സമീപ കാലത്ത് മലയാള സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റായിരുന്നു മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍. തിയേറ്ററുകളില്‍ നിറഞ്ഞ സദസുകളില്‍ കൈയ്യടി നേടി 75 ദിവസങ്ങള്‍ പിന്നിട്ട് കുതിപ്പ് തുടരുകയാണ് ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തിന്റെ ഒരു ട്രോള്‍ വീഡിയോ ഇറക്കിയിരിക്കുകയാണ് ആരാധകന്.
ക്ലൈമാക്സിലെ ‘രഫ്താര’ എന്ന പാട്ടും വിവേക് ഒബ്റോയിയുമായുള്ള പൃഥ്വിരാജിന്റെ ആക്ഷന്‍ രംഗങ്ങളും കോര്‍ത്തിണക്കിയാണ് ട്രോള്‍. ക്ലൈമാക്സ് രംഗത്തില്‍ ലൂസിഫറില്‍ പൃഥ്വിരാജും എത്തുന്നുണ്ട്. സംവിധാനത്തിനിടെ പൃഥ്വിരാജ് ക്ലൈമാക്സില്‍ അഭിനയിച്ചു വരുന്നതായാണ് ട്രോള്‍. ഇത് പൃഥ്വിരാജ് തന്നെ പങ്കുവയ്ക്കുകയും, ചിത്രീകരണം ഇതില്‍ കാണിക്കുന്ന പോലെ അത്ര എളുപ്പമല്ലായിരുന്നെങ്കിലും ട്രോള്‍ നന്നായി ആസ്വദിച്ചെന്ന് പൃഥ്വിരാജ് പറയുന്നു.
#Lucifer making video
Was it so easy? @PrithviOfficial pic.twitter.com/Q0xvS4znrp— Prithviraj Trends (@Prithvitrendss) May 27, 2019
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ‘ലൂസിഫര്‍’ എട്ട് ദിവസംകൊണ്ട് നൂറ് കോടി ഗ്രോസ് കളക്ഷന്‍ സ്വന്തമാക്കിയാണ് ആദ്യം റെക്കോര്‍ഡ് ഇട്ടത്. അത്രയും ചുരുങ്ങിയ കാലയളവു കൊണ്ട് നൂറുകോടി ക്ലബ്ബില്‍ ഇടം നേടുന്ന ആദ്യത്തെ മലയാളചിത്രമായി മാറുകയായിരുന്നു ‘ലൂസിഫര്‍’. തൊട്ടു പിറകെ, മലയാള സിനിമയില്‍ നിന്നും 200 കോടി കളക്റ്റ് ചെയ്ത ആദ്യത്തെ മലയാള ചിത്രം എന്ന വിശേഷണവും ‘ലൂസിഫര്‍’ സ്വന്തമാക്കി. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.
200 കോടി കളക്റ്റ് ചെയ്തതോടെ ‘പുലിമുരുകന്റെ’ റെക്കോര്‍ഡാണ് ചിത്രം തകര്‍ത്തത്. മലയാളസിനിമയിലെ ആദ്യത്തെ നൂറുകോടി ക്ലബ്ബ് ചിത്രമായ ‘പുലിമുരുകന്’ 150 കോടിയാണ് ബോക്സ് ഓഫീസില്‍ നിന്നും നേടിയിരുന്നത്. ഇതോടെ കരിയറിലെ രണ്ടു മാസ് ചിത്രങ്ങള്‍ നൂറുകോടി ക്ലബ്ബിലെത്തിച്ച മലയാളത്തിലെ ഏകതാരം എന്ന വിശേഷണവും മോഹന്‍ലാല്‍ സ്വന്തമാക്കുകയാണ്.
Read More: ഭീകരം, അസഹനീയം, അരോചകം: ‘ലൂസിഫറിനെ’ കുറിച്ച് ഡോ. ബി.ഇക്ബാല്‍
ഏറെക്കാലത്തിനു ശേഷം മോഹന്‍ലാല്‍? ആരാധകര്‍ക്ക് അവരുടെ ‘വിന്റേജ് ലാലേട്ടനെ’ തിരിച്ചു കൊടുക്കാനായി എന്നതാണ് ‘ലൂസിഫറി’ന്റെ പ്രധാന വിജയങ്ങളിലൊന്ന്. മോഹന്‍ലാലെന്ന താരത്തെ അടുത്തിടെ ഏറ്റവും സ്റ്റൈലിഷ് ആയി അവതരിപ്പിച്ച ചിത്രമെന്ന വിശേഷണവും ‘ലൂസിഫറി’നുണ്ട്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
മോഹന്‍ലാല്‍, മഞ്ജുവാര്യര്‍, വിവേക് ഒബ്റോയ്, ടൊവിനോ തോമസ് എന്നിവര്‍ക്കൊപ്പം സായ്കുമാര്, ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, സച്ചിന് കടേക്കര്‍, ശിവജി ഗുരുവായൂര്‍, ജോണി വിജയ്, , സുനില്‍ സുഖദ, ആദില്‍ ഇബ്രാഹിം, നന്ദു, ബാല, വി.കെ. പ്രകാശ്, അനീഷ് ജി. മേനോന്,സാനിയ അയ്യപ്പന്, ഷോണ്‍ റോമി, മാലാ പാര്‍വതി, ശ്രേയാ രമേശ്, താരാ കല്യാണ്‍, കൈനകരി തങ്കരാജ് തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.