ശ്രീനിയുടെ അമ്മയ്ക്ക് ഒപ്പം താളം പിടിച്ച് പേളി; എന്തൊരു ക്യൂട്ട് വീഡിയോയെന്ന് ആരാധകർ

അമ്മയും ഭാര്യയും ഒന്നിച്ച് മ്യൂസിക് ആസ്വദിക്കുന്ന കാഴ്ച, വിലമതിക്കാനാവാത്ത ഒന്നാണെന്ന് ശ്രീനിഷ് കുറിക്കുന്നു

Pearle Maaney, Pearle Maaney baby mamma dance, Srinish Aravind, Pearlish, Pearle and Srinish during lockdown, Pearle-Srinish wedding anniversary, പേളി-ശ്രീനിഷ് വിവാഹ വാർഷികം, പേളി ഗർഭിണി, പേളി വീഡിയോ, Pearle pregnant, Indian express malayalam, IE malayalam

സോഷ്യൽ മീഡിയയ്ക്ക് പ്രിയങ്കരിയാണ് നടിയും അവതാരകയുമായ പേളി മാണി. ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണ് പേളിയും ഭർത്താവും നടനുമായ ശ്രീനിഷ് അരവിന്ദും. ഇപ്പോഴിതാ, ശ്രീനിഷ് പങ്കുവച്ചൊരു മനോഹരമായ വീഡിയോയാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

Read more: വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് പേളിയുടെ സഹോദരി റേച്ചൽ

പേളിയുടെ സഹോദരി റേച്ചലിന്റെ വിവാഹനിശ്ചയ ചടങ്ങിനിടെ പകർത്തിയ വീഡിയോ ആണിത്. സദസ്സിലിരുന്ന് പാട്ടിന് അനുസരിച്ച് താളം പിടിക്കുകയാണ് പേളി, അരികെ കൂട്ടായി ശ്രീനിയുടെ അമ്മയുമുണ്ട്. ഇരുവരുടെയും സ്നേഹനിമിഷങ്ങളാണ് വീഡിയോയിൽ കാണാൻ കഴിയുക. “നിങ്ങളുടെ അമ്മയും ഭാര്യയും ഒന്നിച്ച് മ്യൂസിക് ആസ്വദിക്കുന്നത് കാണുമ്പോൾ… വിലമതിക്കാനാവാത്തത്.” എന്നാണ് ശ്രീനിഷ് കുറിക്കുന്നത്.

 

View this post on Instagram

 

A post shared by Srinish Aravind (@srinish_aravind)

ഗർഭകാല വിശേഷങ്ങളും ചിത്രങ്ങളും കുഞ്ഞിന്റെ വളർച്ചയും ഓരോ അനക്കങ്ങളും സന്തോഷങ്ങളുമെല്ലാം പേളി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പേളിയുടെ ബേബി മമ്മ ഡാൻസും ആരാധകർ ഏറ്റെടുത്തിരുന്നു. പേളിയുടെ എനർജിയേയും ആറ്റിറ്റ്യൂഡിനെയുമെല്ലാം ആരാധകർ പ്രശംസിച്ചു.

Read more: ബിഗ് ബോസിന് ശേഷം എനിക്ക് പ്രൈവറ്റ് ലൈഫ് എന്നൊന്നില്ല; മനസു തുറന്ന് പേളി മാണി

 

View this post on Instagram

 

A post shared by Pearle Maaney (@pearlemaany)

 

View this post on Instagram

 

Because Dressing up makes me Happy… #ootd . Thank you @shradha_davis for this

A post shared by Pearle Maaney (@pearlemaany) on

Read more: നിന്നെ പോലൊരു അനിയത്തി എത്ര വലിയ ഭാഗ്യമാണെന്നോ; പ്രിയപ്പെട്ടവൾക്ക് ആശംസകളുമായി പേളി

തന്റെ ഉദരത്തിൽ വളരുന്ന ജീവന് അഞ്ചുമാസം പ്രായമായപ്പോൾ ഏറെ വൈകാരികമായൊരു കുറിപ്പും പേളി പങ്കുവച്ചിരുന്നു.

“ആദ്യത്തെ മൂന്ന് മാസം അൽപം ബുദ്ധിമുട്ടായിരുന്നു, കാരണം ഞാൻ ധാരാളം ഛർദിക്കുമായിരുന്നു, സാധാരണ ഗർഭകാലത്തിന്റെ ലക്ഷണങ്ങൾ എല്ലാം ബുദ്ധിമുട്ടിച്ചിരുന്നു. രണ്ടാമത്തെ മൂന്ന് മാസങ്ങൾ ഏറ്റവും രസകരമാണ്. എനിക്ക് വളരെ ഊർജ്ജസ്വലത തോന്നുന്നു. ഇപ്പോൾ എനിക്ക് പാചകം, വൃത്തിയാക്കൽ, ഡ്രൈവിങ് തുടങ്ങിയവ ഇഷ്ടമാണ്, കുഞ്ഞ് നിരന്തരം ഒരു ചെറിയ ചലനത്തിലൂടെ ഹായ് പറയുന്നു, അതിനാൽ ഞാൻ കുഞ്ഞുമായി കൂടുതൽ അടുത്തു തുടങ്ങി. ഞാൻ പാടുന്നു, സംഗീതം കേൾക്കുന്നു, ഞങ്ങളുടെ ചെറിയ പ്രാർത്ഥനകൾ ചൊല്ലുന്നു.

ഈ ദിവസങ്ങളിൽ എന്റെ കൈ എന്റെ കുഞ്ഞിനെ ചുറ്റിപ്പറ്റിയാണെന്ന് ഞാൻ ശ്രദ്ധിച്ചു, കാരണം എന്നിലെ അമ്മയുടെ സഹജാവബോധം പുറത്തേക്കു വന്നു തുടങ്ങിയെന്നാണ് എനിക്ക് തോന്നുന്നത്. കുഞ്ഞിനെ സുരക്ഷിതമായി സൂക്ഷിക്കുകയാണ് ഞാൻ. എന്തായാലും.. എന്റെ അനുഭവം നിങ്ങളുമായി പങ്കിടാൻ എനിക്ക് ആഗ്രഹം തോന്നി.. ഈ ലോകത്തേക്ക് ഒരു പുതിയ അംഗത്തെ കൊണ്ടുവരാൻ തിരഞ്ഞെടുത്ത ദമ്പതികളെന്ന നിലയിൽ ഞങ്ങൾക്ക് ഭാഗ്യം ചെയ്തവരാണ്.”

 

View this post on Instagram

 

5 months UPDATE… The first trimester was the a bit difficult because I was dealing with a lot of Nausea and the usual pregnancy symptoms. The Second Trimester has been the most fun so far… I feel very energetic… I like cooking, cleaning, driving etc… baby constantly says hi with a small movement so I’ve started connecting more with the little one now… I sing… listen to music… say our little prayers etc… Also I’ve noticed my hand automatically rests around my baby bump these days because my motherly instincts have kicked In so all I think of is… keep the baby safe anyway.. just felt like sharing how I feel.. and how lucky we feel as a couple to have chosen to bring a new member to this world… . daddy to be… @srinish_aravind

A post shared by Pearle Maaney (@pearlemaany) on

ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷും. “ഞങ്ങള്‍ പ്രൊപ്പോസ് ചെയ്‍ത് രണ്ട് വര്‍ഷമാകുന്നു. ഇന്ന് അദ്ദേഹത്തിന്റെ ഒരു ഭാഗം എന്നുള്ളില്‍ വളരുന്നു. ഞങ്ങള്‍ നിന്നെ സ്‍നേഹിക്കുന്നു ശ്രീനിഷ്,” എന്നു പറഞ്ഞുകൊണ്ടാണ് പേളി വീഡിയോ പങ്കുവച്ചത്. തങ്ങളുടെ കുഞ്ഞിന് എല്ലാവരുടേയും അനുഗ്രഹവും പ്രാർഥനകളും വേണം,” പേളി മാണി കുറിച്ചതിങ്ങനെ. അച്ഛനാവുന്ന സന്തോഷം ശ്രീനിഷും ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു.

Read More: പേളി തെറ്റായ തീരുമാനം എടുത്തോയെന്നു പേടിച്ചിരുന്നു; മനസ് തുറന്ന് മാണി പോൾ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Pearle maaney dance with srinish aravind mother video

Next Story
ഒറ്റവാക്കിൽ ഇച്ചാക്കയെ നിർവ്വചിക്കമോ?; തരംഗമായി മോഹൻലാലിൻറെ ടിറ്റ്വർ സംഭാഷണംmohanlal, drishyam , drishyam 2, drishyam 2 release date, drishyam release date,amazon prime, mammootty, jeethu joseph, Barroz , Empuraan, marakkaer, prithviraj, jeethu joseph, jagathi sreekumar, priyadarsan, മോഹൻലാൽ, മമ്മൂട്ടി, ദൃശ്യം, ദൃശ്യം 2, ദൃശ്യം റിലീസ്, ദൃശ്യം 2 റിലീസ്, പൃഥ്വിരാജ്, പ്രിഥ്വിരാജ്, ജീത്തു ജോസഫ്, ബറോസ്, എംപുരാൻ, ജിത്തു ജോസഫ്, മരക്കാർ, പ്രിയദർശൻ, ജഗതി, ജഗതി ശ്രീകുമാർ, film news, entertainment news, ie malayalam,
The moderation of comments is automated and not cleared manually by malayalam.indianexpress.com