scorecardresearch

PM Narendra Modi biopic: നരേന്ദ്ര മോദിയായി വിവേക് ഒബ്‌റോയ്: ചിത്രങ്ങൾ കാണാം

വ്യക്തി പ്രഭാവം കൊണ്ടും പ്രവർത്തനങ്ങൾ കൊണ്ടും ലോകത്തിന്റെ ഏറ്റവും ഉയരത്തിൽ നിൽക്കുന്ന നേതാക്കളിൽ ഒരാളാണ് നരേന്ദ്ര ഭായ്. അദ്ദേഹത്തിന്റെ ജീവിതം സ്ക്രീനിൽ അവതരിപ്പിക്കുക എന്നത് ഭാഗ്യമായി കരുതുന്നു

PM Narendra Modi biopic: നരേന്ദ്ര മോദിയായി വിവേക് ഒബ്‌റോയ്: ചിത്രങ്ങൾ കാണാം

PM Narendra Modi biopic: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി ഒമംഗ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിവേക് ഒബ്‌റോയുടെ ലുക്ക് റിലീസ് ചെയ്തു. നരേന്ദ്ര മോദിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളെ അനുസ്മരിപ്പിക്കുന്ന വേഷപ്പകർച്ചയിലുള്ള ചിത്രങ്ങളാണ് ബോളിവുഡ് ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് റിലീസ് ചെയ്തത്. സന്ദീപ് എസ് സിംഗ്, സുരേഷ് ഒബ്‌റോയ്, ആനന്ദ് പണ്ഡിറ്റ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഏപ്രിൽ 12 ന് റിലീസ് ചെയ്യും.

‘മേരി കോം’, ‘സരബ്ജിത്ത്’ തുടങ്ങിയ സിനിമകള്‍ ഒരുക്കിയ ഒമംഗ് കുമാറിന്റെ ഈ ചിത്രം മലയാളം അടക്കം ഇരുപത്തിമൂന്നു ഭാഷകളിൽ റീലിസ് ചെയ്യും. ‘രാജ്യത്തോടുള്ള സനേഹമാണ് എന്റെ ശക്തി’ എന്നതാണ് സിനിമയുടെ ടാഗ് ലൈന്‍. പരേഷ് റാവലായിരിക്കും ചിത്രത്തില്‍ മോദിയെ അവതരിപ്പിക്കുകയെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ നറുക്ക് വീണത് വിവേക് ഒബ്രോയിക്ക് ആയിരുന്നു.

ബോമൻ ഇറാനി, ദർശൻ കുമാർ, സറീന വഹാബ്, മനോജ് ജോഷി, പ്രശാന്ത് നാരായണൻ, ബർഖ ബിഷ്ട് സെൻഗുപ്ത, അക്ഷത് ആർ സലൂജ, അൻജൻ ശ്രീവാസ്തവ്, രാജേന്ദ്ര ഗുപ്ത, യാതിൻ കാര്യേക്കർ എന്നിവരും അഭിനയിക്കുന്നുണ്ട്.

“ഏറെ അനുഭവപരിചയവും പ്രതിഭയുമുളള കൃത്യമായൊരു താരനിരയെ തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന ചിത്രത്തിനു വേണ്ടി ലഭിച്ചിരിക്കുന്നത്, “ചിത്രത്തിന്റെ നിർമ്മാതാവായ സന്ദീപ് സിംഗ് പറയുന്നു. പ്രതിഭാധനരായ ഈ താരങ്ങൾക്കൊപ്പം വർക്ക് ചെയ്യാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്നും സന്ദീപ് സിംഗ് പറഞ്ഞു.

Read More: ഇവരാണ് ‘പി എം നരേന്ദ്ര മോദി’യിലെ താരങ്ങൾ

“ഞാൻ ഭാഗ്യവാനാണ്. ഇന്നെനിക്ക് 16 വർഷങ്ങൾക്കു മുൻപുള്ള എന്റെ ‘കമ്പനി’ ഡെയ്സ് ഓർമ്മ വരുന്നു. അന്നത്തെ അതേ ആവേശവും ഉന്മേഷത്തിലുമാണ് ഞാൻ. ഏതു നടന്റെ ജീവിതത്തിലേയും ഏറ്റവും സുപ്രധാനമായൊരു റോളാണിത്. ഈ യാത്രയ്ക്ക് അവസാനം ഞാൻ കൂടുതൽ മികച്ച നടനും കൂടുതൽ നല്ല മനുഷ്യനുമായി തീരണമേയെന്നാണ് എന്നാണ് പ്രാർത്ഥന. വ്യക്തി പ്രഭാവം കൊണ്ടും പ്രവർത്തനങ്ങൾ കൊണ്ടും ലോകത്തിന്റെ ഏറ്റവും ഉയരത്തിൽ നിൽക്കുന്ന നേതാക്കളിൽ ഒരാളാണ് നരേന്ദ്ര ഭായ്. അദ്ദേഹത്തിന്റെ ജീവിതം സ്ക്രീനിൽ അവതരിപ്പിക്കുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞ ഒരു കാര്യമാണ്. ഈ അവിശ്വസനീയമായ യാത്ര പൂർത്തിയാക്കാൻ എനിക്ക് താങ്കളുടെ അനുഗ്രഹം വേണം,” ചിത്രത്തിന്റെ പോസ്റ്റർ ലോഞ്ചിന്റെ വേളയിൽ വിവേക് ഒബ്റോയ് പറഞ്ഞ വാക്കുകളാണിത്.

Stay updated with the latest news headlines and all the latest Bollywood news download Indian Express Malayalam App.

Web Title: Vivek oberoi narendra modi look

Best of Express