scorecardresearch

Odum Kuthira Chaadum Kuthira OTT: ഓടും കുതിര ചാടും കുതിര ഒടിടി അവകാശം സ്വന്തമാക്കിയത് ആര്?

Odum Kuthira Chaadum Kuthira OTT: ഫഹദ് ഫാസിലും കല്യാണി പ്രിയദർശനും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഓടും കുതിര ചാടും കുതിരയുടെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയത് സ്ട്രീമിംഗ് ഭീമൻ

Odum Kuthira Chaadum Kuthira OTT: ഫഹദ് ഫാസിലും കല്യാണി പ്രിയദർശനും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഓടും കുതിര ചാടും കുതിരയുടെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയത് സ്ട്രീമിംഗ് ഭീമൻ

author-image
Entertainment Desk
New Update
Odum Kuthira Chaadum Kuthira OTT Release Platform

Odum Kuthira Chaadum Kuthira OTT Release Date & Platform

Odum Kuthira Chaadum Kuthira OTT Release Platform: ഓണം കളർഫുളാക്കാൻ നാലു മലയാള ചിത്രങ്ങളാണ് പോയവാരം ഒടിടിയിലെത്തിയത്. മോഹൻലാൽ- സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവ്വം, ഫഹദ് ഫാസിൽ- കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായ ഓടും കുതിര ചാടും കുതിര, കല്യാണി പ്രിയദർശൻ- നസ്ലൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായ ലോക ചാപ്റ്റർ 1 ചന്ദ്ര, ഹൃദു ഹാറൂൺ നായകനായ മേനേ പ്യാർ കിയ എന്നിവയാണ് ഓണം റിലീസായി തിയേറ്ററുകളിൽ എത്തിയത്. 

Also Read: Dheeran OTT: ധീരൻ ഇപ്പോൾ മനോരമ മാക്സിലും

Advertisment

ഫഹദ് ഫാസിലും കല്യാണി പ്രിയദർശനും പ്രധാന വേഷങ്ങളിൽ എത്തിയ  ഓടും കുതിര ചാടും കുതിര സംവിധാനം ചെയ്തത് അൽത്താഫ് സലീം ആണ്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിനു ശേഷം, എട്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം അൽത്താഫ് സംവിധായകനായ ചിത്രമാണിത്. 

Also Read: മോഹൻലാലിന്റെ അമ്മയായും ഭാര്യയായും കാമുകിയായും അഭിനയിച്ച നടി

ചിത്രത്തിന്റെ ഓപ്പണിംഗ് ക്രെഡിറ്റിൽ നൽകിയ വിവരം അനുസരിച്ച്,  ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത് നെറ്റ്ഫ്ളിക്സ് ആണ്. തിയേറ്റർ പ്രദർശനം പൂർത്തിയായി കഴിഞ്ഞാൽ ചിത്രം നെറ്റ്ഫ്ളിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും. 

Also Read:  Onam 2025: ഓണമല്ലേ, തിരുവോണമല്ലേ? കളറാക്കാതെ എങ്ങനെ; ചിത്രങ്ങളുമായി താരങ്ങൾ

Advertisment

ഫഹദിനും കല്യാണിക്കും പുറമേ രേവതി പിള്ള, വിനയ് ഫോർട്ട്, ലാൽ, സുരേഷ്കൃഷ്ണ, ബാബു ആൻ്റണി, ജോണി ആന്റണി, ലക്ഷ്മി ഗോപാലസ്വാമി, അനുരാജ്, വിനീത് വാസുദേവൻ തുടങ്ങിയ വലിയ താരനിര തന്നെ സിനിമയുടെ ഭാഗമായിട്ടുണ്ട്. ജസ്റ്റിൻ വർഗീസ് സംഗീതം ഒരുക്കുന്ന ചിത്രത്തിന് ജിന്റോ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിങ്: നിധിൻ രാജ് അരോൾ.

Also Read: നിരന്തരം വിവാഹാഭ്യർത്ഥന നടത്തി 17കാരൻ; മറുപടി നൽകി അവന്തിക

OTT Netflix

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: