/indian-express-malayalam/media/media_files/uploads/2021/03/Pearle-Maaney.jpg)
സോഷ്യൽ മീഡിയയ്ക്ക് ഏറെ പ്രിയങ്കരിയാണ് നടിയും അവതാരകയുമായ പേളി മാണിയും നടൻ ശ്രീനിഷ് അരവിന്ദും. തങ്ങളുടെ ആദ്യകൺമണി എത്തിയ സന്തോഷം പങ്കുവയ്ക്കുകയാണ് ശ്രീനിഷ് ഇപ്പോൾ. പേളിയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ശ്രീനിഷ് കുറിക്കുന്നു.
Read More: 'ചിത്രം ഇപ്പോൾ പോസ്റ്റ് ചെയ്യേണ്ടെന്ന് എല്ലാവരും പറഞ്ഞു'; ഇതാണ് പേളിഷിന്റെ മാലാഖ
"ദൈവം ഞങ്ങൾക്കായി അയച്ച സമ്മാനം ഞങ്ങൾ സന്തോഷത്തോടെ പ്രഖ്യാപിക്കുന്നു. എന്റെ വലിയ കുഞ്ഞും ചെറിയ കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ പ്രാർത്ഥനകൾക്കും അനുഗ്രഹങ്ങൾക്കും എല്ലാവർക്കും നന്ദി," ശ്രീനിഷ് കുറിക്കുന്നു. സുഹൃത്തുക്കളും ആരാധകരും അടക്കം നിരവധി പേരാണ് ഇരുവർക്കും ആശംസകൾ നേർന്നത്.
കുഞ്ഞിന്റെ ചിത്രം പങ്കുവച്ച് കൊണ്ട് പേളിയും സന്തോഷവാർത്ത ആരാധകരുമായി പങ്കിട്ടിട്ടുണ്ട്. "ഒരു പെൺകുഞ്ഞാണ്. ഈ മനോഹര നിമിഷം നിങ്ങളുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. ഒരുമിച്ചുള്ള​ ഞങ്ങളുടെ ആദ്യ ചിത്രം. ഞങ്ങൾ​ രണ്ടു പേരും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. എന്നാൽ ശ്രീനിഷ് കുറച്ച് ക്ഷീണിതനാണ്, അത് സാരമില്ല. കുഞ്ഞിന്റെ ചിത്രം പോസ്റ്റ് ചെയ്യരുതെന്ന് എല്ലാവരും എന്നോട് പറഞ്ഞു. പക്ഷെ എന്റെ കുടുംബത്തെ പോലെ ഞാൻ സ്നേഹിക്കുന്ന നിങ്ങൾ​ ഓരോരുത്തരുമായും ഈ ചിത്രം പങ്കുവയ്ക്കുന്നതിൽ ഒരു തെറ്റുമില്ലെന്ന് എനിക്ക് തോന്നി. നിങ്ങളുടെയെല്ലാം അനുഗ്രഹം വേണം," എന്നാണ് പേളി കുറിച്ചത്.
ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷും. ഇരുവർക്കും ഏറെ ആരാധകരും സോഷ്യൽ മീഡിയയുണ്ട്. പേളിഷ്​ എന്നാണ് ആരാധകർ ഇരുവരെയും സ്നേഹത്തോടെ വിളിക്കുന്നത്.
Read more:ശ്രീനിയുടെ അമ്മയ്ക്ക് ഒപ്പം താളം പിടിച്ച് പേളി; എന്തൊരു ക്യൂട്ട് വീഡിയോയെന്ന് ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us