/indian-express-malayalam/media/media_files/z8Uxgz8Uz1zp4RUHzfMq.jpg)
തനതായ നൃത്ത ശൈലി മൂലം ഇന്ത്യയിലെ മൈക്കൽ ജാക്സൺ എന്നറിയപ്പെടുന്ന വ്യക്തിയാണ് പ്രഭുദേവ. നൃത്തത്തിൽ മാത്രമല്ല അഭിനയത്തിലും സംവിധാനത്തിലും പ്രഭുദേവ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലൊക്കെ തന്റെ കയ്യൊപ്പ് പതിപ്പിക്കാൻ പ്രഭുദേവയ്ക്ക് സാധിച്ചു.
ചോറ്റാനിക്കരയിൽ ദർശനം നടത്താനെത്തിയ പ്രഭുദേവയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. മലയാള സംവിധായകൻ എസ് ജെ സിനു സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രം 'പേട്ട റാപ്പ്' ചിത്രീകരണം പൂർത്തിയായതിനു പിന്നാലെയാണ് പ്രഭുദേവ കൊച്ചിയിൽ എത്തിയത്. കത്തനാർ ഉൾപ്പെടെയുള്ള ചില ചിത്രങ്ങളുടെ ചർച്ചയുമായി ബന്ധപ്പെട്ടാണ് പ്രഭുദേവ കൊച്ചിയിൽ എത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.
പ്രഭുദേവ തന്റെ ഭാര്യയ്‌ക്കൊപ്പം മുംബൈയിലാണ് താമസം. മുംബൈയിൽ ഫിസിയോതെറാപ്പിസ്റ്റായി ജോലി ചെയ്യുന്ന ഹിമാനിയാണ് താരത്തിന്റെ ഭാര്യ.
മഞ്ജു വാര്യർ ചിത്രമായ 'ആയിഷ'യിലെ നൃത്തം കൊറിയോഗ്രാഫ് ചെയ്താണ് പ്രഭുദേവ അവസാനമായി മലയാളത്തിലെത്തിയത്.
Read More Entertainment Stories Here
- ലാൽ നിന്റെ കൂടെയുണ്ടായിരുന്നോ?; ഷൂട്ട് കഴിഞ്ഞെത്തുന്ന മമ്മൂട്ടിയോട് ആ പിതാവ് സ്ഥിരമായി തിരക്കിയിരുന്ന കാര്യം
- മമ്മൂട്ടി ചെമ്പിലെ വീട്ടിലെത്തിയപ്പോൾ; ഒരു പഴയകാല വീഡിയോ
- പേടിച്ചു പോയോ, സുമ്മ നടിപ്പ് താൻ; അഭിനയം കണ്ട് വിരണ്ട് ക്യാമറാമാൻ, ആശ്വസിപ്പിച്ച് മമ്മൂട്ടി
- മമ്മൂട്ടിയുടെ മകളായും കാമുകിയായും അമ്മയായും അഭിനയിച്ച നടിയാണിത്; ആളെ മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us