സൂഫിയുടെ ഹൃദയം കവർന്നവൾ; പ്രണയിനിയെ പരിചയപ്പെടുത്തി ദേവ് മോഹൻ

തന്റെ ജീവിതത്തിലെ പ്രണയം തുറന്നുപറയുകയാണ് ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹൻ

Sufiyum sujathayum, Sufiyum sujathayum sufi, Sufiyum sujathayum dev mohan, dev mohan

അലൗകിക തലത്തിലുള്ളൊരു പ്രണയത്തിന്റെ കഥ പറഞ്ഞ ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസു കവർന്ന നടനാണ് ദേവ് മോഹൻ. ആദ്യചിത്രത്തിൽ തന്നെ മിന്നുന്ന പ്രകടനമാണ് ദേവ് കാഴ്ച വച്ചത്. ഇപ്പോഴിതാ, തന്റെ ജീവിതത്തിലെ പ്രണയം തുറന്നു പറയുകയാണ് ദേവ് മോഹൻ. ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് ദേവ് മോഹൻ തന്റെ പ്രണയിനിയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്.

Read more: ‘സൂഫിയും സുജാതയും’ താരം ദേവ് മോഹൻ വിവാഹിതനായി

“നീയെന്റെ ആത്മാവിന് തെളിച്ചം തന്നു. ഇതൊരു മുത്തശ്ശിക്കഥയല്ല, ഒരു ദശാബ്ദമായി കരുത്തേകുന്നതാണ്. നല്ല കാലങ്ങളിലും മോശം സമയത്തും നീ കൂടെ നിന്നു, ക്ഷമയോടെ, എനിക്കു കരുത്തേകുന്ന തൂണായി….എന്നെ ഞാനാക്കി മാറ്റിയ നിമിഷങ്ങൾക്കെല്ലാം നീ സാക്ഷിയായിരുന്നു. എന്നും നിന്നോട് ചേർന്നിരിക്കാൻ എന്നെ അനുവദിക്കൂ… നിന്റെ സന്തോഷങ്ങളിൽ പങ്കാളിയാവാൻ, നിനക്കൊപ്പം ഈ ജീവിതം ആഘോഷിക്കാൻ… പ്രിയപ്പെട്ടവരുടെ അനുഗ്രഹാശിസ്സുകളാൽ ഒരുമിച്ചുള്ള യാത്ര തുടങ്ങാനിരിക്കുകയാണല്ലോ നമ്മൾ… എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും ഞങ്ങൾ ആഗ്രഹിക്കുന്നു…” ദേവ് കുറിക്കുന്നു.

തൃശൂർ സ്വദേശിയായ ദേവ് ബം​ഗളൂരു കേന്ദ്രീകരിച്ചുള്ള എംഎൻസിയിൽ മെക്കാനിക്കൽ എഞ്ചിനീയറായി ജോലി ചെയ്യുന്നതിനിടയിലാണ് സിനിമയിലേക്ക് എത്തുന്നത്. ഓഡിഷനിലൂടെയാണ് ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലേക്ക് ദേവിനെ തിരഞ്ഞെടുക്കുന്നത്. സൂഫിയെന്ന കഥാപാത്രത്തിനായി ഏതാണ്ട് രണ്ടുവർഷത്തോളമാണ് ദേവ് മാറ്റിവച്ചത്.

 

View this post on Instagram

 

Hold on to happiness as long as you could… Pic-@jithinasankarji #happiness #sunday #love

A post shared by Dev Mohan (@devmohanofficial) on

ചിത്രത്തിനായി സൂഫി വേർളിംഗും ദേവ് അഭ്യസിച്ചിരുന്നു. “ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു ഭാഗമായിരുന്നു, സൂഫി വേർളിംഗ് (കറങ്ങി കാെണ്ടുള്ള നൃത്തം). മെഡിറ്റേഷനിലൂടെ ചെയ്യേണ്ടതാണ് അത്. എനിക്ക് ഡാൻസുമായി വലിയ ബന്ധമൊന്നുമില്ല. കഥാപാത്രത്തിന് അത് അത്യാവശ്യവുമാണ്. ഞാൻ യൂട്യൂബിൽ വീഡിയോ നോക്കി പഠിക്കാൻ ശ്രമിച്ചു. കൂടുതൽ മനസ്സിലാക്കാൻ അജ്മീർ ദർഗ സന്ദർശിച്ചു, പക്ഷേ പെട്ടെന്നുള്ള യാത്രയായതിനാൽ സമയം കുറവായിരുന്നു. സൂഫി നൃത്തം ചെയ്യുന്ന ആരെയും എനിക്ക് അവിടെ കണ്ടെത്താനും കഴിഞ്ഞില്ല. പിന്നീട് തുർക്കിയിലെ ഇസ്താംബുളിൽ ആണ് ഇതിന്റെ ഒരു ഹബ്ബ് എന്നു മനസ്സിലാക്കി. ഏതാണ്ട് എട്ടൊൻപതുമാസം എടുത്താണ് സിനിമയ്ക്കു വേണ്ട രീതിയിൽ വേർളിംഗ് ചെയ്യാൻ ഞാൻ പഠിച്ചത്. ആദ്യമൊക്കെ കറങ്ങി നൃത്തം ചെയ്യുമ്പോൾ തലവേദന വരും, ശർദ്ദിക്കാൻ തോന്നും. പിന്നെ ഞാനതുമായി പരിചിതമായി.” കഥാപാത്രത്തിനായി നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ച് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ദേവ് പറഞ്ഞതിങ്ങനെ.

Read more: സൂഫിയാണ് താരം; ദേവ് മോഹൻ അഭിമുഖം

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Sufiyum sujathayum fame dev mohan reveals his love girl friend

Next Story
അവിടെ പൃഥ്വിരാജ് ഇവിടെ പാർവതി; താരങ്ങളുടെ വര്‍ക്കൗട്ട്‌ ചിത്രങ്ങൾ കണ്ട് ആരാധകരുടെ കമന്റ്Parvathy, Parvathy workout, പാർവതി, Prithviraj, Tovino Thomas, Prithviraj photos, Tovino Thomas photos, പൃഥ്വിരാജ്, ടൊവിനോ തോമസ്, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com