scorecardresearch

ഏട്ടനേയും അജുവിനെയും പറ്റിച്ച പോലെ എന്നെ പറ്റിക്കാൻ നോക്കുന്നോ: ഒടുവിൽ നോബിളിനെ പൂട്ടി ധ്യാൻ

ധ്യാൻ ശ്രീനിവാസൻ അഭിനയിച്ച ഫിലിപ്സിന്റെ പുതിയ പ്രമോഷൻ വീഡിയോ വൈറലാവുകയാണ്

ധ്യാൻ ശ്രീനിവാസൻ അഭിനയിച്ച ഫിലിപ്സിന്റെ പുതിയ പ്രമോഷൻ വീഡിയോ വൈറലാവുകയാണ്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Dhyan Sreenivasan | Philips Promotion

ഫിലിപ്സ് പ്രമോഷൻ വീഡിയോയിൽ ധ്യാൻ

വേറിട്ട പ്രമോഷൻ വീഡിയോകളുമായി കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ് ഫിലിപ്സ് എന്ന ചിത്രം. നടന്മാരായ വിനീത് ശ്രീനിവാസൻ, അജു വർഗീസ് എന്നിവരെ ഉൾപ്പെടുത്തി കൊണ്ടുള്ള പ്രമോഷൻ വീഡിയോകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ഫിലിപ്സ് എന്ന ചിത്രവുമായി ബന്ധമില്ലാത്ത തങ്ങൾ എന്തിനാണ് പ്രമോഷനു പങ്കെടുക്കുന്നതെന്നു പറഞ്ഞ് ഒഴിഞ്ഞുമാറുന്ന വിനീതിനെയും അജുവിനെയും സൂത്രത്തിൽ പ്രമോഷന്റെ ഭാഗമാക്കുന്നതായിരുന്നു പുറത്തുവന്ന മുൻ വീഡിയോകളിൽ കണ്ടത്. 

Advertisment

എന്നാൽ ഇപ്പോഴിതാ, ധ്യാൻ ശ്രീനിവാസൻ അഭിനയിച്ച പുതിയ പ്രമോഷൻ വീഡിയോ മൊത്തത്തിൽ ട്വിസ്റ്റ് കൊണ്ടുവന്നിരിക്കുകയാണ്. "ഏട്ടനേയും അജുവിനെയും പറ്റിക്കുന്നത് പോലെ എന്നെ പറ്റിക്കാൻ ശ്രമിച്ചാൽ ഇങ്ങനെ ഇരിക്കും," എന്നാണ് ധ്യാൻ വീഡിയോയ്ക്ക് അടിക്കുറിപ്പു നൽകിയിരിക്കുന്നത്. പതിവു പ്രമോഷൻ  നമ്പറുമായി ഇറങ്ങിയ നടൻ നോബിൾ ബാബു തോമസിനെ കാരവാനിലേക്ക് വിളിച്ചുകൊണ്ടുപോയി പഞ്ഞിക്കിടുന്നതാണ് വീഡിയോയുടെ കണ്ടന്റ്. ചില സാങ്കേതിക കാരണങ്ങളാൽ റിലീസ് ഒന്നു വൈകുമെന്നും ധ്യാൻ പറയുന്നു. ഡിസംബർ ഒന്നിനാണ് ചിത്രം റിലീസിനെത്തുന്നത്.

ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ നിർമിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത് ആൽഫ്രഡ് കുര്യൻ ജോസഫ് ആണ്.  ‘ഹെലൻറെ’ അണിയറ പ്രവർത്തകർ വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ഫിലിപ്സി’നുണ്ട്.   

Advertisment

 മുകേഷ്, ഇന്നസെന്റ്, നോബിൾ ബാബു തോമസ്, നവനി ദേവാനന്ദ്, ക്വിൻ വിബിൻ, ശ്രീധന്യ, അജിത് കോശി, അൻഷാ മോഹൻ, ചാർലി, സച്ചിൻ നാച്ചി  എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. മാത്തുക്കുട്ടി സേവ്യറും ആൽഫ്രഡും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. അന്തരിച്ച നടൻ ഇന്നസന്റിന്റെ അവസാന ചിത്രമാണിത്.  മുകേഷിന്റെ കരിയറിലെ നൂറാമത്തെ ചിത്രം എന്ന സവിശേഷതയും ഫിലിപ്പിനുണ്ട്. 

മൂന്നു മക്കളുമൊത്ത് ബെംഗളൂരിൽ സ്ഥിരതാമസമാക്കിയ ‘ഫിലിപ്പ്’ എന്ന കഥാപാത്രത്തെയാണ് മുകേഷ്  ചിത്രത്തിൽ അവതരിപ്പിക്കുന്നത്.  ചിത്രം പ്രദർശനത്തിനെത്തിക്കുന്നത് ഫന്റാസ്റ്റിക് ഫിലിംസാണ്. സംഗീതം ഹിഷാം അബ്ദുൾ വഹാബ്, ഛായാഗ്രഹണം ജെയ്സൺ ജേക്കബ് ജോൺ, എഡിറ്റിങ് നിധിൻ രാജ് അരോൾ. 

Read More Entertainment News Here

Dhyan Sreenivasan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: