/indian-express-malayalam/media/media_files/uploads/2023/05/Ponniyin-Selvan-2-OTT.jpg)
Ponniyin Selvan 2 is now streaming on OTT
Ponniyin Selvan 2 OTT: മണിരത്നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രമാണ് 'പൊന്നിയിൻ സെൽവൻ. ചിത്രത്തിന്റെ രണ്ടാം ഭാഗം ഏപ്രിൽ 28നാണ് തിയേറ്ററുകളിലെത്തിയത്. ചിത്രം ബോക്സ് ഓഫീസിലും മിന്നുന്ന പ്രകടനമാണ് കാഴ്ച വച്ചത്. ചിത്രത്തിന്റെ ഒടിടി റിലീസിനായി കാത്തിരിക്കുന്ന പ്രേക്ഷകർക്ക് ഒരു സന്തോഷവാർത്ത. പൊന്നിയിൻ സെൽവൻ 2 ഒടിടിയിൽ എത്തിയിരിക്കുകയാണ് ഇപ്പോൾ.
ആദിത്യ കരികാലനും നന്ദിനിയും തമ്മിലുള്ള മുൻകാല പ്രണയകഥ, അവർ എങ്ങനെ വേർപിരിഞ്ഞു, ചോളരാജ്യത്തോട് പ്രതികാരം ചെയ്യാൻ നന്ദിനിയെ പ്രേരിപ്പിച്ചത് എന്ത് തുടങ്ങിയ പ്രമേയങ്ങളാണ് രണ്ടാം ഭാഗം പറയുന്നത്. രാജരാജ ചോളനെന്ന നിലയിൽ അരുൺമൊഴി വർമ്മന്റെ ഉയർച്ചയും അദ്ദേഹത്തിന്റെ ഉദയത്തിനു ശേഷമുള്ള സംഭവങ്ങളും ചിത്രം പറയുന്നു.
/indian-express-malayalam/media/media_files/uploads/2023/05/ponniyin-Selvan-2-box-office-collection.jpg)
ലൈക പ്രൊഡക്ഷൻസുമായി സഹകരിച്ച് മദ്രാസ് ടാക്കീസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സംഗീതം എ ആർ റഹ്മാൻ, ഛായാഗ്രഹണം രവി വർമ്മൻ, എഡിറ്റിംഗ് ശ്രീകർ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈൻ തോട്ട തരണി, സംഭാഷണം ജയമോഹൻ, വസ്ത്രങ്ങൾ ഏക ലഖാനി, മേക്കപ്പ് വിക്രം ഗെയ്ക്വാദ്, നൃത്തസംവിധാനം ബൃന്ദ എന്നിവർ നിർവ്വഹിച്ചിരിക്കുന്നു.
വിക്രം, കാർത്തി, ഐശ്വര്യ റായ് ബച്ചൻ, തൃഷ, ജയം രവി, ഐശ്വര്യ ലക്ഷ്മി, ശോഭിത ധൂലിപാല, ശരത് കുമാർ, പ്രഭു, വിക്രം പ്രഭു, ജയറാം, പ്രകാശ് രാജ്, പാർഥിബൻ, ലാൽ, റഹ്മാൻ, കിഷോർ, മോഹൻ രാമൻ എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. നന്ദിനി, ഉമൈ റാണി എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് ഐശ്വര്യ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
ആമസോൺ പ്രൈം വീഡിയോയിൽ ആണ് പൊന്നിയിൻ സെൽവൻ 2 സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലെല്ലാം ചിത്രം കാണാനാവും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us