scorecardresearch

ഈ ചിത്രം നടക്കാന്‍ കാരണം പൃഥ്വിരാജും സുപ്രിയയും: '9' സംവിധായകന്‍ ജെനൂസ് മുഹമ്മദ്‌

എല്ലാം കൃത്യമായി പ്ലാൻ ചെയ്ത് സമയബന്ധിതമായി തീർക്കാൻ കഴിഞ്ഞതിന്റെ ക്രെഡിറ്റ് സുപ്രിയയ്ക്ക് കൂടി നൽകണം. വളരെ ആക്റ്റീവായി തന്നെ ഈ സിനിമയ്ക്ക് പിറകിൽ സുപ്രിയ പ്രവർത്തിച്ചിട്ടുണ്ട്

എല്ലാം കൃത്യമായി പ്ലാൻ ചെയ്ത് സമയബന്ധിതമായി തീർക്കാൻ കഴിഞ്ഞതിന്റെ ക്രെഡിറ്റ് സുപ്രിയയ്ക്ക് കൂടി നൽകണം. വളരെ ആക്റ്റീവായി തന്നെ ഈ സിനിമയ്ക്ക് പിറകിൽ സുപ്രിയ പ്രവർത്തിച്ചിട്ടുണ്ട്

author-image
Entertainment Desk
New Update
Prithviraj 9 movie, nine malayalam movie, jenuse mohamed, supriya menon, nine malayalam movie look, nine malayalam movie stills, nine release date, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

പതിവു നടപ്പുരീതികളിൽ നിന്നും ട്രെൻഡുകളിൽ നിന്നുമൊക്കെ വേറിട്ടുനിൽക്കുന്ന, പരീക്ഷണസ്വഭാവമുള്ള സിനിമകൾ ഒരുക്കുക എന്നത് ഏതു സംവിധായകനെ സംബന്ധിച്ചും ബുദ്ധിമുട്ടേറിയ കാര്യമാണ്. സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സിനിമ ഴോണറിൽ വരുന്ന ‘9’ എന്ന ചിത്രവും അത്തരത്തിൽ ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നുവെന്നും പൃഥിരാജ് എന്ന നടനില്ലായിരുന്നെങ്കിൽ '9' എന്ന സിനിമ സംഭവിക്കുകയില്ലായിരുന്നെന്നും പറയുകയാണ് ചിത്രത്തിന്റെ സംവിധായകനായ ജെനൂസ് മൊഹമ്മദ്. നിത്യാമേനനും ദുൽഖർ സൽമാനും നായികാനായകന്മാരായ '100 ഡേയ്സസ് ഓഫ് ലവ്' എന്ന ചിത്രത്തിനു ശേഷം ജെനൂസ് ഒരുക്കുന്ന പുതിയ ചിത്രമാണ് '9'. പൃഥ്വിരാജിന്റെ നിർമ്മാണകമ്പനിയായ പൃഥിരാജ് പ്രൊഡക്ഷൻസിന്റെ ആദ്യ നിര്‍മാണ സംരഭമാണ് '9'. സോണി പിക്ച്ചര്‍ റിലീസിങ് ഇന്‍റര്‍നാഷണലുമായി കൈകോര്‍ത്താണ് പൃഥിരാജ് പ്രൊഡക്ഷൻസ് '9' നിർമ്മിക്കുന്നത്.

