/indian-express-malayalam/media/media_files/uploads/2023/10/Pachuvum-Albhuthavilakkum-Movie-Review-3.jpg)
Prithviraj-Mohanlal Empuraan
'കടുവ' എന്ന ചിത്രത്തിന്റെ പ്രൊമോഷനിടിയിലാണ് പൃഥ്വിരാജ് അത് പറഞ്ഞത്. ഹിന്ദി, തെലുങ്ക്, കന്നഡ ചിത്രങ്ങൾ ലോകത്തെമ്പാടും വിജയിക്കുമ്പോൾ മലയാള ചിത്രങ്ങളും അത് പോലെ വിജയം കാണും എന്ന്. 'നമ്മളും ചെയ്യും' എന്ന വാക്കുകൾ ആണ് പൃഥ്വിരാജ് അന്ന് ഉപയോഗിച്ചത്. ഒരു വർഷവും ഏതാനും മാസങ്ങളും കടക്കുമ്പോഴേക്കും ആ വാക്ക് പാലിച്ചിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ - എമ്പുരാൻ' എന്ന ചിത്രത്തിലൂടെ.
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത 'ലൂസിഫർ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് 'എമ്പുരാൻ.' ഇന്നലെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും എന്ന് അറിയിച്ചു കൊണ്ടുള്ള ടീസർ വന്നത്. ടീസറിനൊപ്പം ഒരു പ്രധാന അറിയിപ്പും ഉണ്ടായിരുന്നു. രാജ്യത്തെ മുൻനിര നിർമ്മാതാക്കളിൽ ഒരാളായ ലൈക്ക പ്രൊഡക്ഷൻസ് ഈ ചിത്രത്തിലൂടെ മലയാളത്തിൽ എത്തുന്നു എന്നും മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലുമായാണ് എമ്പുരാൻ' ഒരുങ്ങുന്നത് എന്നതാണ് അത്. തികച്ചും ഒരു പാൻ ഇന്ത്യൻ സിനിമ.
മലയാളത്തിൽ നിന്ന് അത്തരം ഒരു ചിത്രം ഉണ്ടാവും എന്നും നമ്മൾ അത് ചെയ്യും എന്നും പൃഥ്വിരാജ് പറയുന്ന വീഡിയോ, ആ സാഹചര്യത്തിൽ വീണ്ടും വൈറൽ ആവുകയാണ്.
'ഒരു പതിനഞ്ച്-ഇരുപത് വർഷങ്ങൾക്ക് മുൻപ്, നമ്മൾ ഇപ്പോഴും പറയും ഹിന്ദി സിനിമകൾ ലോകത്തെല്ലായിടത്തും ഓടും. കാരണം ഹിന്ദി സംസാരിക്കുന്ന ആളുകൾ ഒരുപാടുണ്ടല്ലോ എന്ന്. അത് കഴിഞ്ഞിട്ട് 'ബാഹുബലി' സംഭവിച്ചു. അപ്പൊ നമ്മൾ പറഞ്ഞു, തെലുങ്ക് സിനിമക്ക് ഈ ബജറ്റ് ഉണ്ട്, അത് കൊണ്ട് അവരത് ചെയ്തു എന്ന്. ഒരു 'കെ ജി എഫ്' വന്നു, നമ്മളെക്കാൾ ചെറിയ ഇൻഡസ്ട്രി എന്ന് നമ്മൾ വിശ്വസിച്ചിരുന്ന കന്നഡയിൽ നിന്നൊരു 'കെ ജി എഫ്' വന്നു. അപ്പൊ എന്ത് കൊണ്ട് നമ്മുക്കും ചെയ്തു കൂടാ? നമ്മളും ചെയ്യും,' എന്നാണു പൃഥ്വിരാജ് വീഡിയോയിൽ പറയുന്നത്.
ചെയ്യുമെന്ന് പറഞ്ഞ ചെയ്തിരിക്കും..! #L2E#Empuraan@Mohanlal@PrithviOfficialpic.twitter.com/2LaGiQhk21
— Nandha (@NANDHA_1303) October 1, 2023
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.