scorecardresearch

OG OTT: പവന്‍ കല്യാണിന്റെ ഒജി ഒടിടിയിലേക്ക്; ചിത്രം എവിടെ കാണാം?

They Call Him OG OTT Release: ആക്ഷൻ എന്റർടെയിനറായി ഒരുക്കിയ ഒജി 300 കോടിയധികം കളക്ഷനാണ് ബോക്സ് ഓഫീസിൽ വാരിക്കൂട്ടിയത്

They Call Him OG OTT Release: ആക്ഷൻ എന്റർടെയിനറായി ഒരുക്കിയ ഒജി 300 കോടിയധികം കളക്ഷനാണ് ബോക്സ് ഓഫീസിൽ വാരിക്കൂട്ടിയത്

author-image
Entertainment Desk
New Update
OG OTT

They Call Him OG OTT

OG OTT Release Date & Platform: തെലുങ്ക് സൂപ്പര്‍താരവും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവന്‍ കല്യാണിനെ നായകനാക്കി സുജീത്ത് സംവിധാനം ചെയ്ത ചിത്രമാണ് 'ഒജി' (ദേ കോള്‍ ഹിം ഓജി). ആക്ഷൻ എന്റർടെയിനറായി ഒരുക്കിയ ചിത്രം 300 കോടിയധികമാണ് ബോക്സ് ഓഫീസിൽ വാരിക്കൂട്ടിയത്. ഒജി ഇപ്പോൾ ഒടിടിയിൽ റിലീസിന് തയ്യാറെടുക്കുകയാണ്.

Advertisment

ബോളിവുഡ് താരം ഇമ്രാൻ ഹാഷ്മിയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ പ്രിയങ്ക മോഹൻ ആണ് നായികയായി എത്തുന്നത്. പ്രകാശ് രാജ്, അർജുൻ ദാസ്, ശ്രിയ റെഡ്ഡി, ഹരീഷ് ഉത്തമൻ, സുദേവ് നായർ തുടങ്ങിയവരും സുപ്രധാന വേഷങ്ങളിൽ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

Also Read: ഈ പോക്ക് പോയാൽ 500 കോടിയിലേക്ക് അധികംദൂരമില്ല; കാന്താര 4 ദിവസം കൊണ്ട് നേടിയത്

സെപ്‍റ്റംബര്‍ 25നായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്. രണ്ട് വര്‍ഷം മുന്‍പ് പവന്‍ കല്ല്യാണിന്‍റെ ജന്മദിനത്തിലായിരുന്നു ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കിയത്. എന്നാല്‍ പവന്‍ കല്ല്യാണ്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയതോടെ ചിത്രം വൈകുകയായിരുന്നു. ഡിവിവി പ്രൊഡക്ഷന്‍ ആണ് ഒജി നിർമ്മിച്ചിരിക്കുന്നത്. രവി കെ. ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. തെലുങ്കിനു പുറമെ തമിഴ്, മലയാളം, ഹിന്ദി, കന്നഡ ഭാഷകളിലാണ് ചിത്രം പുറത്തിറക്കിയത്.

Advertisment

Also Read: റിമിയെ കൊണ്ട് തോറ്റു; റിമിയുടെ കുസൃതിയ്ക്കു മുന്നിൽ ചിരിയടക്കാനാവാതെ മോഹൻലാൽ, വീഡിയോ

OG OTT: ഒജി ഒടിടി


റിപ്പോർട്ടുകൾ അനുസരിച്ച് ഒക്ടോബർ 25 മുതൽ ഒജി നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും. അതേസമയം, ഒടിടി റിലീസുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണങ്ങൾ ലഭ്യമാകാനുണ്ട്.

Read More: ലോകത്തെവിടെ കാണും ഇതുപോലൊരു ചങ്ങാത്തം! വൈറലായി എയ്റ്റീസ് കൂട്ടായ്മ

OTT Telugu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: