Latest News
രാജി പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ
കൊടകര കുഴല്‍പ്പണക്കേസ്: പ്രതിക്ക് സുരേന്ദ്രനുമായി അടുത്ത ബന്ധമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍
അമ്പെയ്ത്തില്‍ ഇന്ത്യന്‍ സംഘം പുറത്ത്; ബാഡ്മിന്റണിലും തോല്‍വി
മഴ: ആറ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്; തീരദേശത്ത് ജാഗ്രതാ നിര്‍ദേശം
രാജ്യത്ത് 39,361 പേര്‍ക്ക് കോവിഡ്; 416 മരണം; ആശങ്കയായി കേരളം

‘ചിത്രം ഇപ്പോൾ പോസ്റ്റ് ചെയ്യേണ്ടെന്ന് എല്ലാവരും പറഞ്ഞു’; ഇതാണ് പേളിഷിന്റെ മാലാഖ

പേളിയുടെ ചിത്രത്തിന് താഴെ “ഡാഡിയുടെ ഫോട്ടോഗ്രഹി” എന്ന കമന്റുമായി ശ്രീനിഷും എത്തി. ഭാമയും അനുമോളും ഉൾപ്പെടെ നിരവധി താരങ്ങൾ​ പേളിക്ക് ആശംസകളുമായി എത്തി. മാതൃത്വത്തിന്റെ ലോകത്തേക്ക് സ്വാഗതം എന്നാണ് ഭാമ പേളിയോട് പറഞ്ഞത്

Pearle Maaney, Pearle Maaney blessed with a baby girl, Pearle Maaney daughter, Pearle Maaney Srinish Aravind, Pearle Maaney baby mamma dance, Srinish Aravind, Pearlish, Pearle and Srinish during lockdown, Pearle-Srinish wedding anniversary, പേളി-ശ്രീനിഷ് വിവാഹ വാർഷികം, പേളി ഗർഭിണി, പേളി വീഡിയോ, Pearle pregnant, Indian express malayalam, IE malayalam

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മാലാഖക്കുട്ടി എത്തിയ സന്തോഷത്തിലാണ് ശ്രീനിഷും പേളിയും. പേളി ഗർഭിണിയാണെന്ന് അറിയിച്ചതു മുതൽ ഓരോ സന്തോഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ടായിരുന്നു. ഇപ്പോൾ മകളുടെ ചിത്രം ഇത്രം വേഗം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യേണ്ടെന്ന് എല്ലാവരും പറഞ്ഞെങ്കിലും തന്റെ കുടുംബം പോലെ കണക്കാക്കുന്ന ആരാധകരോട് ഈ സന്തോഷം എങ്ങനെ പങ്കുവയ്ക്കാനാകും എന്നാണ് പേളി ചോദിക്കുന്നത്. മകളുടെ ചിത്രവും പങ്കുവച്ചിട്ടുണ്ട്.

Read More: ഞങ്ങളുടെ രാജകുമാരി എത്തി; പേളി അമ്മയായ സന്തോഷം പങ്കുവച്ച് ശ്രീനിഷ്

 

View this post on Instagram

 

A post shared by Pearle Maaney (@pearlemaany)

“ഒരു പെൺകുഞ്ഞാണ്. ഈ മനോഹര നിമിഷം നിങ്ങളുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. ഒരുമിച്ചുള്ള​ ഞങ്ങളുടെ ആദ്യ ചിത്രം. ഞങ്ങൾ​ രണ്ടു പേരും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. എന്നാൽ ശ്രീനിഷ് കുറച്ച് ക്ഷീണിതനാണ്, അത് സാരമില്ല. കുഞ്ഞിന്റെ ചിത്രം പോസ്റ്റ് ചെയ്യരുതെന്ന് എല്ലാവരും എന്നോട് പറഞ്ഞു. പക്ഷെ എന്റെ കുടുംബത്തെ പോലെ ഞാൻ സ്നേഹിക്കുന്ന നിങ്ങൾ​ ഓരോരുത്തരുമായും ഈ ചിത്രം പങ്കുവയ്ക്കുന്നതിൽ ഒരു തെറ്റുമില്ലെന്ന് എനിക്ക് തോന്നി. നിങ്ങളുടെയെല്ലാം അനുഗ്രഹം വേണം,” എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് പേളി കുറിച്ചത്.

പേളിയുടെ ചിത്രത്തിന് താഴെ “ഡാഡിയുടെ ഫോട്ടോഗ്രഹി” എന്ന കമന്റുമായി ശ്രീനിഷും എത്തി. ഭാമയും അനുമോളും ഉൾപ്പെടെ നിരവധി താരങ്ങൾ​ പേളിക്ക് ആശംസകളുമായി എത്തി. മാതൃത്വത്തിന്റെ ലോകത്തേക്ക് സ്വാഗതം എന്നാണ് ഭാമ പേളിയോട് പറഞ്ഞത്.

ശനിയാഴ്ച രാത്രിയാണ് തങ്ങൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ച വിവരം ശ്രീനിഷ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

 

View this post on Instagram

 

A post shared by Srinish Aravind (@srinish_aravind)

“ദൈവം ഞങ്ങൾക്കായി അയച്ച സമ്മാനം ഞങ്ങൾ സന്തോഷത്തോടെ പ്രഖ്യാപിക്കുന്നു. എന്റെ വലിയ കുഞ്ഞും ചെറിയ കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ പ്രാർത്ഥനകൾക്കും അനുഗ്രഹങ്ങൾക്കും എല്ലാവർക്കും നന്ദി,” ശ്രീനിഷ് കുറിച്ചു. സുഹൃത്തുക്കളും ആരാധകരും അടക്കം നിരവധി പേരാണ് ഇരുവർക്കും ആശംസകൾ നേർന്നത്.

ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷും. ഇരുവർക്കും ഏറെ ആരാധകരും സോഷ്യൽ മീഡിയയുണ്ട്. പേളിഷ്​ എന്നാണ് ആരാധകർ ഇരുവരെയും സ്നേഹത്തോടെ വിളിക്കുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Pearle maaney shares daughters first picture on social media

Next Story
ഞങ്ങളുടെ രാജകുമാരി എത്തി; പേളി അമ്മയായ സന്തോഷം പങ്കുവച്ച് ശ്രീനിഷ്Pearle Maaney, Pearle Maaney baby mamma dance, Srinish Aravind, Pearlish, Pearle and Srinish during lockdown, Pearle-Srinish wedding anniversary, പേളി-ശ്രീനിഷ് വിവാഹ വാർഷികം, പേളി ഗർഭിണി, പേളി വീഡിയോ, Pearle pregnant, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express