scorecardresearch

'കറുത്ത് പോയോ' എന്ന് ചോദിച്ച ആരാധികയോട് 'ഒടുക്കത്തെ വെയിലല്ലേ' എന്ന് പൃഥ്വിരാജ്‌

സംവിധായക വേഷത്തിലുള്ള ചിത്രങ്ങള്‍ ഇടയ്‌ക്കൊക്കെ പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. അത്തരം ഒരു ചിത്രം പങ്കുവച്ചപ്പോള്‍ ഒരു ആരാധികയുടെ കമന്റും അതിന് പൃഥ്വിരാജ് നല്‍കിയ രസകരമായ മറുപടിയും ഇന്‍സ്റ്റഗ്രാമില്‍ ചിരിയുണര്‍ത്തുകയാണ്.

സംവിധായക വേഷത്തിലുള്ള ചിത്രങ്ങള്‍ ഇടയ്‌ക്കൊക്കെ പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. അത്തരം ഒരു ചിത്രം പങ്കുവച്ചപ്പോള്‍ ഒരു ആരാധികയുടെ കമന്റും അതിന് പൃഥ്വിരാജ് നല്‍കിയ രസകരമായ മറുപടിയും ഇന്‍സ്റ്റഗ്രാമില്‍ ചിരിയുണര്‍ത്തുകയാണ്.

author-image
Entertainment Desk
New Update
prithviraj, പൃഥ്വിരാജ്, marvel fans,മാർവല്‍ ആരാധകർ, marvel fans kerala,മാർവല്‍ ആരാധകർ കേരളം, deadpool, ഡെഡ്പൂള്‍ hancock, dc universe, mcu, ie malayalam,

സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും മലയാള സിനിമയിലെ യങ് സൂപ്പര്‍സ്റ്റാറുകള്‍ക്കിടയില്‍ മുന്‍പന്തിയില്‍ തന്നെയാണ് പൃഥ്വിരാജ്. അഭിനയത്തിലും പാട്ടിലും മാത്രമല്ല സംവിധാനത്തിലും താന്‍ പുലിയാണെന്ന് ലൂസിഫര്‍ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പൃഥ്വിരാജ് തെളിയിച്ചു.

Advertisment

സംവിധായക വേഷത്തിലുള്ള ചിത്രങ്ങള്‍ ഇടയ്‌ക്കൊക്കെ പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. അത്തരം ഒരു ചിത്രം പങ്കുവച്ചപ്പോള്‍ ഒരു ആരാധികയുടെ കമന്റും അതിന് പൃഥ്വിരാജ് നല്‍കിയ രസകരമായ മറുപടിയും ഇന്‍സ്റ്റഗ്രാമില്‍ ചിരിയുണര്‍ത്തുകയാണ്.

Prithviraj, lucifer, instagram post, iemalayalam

Advertisment

ബിനിത എന്ന പെണ്‍കുട്ടിയാണ് പൃഥ്വിയുടെ ഫോട്ടോയ്ക്ക് താഴെ കമന്റ് ചെയ്തത്. 'കറുത്തു പോയോ' എന്നായിരുന്നു ബിനിതയുടെ കമന്റ്. ഇതിന് മറുപടിയായി 'ഒടുക്കത്തെ വെയിലല്ലേ' എന്ന് പൃഥ്വിയുടെ മറുകമന്റ്. 'എന്നാലെന്താ ഒടുക്കത്തെ ഗ്ലാമര്‍ അല്ലേ' എന്ന് മറ്റ് ആരാധകര്‍ ഇതിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്.

നിലവിൽ നായകനാക്കി കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബ്രദേഴ്‌സ് ഡേ’ എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് പൃഥ്വിരാജ്. ഈ ചിത്രത്തിലൂടെ തമിഴ് നടന്‍ പ്രസന്ന മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മിയ ജോര്‍ജ്, മഡോൺ സെബാസ്റ്റ്യൻ എന്നിവരും മുഖ്യ വേഷത്തില്‍ എത്തുന്നു.

Read More: കാറ്ററിങ് തൊഴിലാളിയായി പൃഥ്വിരാജ്; കൂടെ പ്രസന്നയും

ചിത്രത്തില്‍ ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലെ കാറ്ററിങ് തൊഴിലാളിയുടെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. റോണി എന്നാണ് കഥാപാത്രത്തിന്റെ പേര്. നാല് നായികമാര്‍ക്കും ചിത്രത്തില്‍ തുല്യ പ്രാധാന്യമാണെന്നും സംവിധായകന്‍ പറയുന്നു.

ഓണം റിലീസ് ആയാകും ബ്രദേഴ്‌സ് ഡേ തിയേറ്ററുകളില്‍ എത്തുക. ആദ്യ രണ്ട് പോസ്റ്ററുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തെ കുറിച്ച് ഫെയ്‌സ്ബുക്കിലൂടെ പൃഥ്വിരാജ് തന്നെയായിരുന്നു നേരത്തേ പ്രഖ്യാപനം നടത്തിയത്.

Read More: 'നീയിവിടെ നില്‍ക്ക് ഞാന്‍ പോയി അഭിനയിച്ച് വരാം' ലൂസിഫര്‍ ട്രോള്‍ കണ്ട് പൊട്ടിച്ചിരിച്ച് പൃഥ്വിരാജ്

‘രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഷാജോണ്‍ ചേട്ടന്‍ (അതേ നമ്മുടെ സ്വന്തം കലാഭവന്‍ ഷാജോണ്‍) എന്റെ അടുക്കല്‍ അദ്ദേഹം തന്നെ രചിച്ച ഒരു ബൗണ്ട് സ്‌ക്രിപ്റ്റ് (പൂര്‍ണ്ണമായ തിരക്കഥ) കൊണ്ട് വന്നു. ഞാന്‍ അതില്‍ അഭിനയിക്കണം എന്നാണ് തന്റെ ആഗ്രഹം എന്ന് പറഞ്ഞ അദ്ദേഹം ഇത് സംവിധാനം ചെയ്യേണ്ടത് ആര് എന്ന തീരുമാനവും എനിക്ക് വിട്ടു തന്നു. എന്നാല്‍ തിരക്കഥ എഴുതപ്പെട്ട രീതിയില്‍, അതിന്റെ ഡീറ്റൈലിങ് എന്നിവയില്‍ നിന്ന് തന്നെ എനിക്ക് വ്യക്തമായി, ഇത് സംവിധാനം ചെയ്യാന്‍ ഒരാള്‍ക്ക് മാത്രമേ സാധിക്കൂ എന്ന്. അത് അദ്ദേഹം തന്നെയാണ്. ഇത് രസകരമായ ഒരു ചിത്രമാണ് സുഹൃത്തുക്കളേ. ഇതില്‍ കോമഡിയുണ്ട്, ആക്ഷനുണ്ട്, പ്രണയമുണ്ട്, വികാരങ്ങളുണ്ട്. വരുന്നൂ, കലാഭവന്‍ ഷാജോണിന്റെ ആദ്യ സംവിധാന സംരംഭം, ബ്രദേഴ്‌സ് ഡേ!”, പൃഥ്വിരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Lucifer Prithviraj

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: