scorecardresearch

സ്വപ്നമോ യാഥാർത്ഥ്യമോ, ഈ ഓർമ മറക്കാനാവില്ല; ഫാസിലിനൊപ്പം പ്രകാശ് വർമ്മ

"ഒരു അസാധാരണ സംവിധായകനാകാൻ എന്താണ് വേണ്ടതെന്ന് ഞങ്ങളുടെ സംഭാഷണം എന്നെ ഓർമ്മിപ്പിച്ചു. ആളുകളെയും ബന്ധങ്ങളെയും കുറിച്ചുള്ള ലളിതമായ മനുഷ്യസത്യങ്ങൾ പര്യവേക്ഷണം ചെയ്യുക"

"ഒരു അസാധാരണ സംവിധായകനാകാൻ എന്താണ് വേണ്ടതെന്ന് ഞങ്ങളുടെ സംഭാഷണം എന്നെ ഓർമ്മിപ്പിച്ചു. ആളുകളെയും ബന്ധങ്ങളെയും കുറിച്ചുള്ള ലളിതമായ മനുഷ്യസത്യങ്ങൾ പര്യവേക്ഷണം ചെയ്യുക"

author-image
Entertainment Desk
New Update
Prakash Varma Fazil

Prakash Varma & Fazil

മലയാളത്തിന്റെ പ്രിയസംവിധായകൻ ഫാസിലിനെ നേരിൽ കാണാനും സംസാരിക്കാനും സാധിച്ചതിൽ സന്തോഷം പങ്കിടുകയാണ് നടനും പരസ്യ സംവിധായകനുമായ പ്രകാശ് വർമ. ഫാസിലിനും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങളും പ്രകാശ് പങ്കുവച്ചിട്ടുണ്ട്. 

Advertisment

പ്രകാശ് വർമയുടെ ജീവിതപങ്കാളിയും നിര്‍വാണ ഫിലിംസിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ  സ്‌നേഹ ഈപ്പൻ,  ഫാസിലിന്റെ ഭാര്യ റൊസീന, നടനും  ഫാസിലിന്റെ ഇളയമകനുമായ ഫർഹാൻ ഫാസിൽ എന്നിവരെയും ചിത്രങ്ങളിൽ കാണാം. 

Also Read: ബോബി നമ്മളുദ്ദേശിച്ച ആളല്ല; വിവേക് ഒബ്റോയിയുടെ ആസ്തി എത്രയെന്നു കേട്ടാൽ ആരുമൊന്ന് അമ്പരക്കും

"സ്വപ്നമോ യാഥാർത്ഥ്യമോ? 
ഫാസിൽ സാറിനെ കണ്ടുമുട്ടിയത് അതുപോലൊരു അനുഭവമായിരുന്നു. അദ്ദേഹത്തിനും കുടുംബത്തിനുമൊപ്പം സമയം ചെലവഴിക്കാനായതിൽ ഞാൻ സന്തോഷവാനാണ്. ഒരു അസാധാരണ സംവിധായകനാകാൻ എന്താണ് വേണ്ടതെന്ന് ഞങ്ങളുടെ സംഭാഷണം എന്നെ ഓർമ്മിപ്പിച്ചു. ആളുകളെയും ബന്ധങ്ങളെയും കുറിച്ചുള്ള ലളിതമായ മനുഷ്യസത്യങ്ങൾ പര്യവേക്ഷണം ചെയ്യുക. ദുർബലതയും സത്യങ്ങളും. നിങ്ങൾക്ക് പ്രാധാന്യമുള്ള കഥകൾ പറയാൻ ഇടം സൃഷ്ടിക്കുക. എല്ലാ ദിവസവും പഠിക്കുക. സംഗീതത്തിന്റെ പങ്ക്. പ്രകടനത്തിന്റെ സൂക്ഷ്മത. ഒരു മാധ്യമമെന്ന നിലയിൽ സിനിമയുടെ മാന്ത്രികത. ഈ സംസാരം എന്റെ ഹൃദയത്തിലും ഓർമ്മയിലും എന്നെന്നേക്കുമായി പതിഞ്ഞിരിക്കും," ചിത്രങ്ങൾക്കൊപ്പം  പ്രകാശ് വർമ കുറിച്ചതിങ്ങനെ.

Advertisment

മണിച്ചിത്രത്താഴും മറ്റ് ഓര്‍മകളും എന്ന പുസ്തകത്തിന്റെ ഒരു കോപ്പിയും ഫാസിൽ പ്രകാശ് വർമ്മയ്ക്ക് സമ്മാനിച്ചു.

Also Read: മമ്മൂട്ടിയുടെ മകളായും അനിയത്തിയായും  ഭാര്യയായും അഭിനയിച്ച നടി; ആളെ മനസ്സിലായോ?

'തുടരും' എന്ന ഒരൊറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടനാണ്  പ്രകാശ് വർമ്മ. ജോർജ് മാത്തൻ എന്ന ഗംഭീര വില്ലനായി സ്ക്രീനിൽ ജീവിക്കുകയായിരുന്നു പ്രകാശ് വർമ്മ. അഭിനയമോഹവുമായി ഏറെക്കാലമായി നടന്ന പ്രകാശ് വർമ്മയുടെ ആദ്യത്തെ ക്യാരക്ടർ റോളാണ് തുടരും എന്ന ചിത്രത്തിൽ പ്രേക്ഷകർ കണ്ടത്.  

Also Read:  പപ്പുവിന്റെ കൂടെ നിൽക്കുന്ന സ്പൈഡർമാൻ ടീഷർട്ടുകാരൻ , ഇന്ന് മലയാളത്തിന്റെ പ്രിയ നടൻ; ആളെ മനസ്സിലായോ?

വർഷങ്ങളായി പരസ്യമേഖലയിൽ തിളങ്ങുന്ന പ്രകാശ് വർമ്മ, ബാംഗ്ലൂർ ആസ്ഥാനമായുള്ള നിര്‍വാണ ഫിലിംസിന്റെ തലവനെന്ന രീതിയിൽ പരസ്യലോകത്തിന് ഏറെ സുപരിചിതനാണ്. ആലപ്പുഴ സ്വദേശിയായ പ്രകാശ് വർമ്മ 2001 മുതൽ പരസ്യരംഗത്ത് സജീവമാണ്. ലോഹിതദാസ്, വിജി തമ്പി എന്നിവർക്കൊപ്പം സംവിധാന സഹായിയായും പ്രകാശ് പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് വി കെ പ്രകാശിന്റെ പരസ്യചിത്രങ്ങളിലൂടെയാണ് പരസ്യമേഖലയിലേക്ക് കടക്കുന്നത്. 

Also Read: ഹോട്ടാണ്, സ്റ്റൈലിഷും; മാലിദ്വീപിൽ പിറന്നാളാഘോഷിച്ച് കാജൽ അഗർവാൾ, ചിത്രങ്ങൾ

Fazil Actor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: