/indian-express-malayalam/media/media_files/uploads/2023/06/Parvathy-jayaram.jpg)
"നിന്നെ എന്റെ ഇളയ മകനായി തന്ന് ദൈവം എന്നെ അനുഗ്രഹിച്ചു. എനിക്കറിയില്ല ഇതെങ്ങനെ തരണം ചെയ്യുമെന്ന്," വളർത്തു നായയുടെ വിയോഗത്തിൽ പാർവതി (Photo: Parvathy/Instagram)
മൃഗസ്നേഹികളെ സംബന്ധിച്ച് വളർത്തുമൃഗങ്ങൾ അവരുടെ വീട്ടിലെ ഒരംഗം പോലെ തന്നെയായി മാറും. വളർത്തുമൃഗങ്ങൾക്കും യജമാനനും വീട്ടുകാർക്കുമിടയിൽ വർഷങ്ങൾ കൊണ്ട് ഉടലെടുക്കുന്ന ആത്മബന്ധം അനുഭവിച്ചു തന്നെ മനസ്സിലാക്കേണ്ട ഒന്നാണ്. വീട്ടിലെ ഏറ്റവും പ്രിയപ്പെട്ട ഒരംഗം വിട പറഞ്ഞതിന്റെ സങ്കടം പങ്കുവയ്ക്കുകയാണ് നടി പാർവതി ജയറാം. വർഷങ്ങളോളം വീടിനു കാവലായി, വീട്ടുകാരുടെ പ്രിയപ്പെട്ടവനായി ജീവിച്ച വളർത്തുനായ മെസ്സിയുടെ വിയോഗമാണ് പാർവതിയെ സങ്കടത്തിലാക്കുന്നത്.
"വാക്കുകൾ എന്നെ പരാജയപ്പെടുത്തുന്നു.. 40 ദിവസം പ്രായമുള്ള കുഞ്ഞായി നീ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു.. നിൻ്റെ ഉപാധികളില്ലാത്ത സ്നേഹം നൽകി എന്നെ നല്ല മനുഷ്യനായി മാറ്റി.. നിന്റെ കുറുമ്പും ശാഠ്യങ്ങളും കൂട്ടുമെല്ലാം എനിക്ക് നഷ്ടമാകും. നിന്നെ എന്റെ ഇളയ മകനായി തന്ന് ദൈവം എന്നെ അനുഗ്രഹിച്ചു. എനിക്കറിയില്ല ഇതെങ്ങനെ തരണം ചെയ്യുമെന്ന്. നിന്റെ അഭാവം… നീയില്ലാതെ എന്റെ വീട് ഒരിക്കലും പഴയതുപോലെയാകില്ല. നീ നക്ഷത്രങ്ങളിൽ ഏറ്റവും തിളക്കമുള്ളവനായിരിക്കട്ടെ. നീ എവിടെയായിരുന്നാലും സന്തോഷവാനും കുറുമ്പനുമായിരിക്കുക. എന്റെ മെസ്സിമ്മ സമാധാനത്തോടെ വിശ്രമിക്കൂ. അമ്മയുടെയും അപ്പയുടെയും കണ്ണന്റെയും ചക്കിയുടെയും ഒത്തിരി ചുംബനങ്ങൾ," പാർവതി കുറിച്ചു.
മെസ്സിയ്ക്ക് ഒപ്പമുള്ള കുടുംബാംഗങ്ങളുടെ ചിത്രങ്ങളും പാർവതി പങ്കുവച്ചിട്ടുണ്ട്.
മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് ജയറാമിന്റേത്. പാർവതിയും മക്കളായ കാളിദാസനും മാളവികയുമൊക്കെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ജയറാമിന്റെ ആനപ്രേമവും മൃഗസ്നേഹവുമൊക്കെ അതുപോലെ തന്നെ കിട്ടിയിട്ടുണ്ട് കുടുംബത്തിനും. വളർത്തുമൃഗങ്ങളെയെല്ലാം വീട്ടിലെ അംഗങ്ങളെ പോലെയാണ് ഈ കുടുംബം കാണുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us