/indian-express-malayalam/media/media_files/2025/08/03/paranthu-po-ott-2025-08-03-20-24-34.jpg)
Paranthu Po OTT Release
Paranthu Po OTT Release Date & Platform: ഗ്രേസ് ആന്‍റണി, അജു വര്‍​ഗീസ്, വിജയ് യേശുദാസ്, ശിവ, ​അഞ്ജലി, മിഥുല്‍ റ്യാന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റാം സംവിധാനം ചെയ്ത ചിത്രമാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയ 'പറന്ത് പോ'. ഏറെ നിരൂപക പ്രശംസ നേടിയ ചത്രം ഇപ്പോൾ ഒടിടിയിലൂടെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുകയാണ്.
ദിയ, ജെസ്സി കുക്കു, ബാലാജി ശക്തിവേല്‍, ശ്രീജ രവി എന്നിവരും ചിത്രത്തിലുണ്ട്. റാം തന്നെയാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചതും. ഛായാഗ്രഹണം എന്‍.കെ ഏകാംബരം, മ്യൂസിക് സന്തോഷ് നിയാനിധി, പ്രൊഡക്ഷന്‍ ഡിസൈനര്‍ കുമാര്‍ ഗംഗപ്പന്‍, സ്റ്റണ്ട് മാസ്റ്റര്‍ സ്റ്റണ്ട് സില്‍വ, കോസ്റ്റ്യൂം ഡിസൈനര്‍ ചന്ദ്രകാന്ത് സോനാവാരെ, നൃത്തസംവിധാനം റിച്ചി റിച്ചാര്‍ഡ്സണ്‍, സൗണ്ട് ഡിസൈന്‍ അരുള്‍ മുരുകന്‍ എന്നിവരാണ് നിർവഹിക്കുന്നത്.
ഈ വർഷം ഫെബ്രുവരിയിൽ റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. മികച്ച പ്രതികരണമായിരുന്നു മേളയിൽ ചിത്രത്തിനു ലഭിച്ചത്. നടൻ അജു വർഗീസിന്റെ ആദ്യ തമിഴ് സിനിമ കൂടിയാണ് പറന്ത് പോ.
Also Read: ധ്യാൻ ശ്രീനിവാസന്റെ ഐഡി ഒടിടിയിലേക്ക്; ചിത്രം എവിടെ കാണാം?
Paranthu Po OTT: പറന്ത് പോ ഒടിടി
ജിയോ ഹോട്‍സ്റ്റാറിലൂടെയാണ് ചിത്രം ഒടിടിയിലെത്തുന്നത്. ഓഗസ്റ്റ് 5 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
Read More: ഇന്ന് ഒടിടിയിലെത്തിയ ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.