാബോയുടെ മനോഹാരിതയിൽ നടന്ന ആഘോഷങ്ങളിൽ പ്രിയങ്കയുടെ അമ്മ മധു ചോപ്രയും പങ്കുചേർന്നു.

Advertisment

ആഘോഷങ്ങളുടെ ചിത്രങ്ങൾ ഇതുവരെ പ്രിയങ്ക തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടില്ല. സ്വകാര്യ പാർട്ടിയുടെ ദൃശ്യങ്ങൾ മറ്റൊരു ഫാൻ അക്കൗണ്ടാണ് പങ്കുവച്ചിരിക്കുന്നത്. നിക്കും പ്രിയങ്കയും പാർട്ടി ഗ്ലാസുകൾ ധരിച്ച് ക്യാമറയ്ക്ക് പോസ് ചെയ്യുന്ന ചിത്രങ്ങളാണ് പങ്കിട്ടത്. ഒപ്പം ദമ്പതികൾ പുതുവത്സരത്തിൽ കരിമരുന്ന് പ്രയോഗം ആസ്വദിക്കുന്ന വീഡിയോ ദൃശ്യങ്ങളും ഫാൻ പേജ് പങ്കുവച്ചു.

നിക്ക് ജോനാസ് അടുത്തിടെ 2023ലെ തന്റെ അവിസ്മരണീയ നിമിഷങ്ങൾ ഉൾപ്പെടുത്തി ഒരു വീഡിയോ മൊണ്ടേജ് പങ്കുവച്ചിരുന്നു. പ്രിയങ്കയ്ക്കൊപ്പമുള്ള നിമിഷങ്ങളും, കുന്നിൻ മുകളിലെ സ്നോബോർഡിംങ്ങും, വാക്ക് ഓഫ് ഫെയിം ചടങ്ങിലെ പ്രസംഗവുമുൾപ്പെടെ താരത്തിന്റെ 2023 എന്ന വർഷത്തിലെ പല നിമിഷങ്ങളും വിഡിയോയിൽ കാണാം. 

Advertisment

അടുത്തിടെ മകൾ മകൾ മാൾട്ടി മേരിക്കുമൊപ്പമുള്ള ചിത്രങ്ങൾ പ്രിയങ്ക തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചിരുന്നു. 

പ്രൈം വീഡിയോ സീരീസായ സിറ്റഡൽ, ഹോളിവുഡ് ചിത്രമായ ലവ് എഗെയ്ൻ എന്നി ചിത്രങ്ങളിലാണ് പ്രിയങ്ക അവസാനമായി അഭിനയിച്ചത്. ആലിയ ഭട്ട് , കത്രീന കൈഫ് എന്നിവർക്കൊപ്പം ഫർഹാൻ അക്തറിന്റെ ജീ ലെ സരാ എന്ന ചിത്രത്തിൽ നായികമാരിൽ ഒരാളായി പ്രിയങ്ക എത്തുന്നതായും റിപ്പോർട്ടുകൾ വന്നിരുന്നു. 

Read More Entertainment Stories Here

Priyanka Chopra Nick Jonas

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: