scorecardresearch

Pravinkoodu Shappu OTT: പ്രാവിൻകൂട് ഷാപ്പ് എപ്പോൾ ഒടിടിയിലെത്തും?

Pravinkoodu Shappu OTT: സൗബിന്‍ ഷാഹിര്‍, ബേസില്‍ ജോസഫ്, ചെമ്പൻ വിനോദ് ജോസ്  എന്നിവർ പ്രധാന കഥാപാത്രമായ 'പ്രാവിന്‍കൂട് ഷാപ്പ്' ഒടിടിയിൽ എപ്പോഴെത്തും?

Pravinkoodu Shappu OTT: സൗബിന്‍ ഷാഹിര്‍, ബേസില്‍ ജോസഫ്, ചെമ്പൻ വിനോദ് ജോസ്  എന്നിവർ പ്രധാന കഥാപാത്രമായ 'പ്രാവിന്‍കൂട് ഷാപ്പ്' ഒടിടിയിൽ എപ്പോഴെത്തും?

author-image
Entertainment Desk
New Update
Pravinkoodu Shappu OTT Release Date Platform

Pravinkoodu Shappu OTT

Pravinkoodu Shappu OTT: സൗബിന്‍ ഷാഹിര്‍, ബേസില്‍ ജോസഫ്, ചെമ്പൻ വിനോദ് ജോസ്  എന്നിവർ പ്രധാന കഥാപാത്രമായ 'പ്രാവിന്‍കൂട് ഷാപ്പ്' ജനുവരി 16-നാണ് തിയേറ്ററുകളിലെത്തിയത്. ഡാർക്ക് ഹ്യൂമർ ജോണറിലുള്ള ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്.

Advertisment

 ഒരു ഷാപ്പില്‍ നടന്ന മരണവും ആ മരണത്തെ ചുറ്റിപറ്റി നടക്കുന്ന സംഭവങ്ങളും കേസന്വേഷണവും ഒക്കെയാണ് ചിത്രം പറയുന്നത്. ഷാപ്പുടമ ബാബുവായി ശിവജിത്തും ഷാപ്പിലെ ജീവനക്കാരനായ കണ്ണൻ എന്ന കഥാപാത്രമായി സൗബിനും കണ്ണന്‍റെ ഭാര്യ മെറിൻഡയായി ചാന്ദ്‍നിയും കേസന്വേഷണത്തിനെത്തുന്ന പോലീസ് കഥാപാത്രമായി ബേസിലും ഷാപ്പിലെ പതിവുകാരൻ സുനിലായി ചെമ്പൻ വിനോദ് ജോസുമാണ് എത്തുന്നത്.



 അൻവർ റഷീദ് എന്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ച ചിത്രത്തിന്റെ സംവിധായകൻ നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ ആണ്. ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിച്ച ചിത്രമാണിത്. തല്ലുമാല, ഫാലിമി എന്നീ ചിത്രങ്ങൾക്ക് ശേഷം വിഷ്ണു വിജയ് സംഗീതം ഒരുക്കിയ ചിത്രം  കൂടിയാണിത്. 

മാർച്ച് പകുതിയോടെ ചിത്രം ഒടിടിയിൽ എത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട്. അതേസമയം, സ്ട്രീമിംഗ് പാർട്ണേഴ്സ് ആരെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. 

Advertisment

Read More

Soubin Shahir New Release OTT Basil Joseph

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: