/indian-express-malayalam/media/media_files/uploads/2020/08/Tovino-thomas-family.jpg)
ഉത്രാടപാച്ചിലോ ആഘോഷപൊലിമയോ ഇല്ലാത്ത ഏറെ വ്യത്യസ്തമായൊരു ഓണമാണ് മലയാളികൾക്ക് ഇത്. ആൾക്കൂട്ട ആരവങ്ങളോ ഇല്ലാതെ സാമൂഹിക അകലം പാലിച്ച്, കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പ്രിയപ്പെട്ടവർക്കൊപ്പം ഓണം ആഘോഷിക്കുകയാണ് മലയാളികൾ. പലപ്പോഴും സിനിമാ ലൊക്കേഷനുകളിൽ ഓണമാഘോഷിക്കാറുള്ള താരങ്ങളെല്ലാം തന്നെ ഈ ഓണക്കാലത്ത് വീട്ടിലാണ്.
അച്ഛനും അമ്മയ്ക്കും സഹോദരനും സഹോദരിയ്ക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഒപ്പം ഇരിങ്ങാലക്കുടയിലെ വീട്ടിലായിരുന്നു ടൊവിനോയുടെ ഇക്കൊലത്തെ ഓണാഘോഷം.
കുടുംത്തോടൊപ്പം ഓണം ആഘോഷിക്കുകകയാണ് ആഷിഖ് അബുവും റിമ കല്ലിങ്കലും.
മലയാളികൾക്ക് ഓണാശംസകൾക്ക് നേർന്ന് പ്രിയ നടൻ മോഹൻലാൽ. സാമൂഹിക അകലം പാലിച്ചും സർക്കാർ നിർദേശങ്ങൾ അനുസരിച്ചും ഇത്തവണ ഓണം ആഘോഷിക്കാമെന്ന് മോഹൻലാൽ പറഞ്ഞു.
മമ്മൂട്ടിയും മലയാളികൾക്ക് ഓണാശംസകൾ നേർന്നു. കോവിഡ് മഹാമാരിക്കെതിരെയുള്ള ജാഗ്രത കൈവെടിയാതെ ഇത്തവണ ഓണം ആഘോഷിക്കാമെന്ന് മമ്മൂട്ടി പറഞ്ഞു.
ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് സുരേഷ് ഗോപി ഓണാശംസകൾ നേർന്നിരിക്കുന്നത്
മകൻ ഇസഹാഖ് ജീവിതത്തിലേക്ക് വന്നതിൽ പിന്നെയുള്ള രണ്ടാമത്തെ ഓണമാണ് ചാക്കോച്ചന് ഇത്. ഇസഹാഖിനും പ്രിയയ്ക്കും ഒപ്പമുള്ളൊരു ചിത്രം പങ്കുവയ്ക്കുകയാണ് കുഞ്ചാക്കോ ബോബൻ ഇപ്പോൾ.
Read more:ബെഡ് റൂമിൽ കയറാൻ സമ്മതിക്കില്ലെന്ന് നസ്രിയ തീർത്തു പറഞ്ഞു: ഫഹദ് ഫാസിൽ
കോവിഡ്കാലത്ത് സമൂഹമാധ്യമങ്ങളിലൂടെ ആരാധകർക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് ഓണാഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് താരങ്ങൾ. താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഓണച്ചിത്രങ്ങൾ കാണാം:
ജയറാം, ഇന്ദ്രജിത്ത്, അനുസിതാര, അനശ്വര രാജൻ, സാനിയ ഇയ്യപ്പൻ, അനിഘ സുരേന്ദ്രൻ, റീനു മാത്യൂസ്,പേളി മാണി, നൂറിൻ, അനുമോൾ, സർജാനോ ഖാലിദ്, സുരാജ് വെഞ്ഞാറമൂട്, റിമി ടോമി, അർച്ചന കവി, ഗായത്രി സുരേഷ്, ശിവദ, ഐമ റോസ്മി തുടങ്ങി നിരവധിയേറെ പേരാണ് സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. കൊറോണക്കാലത്തും പ്രിയപ്പെട്ടവരോടൊപ്പം ഓണമാഘോഷിച്ച് കെട്ടക്കാലത്തെ പ്രത്യാശയോടെ നോക്കികാണുകയാണ് താരങ്ങൾ.
Read more: സൂഫിയുടെ ഹൃദയം കവർന്നവൾ; പ്രണയിനിയെ പരിചയപ്പെടുത്തി ദേവ് മോഹൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.