Latest News

ആൽബർട്ട് എന്ന കാവൽമാലാഖ; ‘നയനി’ലെ കഥാപാത്രത്തെ പരിചയപ്പെടുത്തി പൃഥിരാജ്

ഡോ. ഇനയത്ത് ഖാൻ എന്ന ശ്രദ്ധേയ കഥാപാത്രമായി പ്രകാശ് രാജും ചിത്രത്തിലുണ്ട്

Prithviraj 9 movie, nine malayalam movie, nine malayalam movie look, nine malayalam movie stills, nine release date, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

കാവൽ മാലാഖയും സംരക്ഷകനും അച്ഛനുമാകുന്ന ആൽബർട്ട്. ‘നയൻ’ എന്ന ചിത്രത്തിലെ തന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുകയാണ് പൃഥിരാജ്. പൃഥ്വിരാജിന്റെ നിർമ്മാണകമ്പനിയായ പൃഥിരാജ് പ്രൊഡക്ഷൻസിന്റെ ആദ്യ നിര്‍മാണ സംരഭമാണ് നയൻ. സോണി പിക്ച്ചര്‍ റിലീസിങ് ഇന്‍റര്‍നാഷണലുമായി കൈകോര്‍ത്താണ് പൃഥിരാജ് പ്രൊഡക്ഷൻസ് ‘നയൻ’ നിർമ്മിക്കുന്നത്. ഒരു അച്ഛന്റെയും മകന്റെയും വൈകാരികമായ കഥയാണ് ചിത്രം പറയുന്നതെന്ന് പൃഥിരാജ് തന്നെ വെളിപ്പെടുത്തിയിരുന്നു.

ചിത്രത്തിന്റെ ജോലികൾ പൂർത്തിയായതായി കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിൽ ലൈവിലൂടെ പൃഥിരാജ് അറിയിച്ചിരുന്നു. ജനുവരി ഒമ്പതിന് ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്യുമെന്നും പൃഥിരാജ് പറയുന്നു. ഫെബ്രുവരി ഏഴിനാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ്.

പൃഥ്വിരാജ് തന്നെയാണ് ചിത്രത്തിലെ നായകൻ. ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞനായാണ് പൃഥി ചിത്രത്തിലെത്തുന്നത്. സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സിനിമ ഴോണറിൽ വരുന്ന ‘നയൻ’ സംവിധാനം ചെയ്തിരിക്കുന്നത് എ ജീനസ് മൊഹമ്മദാണ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘100 ഡേയ്‌സ് ഓഫ് ലവ്’ എന്ന ചിത്രത്തിനു ശേഷം ജീനസ് മുഹമ്മദ് ഒരുക്കുന്ന ചിത്രമാണ് ‘നയന്‍’. ജീനസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

അഭിനന്ദൻ രാമാനുജം ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിക്കും. ഷാന്‍ റഹ്മാനാണ് ‘നയനി’ന്റെ സംഗീത സംവിധായകൻ. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ശേഖർ മേനോനാണ്. ‘ഗോദ’യിലൂടെ മലയാളത്തിലെത്തിയ വാമിഖയാണ് ചിത്രത്തിലെ നായിക. മംമ്ത മോഹൻദാസും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഡോ. ഇനയത്ത് ഖാൻ എന്ന ശ്രദ്ധേയ കഥാപാത്രമായി പ്രകാശ് രാജും ചിത്രത്തിലുണ്ട്. ടോണി ലൂക്ക്, ശേഖർ മേനോൻ, വിശാൽ കൃഷ്ണ, ആദിൽ ഇബ്രാഹിം എന്നിവരാണ് മറ്റു താരങ്ങൾ. തിരുവനന്തപുരം, കുട്ടിക്കാനം, മനാലി, ഹിമാചൽ പ്രദേശ് എന്നീ സ്ഥലങ്ങളെല്ലാം തന്നെ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളാണ്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Prithviraj nine movie look

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express