Advertisment

"പൃഥിരാജ് ഇല്ലെങ്കിൽ ഈ ചിത്രം നടക്കില്ലായിരുന്നു. സാധാരണ ഒരു നടൻ ട്രൈ ചെയ്തു നോക്കാൻ ശ്രമിക്കുന്ന ഒരു ചിത്രമല്ല ഇത്. തുടക്കം മുതൽ തന്നെ പൃഥി ഈ ചിത്രത്തിൽ എക്സൈറ്റഡാണ്. ഒപ്പം ഒരു ഗ്ലോബ്ബൽ പ്രൊഡക്ഷൻ ഹൗസ് കൂടി അസോസിയേറ്റ് ചെയ്യാനെത്തിയതാണ് ചിത്രം യാഥാർത്ഥ്യമാക്കിയത്. ആ അവസരം വന്നത് സുപ്രിയയിലൂടെയാണ്. ഞാൻ തിരക്കഥ എഴുതി കൊണ്ടിരുന്നപ്പോൾ ഒരു ദിവസം പൃഥി വിളിച്ചു പറഞ്ഞു, ഒരു വാതിൽ തുറന്നിട്ടുണ്ട്, എന്താണ് ചെയ്യാൻ കഴിയുക എന്നു നോക്കട്ടെയെന്ന്. എന്തിനെ കുറിച്ചാണ് പൃഥി സംസാരിക്കുന്നത് എന്ന് എനിക്കപ്പോൾ ഒരു ഐഡിയയും ഇല്ലായിരുന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ പൃഥി വിളിച്ചു കാര്യങ്ങളൊക്കെ വിശദമായി പറഞ്ഞു, നമ്മൾ ഉടനെ സ്ക്രിപ്റ്റുമായി മുംബൈയിലേക്ക് പോവണമെന്നും പറഞ്ഞു. പൃഥിയെ പോലെ തന്നെ പ്രൊഡക്ഷൻ ഹൗസിനും സിനിമയുടെ തീം ഇഷ്ടപ്പെട്ടു," ജെനൂസ് പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ​ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജെനൂസ്.

ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞനായാണ് പൃഥി '9'ൽ അഭിനയിക്കുന്നത്. ഒരു അച്ഛന്റെയും മകന്റെയും വൈകാരികമായ കഥയാണ് ചിത്രം പറയുന്നത്. ആൽബർട്ട് എന്നാണ് പൃഥിയുടെ കഥാപാത്രത്തിന്റെ പേര്. കാവൽ മാലാഖയും സംരക്ഷകനും അച്ഛനുമാകുന്ന ആൽബർട്ട് എന്നാണ് പൃഥിരാജ് തന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നത്. അഭിനന്ദൻ രാമാനുജമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. എഡിറ്റിംഗ് ഷമീർ മുഹമ്മദും സംഗീതം ഷാൻ റഹ്മാനും നിർവ്വഹിക്കും. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ശേഖർ മേനോനാണ്.

Read more: ആൽബർട്ട് എന്ന കാവൽമാലാഖ; 'നയനി'ലെ കഥാപാത്രത്തെ പരിചയപ്പെടുത്തി പൃഥിരാജ്

Advertisment

‘ഗോദ’യിലൂടെ മലയാളത്തിലെത്തിയ വാമിഖയാണ് ചിത്രത്തിലെ നായിക. മംമ്ത മോഹൻദാസും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഡോ. ഇനയത്ത് ഖാൻ എന്ന ശ്രദ്ധേയ കഥാപാത്രമായി പ്രകാശ് രാജും ചിത്രത്തിലുണ്ട്. ടോണി ലൂക്ക്, ശേഖർ മേനോൻ, വിശാൽ കൃഷ്ണ, ആദിൽ ഇബ്രാഹിം എന്നിവരാണ് മറ്റു താരങ്ങൾ. തിരുവനന്തപുരം, കുട്ടിക്കാനം, കൊച്ചി, മനാലി, ഹിമാചൽ പ്രദേശ്, ഡൽഹി എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. 48 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്.

ചിത്രീകരണം സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞതിൽ നിർമ്മാതാവായ സുപ്രിയയ്ക്കും നല്ലൊരു ക്രെഡിറ്റുണ്ടെന്നാണ് ജെനൂസ് പറയുന്നത്. "എല്ലാം കൃത്യമായി പ്ലാൻ ചെയ്ത് സമയബന്ധിതമായി തീർക്കാൻ സുപ്രിയയുടെ സഹായമുണ്ടായിരുന്നു. വളരെ ആക്റ്റീവായി തന്നെ ഈ സിനിമയ്ക്ക് പിറകിൽ സുപ്രിയയും പ്രവർത്തിച്ചിട്ടുണ്ട്. പത്തുവർഷത്തോളമായി പൃഥിയെ പരിചയമുള്ളതും സിനിമ വളരെ സ്മൂത്തായി തീർക്കാൻ സഹായകരമായി. വളരെ സൗഹാർദ്ദത്തോടെയായിരുന്നു പൃഥിയുടെ ഇടപെടലുകൾ," ജെനൂസ് കൂട്ടിച്ചേർക്കുന്നു.

Read more: പൃഥിരാജിന് ഫോട്ടോഗ്രാഫിക് മെമ്മറിയാണ്: മാലാ പാർവ്വതി

Malayalam Film Industry Prithviraj Malayalam Films

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: