scorecardresearch

ഫഫാ, താങ്കളൊരു ഇൻട്രോവർട്ട് ആണെന്ന് മറന്നു പോകുന്നു: വൈറലായി ഫഹദിന്റെ ഡാൻസ്

ഫഫ ഈ സൈസ് സാധനം എടുക്കാത്തതാണല്ലോ ഇതെന്തുപറ്റി?, ആരെടാ പറഞ്ഞത് പുള്ളി ഇൻട്രോവർട്ട് ആണെന്ന് എന്നൊക്കെയുള്ള രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്

ഫഫ ഈ സൈസ് സാധനം എടുക്കാത്തതാണല്ലോ ഇതെന്തുപറ്റി?, ആരെടാ പറഞ്ഞത് പുള്ളി ഇൻട്രോവർട്ട് ആണെന്ന് എന്നൊക്കെയുള്ള രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്

author-image
Entertainment Desk
New Update
Fahad Fasil viral dance

ഫഹദ് ഓടും കുതിര ചാടും കുതിരയുടെ പ്രമോഷനിടയിൽ

ഫഹദ് ഫാസിലിനെ നായകനാക്കി അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന 'ഓടും കുതിര ചാടും കുതിര' റിലീസിനൊരുങ്ങുകയാണ്. കല്യാണി പ്രിയദർശനാണ് ചിത്രത്തിലെ നായിക. ഓടും കുതിര ചാടും കുതിരയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് ഫഹദും കല്യാണിയും. 

Advertisment

Also Read: ബാഗിൽ ആരോ കൈവിഷം കൊടുത്തിട്ടുണ്ട്; നടിയുടെ കളക്ഷനിലുള്ളത് 400 ലക്ഷ്വറി ബാഗുകൾ
 
 കഴിഞ്ഞ ദിവസം ഒരു കോളേജിൽ അതിഥിയായി എത്തിയപ്പോൾ, സ്റ്റേജിൽ ചുവടുവച്ച് ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ് ഫഹദ്. പൊതുവെ അൽപ്പം ഇൻട്രോവർട്ട് ആയ വ്യക്തിയാണ് ഫഹദ് എന്ന് ഏവർക്കും അറിയാവുന്ന കാര്യമാണ്. അതിനാൽ തന്നെ,  പൊതുവെ പ്രൊമോഷൻ പരിപാടികളിലൊക്കെ അൽപ്പം ഉൾവലിഞ്ഞൊരു ഫഹദിനെയാണ് കാണാറുള്ളത്. 

Also Read: മരണം തട്ടിയെടുത്ത പ്രിയപ്പെട്ടവളെ മറക്കാൻ വയ്യ; ഷെഫാലിയുടെ മുഖം നെഞ്ചിൽ ടാറ്റൂ ചെയ്ത് ഭർത്താവ്

എന്നാൽ വൈറലായ വീഡിയോയിൽ, സ്റ്റേജിൽ ഡാൻസ് ചെയ്യാൻ കല്യാണി പ്രിയദർശനും വിനയ് ഫോർട്ടുമൊക്കെ മടിച്ചു നിന്നപ്പോൾ രസകരമായി ഡാൻസ് ചെയ്ത് വേദിയെ കയ്യിലെടുക്കുകയായിരുന്നു ഫഹദ്. 

Advertisment

ഫഫ ഈ സൈസ് സാധനം എടുക്കാത്തതാണല്ലോ ഇതെന്തുപറ്റി?,

അണ്ണൻ തുടങ്ങി വെച്ചാൽ പിന്നെ അങ്ങോട്ട് തീപ്പൊരിയായിരിക്കും,

ഫഫാ, താങ്കൾ ഒരു introvert ആണെന്ന് താങ്കൾ മറന്നു പോകുന്നു,

ആരാടാ പറഞ്ഞെ പുള്ളി introvert ആണെന്ന്, 

അണ്ണന്റെ ഉള്ളിലുള്ള രംഗണ്ണൻ ഇടക്കിടക്ക് പുറത്തുവരുന്നു എന്നിങ്ങനെ രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. 

Also Read: ബിഗ് ബോസ് താരങ്ങൾക്ക് ഒരു ദിവസം ലഭിക്കുന്ന പ്രതിഫലം എത്രയെന്നറിയാമോ?: Bigg Bossmalayalam Season 7

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയ്ക്ക് ശേഷം അൽത്താഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ്  'ഓടും കുതിര ചാടും കുതിര'. തമാശകൾ ഏറെയുള്ള പക്കാ റൊമാന്റിക് കോമഡി ചിത്രമാണിതെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. ആഗസ്റ്റ് 29 ന് ഓണം റിലീസായി ചിത്രം തിയേറ്ററുകളിലെത്തും. 

ധ്യാൻ ശ്രീനിവാസൻ, വിനയ് ഫോർട്ട്‌, ലാൽ, രണ്‍ജി പണിക്കർ, റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു, അനുരാജ്, ഇടവേള ബാബു, ബാബു ആന്റണി, വിനീത് ചാക്യാർ, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങിയവരും ചിത്രത്തിലുണ്ട്. 

ചിത്രത്തിന്റെ ഛായാഗ്രഹണം ജിന്റോ ജോർജ്ജും സംഗീതം ജെസ്റ്റിൻ വർഗ്ഗീസും  എഡിറ്റിംഗ് അഭിനവ് സുന്ദർ നായികും നിർവ്വഹിക്കുന്നു. 

Also Read: ക്യാമ്പസുകളുടെ ഹരമായിരുന്നു ഈ നടൻ; ആളെ മനസ്സിലായോ?

Fahadh Faasil

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: