/indian-express-malayalam/media/media_files/2025/08/31/priya-marathe-hindi-actor-2025-08-31-16-14-09.jpg)
Priya Marathe
പ്രശസ്ത ഹിന്ദി, മറാത്തി ടെലിവിഷൻ നടിയായ പ്രിയ മറാത്തെ(38) അന്തരിച്ചു. മുംബൈയിലെ മീര റോഡിലുള്ള വീട്ടിൽ ഞായറാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു വിയോഗം. അർബുദ ബാധിതയായി ഏതാനും വർഷങ്ങളായി ചികിത്സയിലായിരുന്നു. ജനപ്രിയ പരമ്പരയായ പവിത്ര റിഷ്തയിലൂടെ സുശാന്ത് സിങ് രജ്പുത്തിനൊപ്പം അഭിനയിച്ച് ഉൾപ്പെടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന നടിയുടെ അകാല വിയോഗ വാർത്ത അറിഞ്ഞ ഞെട്ടലിലാണ് ആരാധകർ.
നടന്‍ ശാന്തനു മോഗാണ് ഭര്‍ത്താവ്. അഭിനയത്തിൽ പ്രിയ അരങ്ങേറ്റം കുറിക്കുന്നത് യാ സുഖാനോ യാ എന്ന സീരിയലിലൂടെയാണ്. 2005ൽ ആയിരുന്നു ഇത്. കസം സേയിൽ വിദ്യാ ബാലിയെന്ന കാഥാപാത്രമായി എത്തിയും പ്രിയ ശ്രദ്ധ പിടിച്ചു. കോമഡി സർക്കസിന്റെ ആദ്യ സീസണിലും പ്രിയ ഉണ്ടായിരുന്നു. ചാർ ദിവസ് സ്വാസ്ച് ഉൾപ്പടെയുള്ള സീരിയലുകളിലൂടെ പിന്നീട് അഭിനയത്തിൽ സജീവമാവുകയായിരുന്നു.
Also Read:ഹൃദയംകൊണ്ട് ഹൃദയപൂർവ്വത്തെ സ്വീകരിച്ചവർക്ക് നന്ദി; യുഎസിൽനിന്ന് മോഹൻലാൽ
ചാർ ദിവസ് സ്വാസ്ച് മറാത്തിയിൽ ഏറ്റവും കൂടുതൽ എപ്പിസോഡുകൾ പിന്നിട്ട ടെലിവിഷൻ സീരിയൽ ആണ്. 2001ൽ സംപ്രേഷണം ആരംഭിച്ച ഈ പരമ്പര 2013 വരെ നീണ്ടു. 3,147 എപ്പിസോഡുകളാണ് സംപ്രേഷണം ചെയ്തത്. 2008ൽ മറാത്തി സിനിമയിൽ അഭിനയിച്ച് ബിഗ് സ്ക്രീനിലേക്ക് പ്രിയ ചുവടുവെച്ചു. അതിന് ശേഷമാണ് ഹിന്ദി ടെലിവിഷൻ രംഗത്തേക്ക് എത്തിയത്.
Also Read: ലോകയിലും ഓടും കുതിരയിലും കല്യാണിയ്ക്ക് ഡബ്ബ് ചെയ്തത് ആ ഗായിക; ആരെന്ന് ഊഹിക്കാമോ?
ഉത്തരൺ, സാവ്‍ധാൻ ഇന്ത്യ, ആട്ടാ ഹൗ ദേ ദിഖാന, തു തിത്തേ മീ എന്നിവയിലും പ്രിയ അഭിനയിച്ചു. ആരോഗ്യകാരണങ്ങളാൽ പിന്നീട് പ്രിയ അഭിനയ രംഗത്ത് നിന്ന് വിട്ടുനിന്നു. തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് കാൻസർ സ്ഥിരീകരിച്ചത്. ഇപ്പോൾ ആരാധകരെ ഞെട്ടിച്ച് ആ വിയോഗ വാർത്തയും എത്തുന്നു.
Read More: വാരാന്ത്യം കളറാക്കാം; ഒടിടിയിൽ കാണാം 22 പുത്തൻ ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us