/indian-express-malayalam/media/media_files/uploads/2019/05/PM-narendra-modi-trailer.jpg)
PM Narendra Modi Film Release: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒമാങ്ങ് കുമാർ ഒരുക്കുന്ന 'പിഎം നരേന്ദ്രമോദി' എന്ന ചിത്രം മേയ് 24 ന് റിലീസിനെത്തും. ലോക്‌സഭ തിരഞ്ഞെടുപ്പിന്റ പെരുമാറ്റച്ചട്ട ലംഘനമാണ് ചിത്രം എന്ന് ആരോപണത്തെ തുടർന്ന് മുൻപ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിലീസ് തടഞ്ഞുവെച്ചിരുന്നു. ഏപ്രിൽ അഞ്ചിനായിരുന്നു ആദ്യം ചിത്രത്തിന്റെ റിലീസ് പ്ലാൻ ചെയ്തിരുന്നത്. എന്നാൽ, തിരഞ്ഞെടുപ്പിനു മുൻപ് ചിത്രം റിലീസ് ചെയ്യുന്നതിന് എതിരെ കോൺഗ്രസ് പ്രവർത്തകർ അമൻ പൻവാർ സമർപ്പിച്ച ഹർജിയാണ് ചിത്രത്തിന്റെ റിലീസ് വൈകാൻ കാരണമായത്.
ഇപ്പോൾ, മേയ് 23 ന് വോട്ടെണ്ണൽ പൂർത്തിയാകുന്നതിന്റെ തൊട്ടു പിറ്റേദിവസം തന്നെ ചിത്രം റിലീസിനെത്തിക്കുകയാണ് അണിയറപ്രവർത്തകർ. എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരികയും മോദി ഗവൺമെന്റ് വീണ്ടും അധികാരത്തിൽ വരുമെന്ന സൂചനകൾ ശക്തമാകുകയും ചെയ്തതും ചിത്രത്തിന് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാർ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ മോദിയുടെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത് വിവേക് ഒബ്റോയ് ആണ്. ചിത്രത്തിന് അനുഗ്രഹം തേടി മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍ ജില്ലയിലെ ഷിര്‍ദി നഗരത്തിലെ സായിബാബ ക്ഷേത്രത്തിലും അടുത്തിടെ വിവേക് സന്ദർശിച്ചിരുന്നു.
നരേന്ദ്രമോദിയുടെ കുട്ടിക്കാലം മുതൽ പ്രധാനമന്ത്രി പദവിയിലേക്കുള്ള യാത്ര വരെയാണ് ചിത്രം പറയുന്നത്. പുതിയ ട്രെയിലറിൽ മോദിയ്ക്ക് ഒപ്പം സോണിയ ഗാന്ധി, മൻമോഹൻസിംഗ് എന്നിവരെയും അവതരിപ്പിക്കുന്നുണ്ട്.
Read more: ദേശസ്നേഹിയായ മോദി; ‘പി എം നരേന്ദ്രമോദി’യുടെ ട്രെയിലറെത്തി
‘മേരി കോം’, ‘സരബ്ജിത്ത്’ തുടങ്ങിയ സിനിമകള്‍ ഒരുക്കിയ ഒമംഗ് കുമാറിന്റെ ഈ ചിത്രം മലയാളം അടക്കം ഇരുപത്തിമൂന്നു ഭാഷകളിൽ റീലിസ് ചെയ്യും. ‘രാജ്യത്തോടുള്ള സനേഹമാണ് എന്റെ ശക്തി’ എന്നതാണ് സിനിമയുടെ ടാഗ് ലൈന്‍. പരേഷ് റാവലായിരിക്കും ചിത്രത്തില്‍ മോദിയെ അവതരിപ്പിക്കുകയെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ നറുക്ക് വീണത് വിവേക് ഒബ്റോയിക്ക് ആയിരുന്നു.
“ഞാൻ ഭാഗ്യവാനാണ്. ഇന്നെനിക്ക് 16 വർഷങ്ങൾക്കു മുൻപുള്ള എന്റെ ‘കമ്പനി’ ഡെയ്സ് ഓർമ്മ വരുന്നു. അന്നത്തെ അതേ ആവേശവും ഉന്മേഷത്തിലുമാണ് ഞാൻ. ഏതു നടന്റെ ജീവിതത്തിലേയും ഏറ്റവും സുപ്രധാനമായൊരു റോളാണിത്. ഈ യാത്രയ്ക്ക് അവസാനം ഞാൻ കൂടുതൽ മികച്ച നടനും കൂടുതൽ നല്ല മനുഷ്യനുമായി തീരണമേയെന്നാണ് എന്നാണ് പ്രാർത്ഥന. വ്യക്തി പ്രഭാവം കൊണ്ടും പ്രവർത്തനങ്ങൾ കൊണ്ടും ലോകത്തിന്റെ ഏറ്റവും ഉയരത്തിൽ നിൽക്കുന്ന നേതാക്കളിൽ ഒരാളാണ് നരേന്ദ്ര ഭായ്. അദ്ദേഹത്തിന്റെ ജീവിതം സ്ക്രീനിൽ അവതരിപ്പിക്കുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞ ഒരു കാര്യമാണ്. ഈ അവിശ്വസനീയമായ യാത്ര പൂർത്തിയാക്കാൻ എനിക്ക് താങ്കളുടെ അനുഗ്രഹം വേണം,” ചിത്രത്തിന്റെ പോസ്റ്റർ ലോഞ്ചിന്റെ വേളയിൽ വിവേക് ഒബ്റോയ് പറഞ്ഞ വാക്കുകളാണിത്.
വിവേകിനൊപ്പം ബോമൻ ഇറാനി, ദർശൻ കുമാർ, സറീന വഹാബ്, മനോജ് ജോഷി, പ്രശാന്ത് നാരായണൻ, ബർഖ ബിഷ്ട് സെൻഗുപ്ത, അക്ഷത് ആർ സലൂജ, അൻജൻ ശ്രീവാസ്തവ്, രാജേന്ദ്ര ഗുപ്ത, യാതിൻ കാര്യേക്കർ എന്നിവരും അഭിനയിക്കുന്നുണ്ട്. ചിത്രത്തിൽ മുതിർന്ന നടി സറീന വഹാബ് മോദിയുടെ അമ്മയായി അഭിനയിക്കുന്നത്. ടെലിവിഷൻ താരം ബർഖ ബിഷ്ടാണ് നരേന്ദ്രമോദിയുടെ ഭാര്യ യെശോദാ ബെന്നിന്റെ വേഷത്തിലെത്തുന്നത്.
Read more: PM Narendra Modi biopic: നരേന്ദ്ര മോദിയായി വിവേക് ഒബ്‌റോയ്: ചിത്രങ്ങൾ കാണാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.