scorecardresearch

'ഒടിയനെ'തിരായ ആക്രമണം; മഞ്ജു വാര്യര്‍ മൗനം വെടിയണമെന്ന് ശ്രീകുമാര്‍ മേനോന്‍

മഞ്ജു വാര്യരെ താന്‍ എന്ന് സഹായിക്കാന്‍ തുടങ്ങിയോ അന്നു മുതലാണ് പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമായതെന്നും ശ്രീകുമാർ മേനോൻ പറയുന്നു

മഞ്ജു വാര്യരെ താന്‍ എന്ന് സഹായിക്കാന്‍ തുടങ്ങിയോ അന്നു മുതലാണ് പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമായതെന്നും ശ്രീകുമാർ മേനോൻ പറയുന്നു

author-image
Entertainment Desk
New Update
'ഒടിയനെ'തിരായ ആക്രമണം; മഞ്ജു വാര്യര്‍ മൗനം വെടിയണമെന്ന് ശ്രീകുമാര്‍ മേനോന്‍

ഒടിയന്‍ എന്ന തന്റെ ചിത്രത്തിനെതിരായി സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ആക്രമണത്തിന് കാരണം ചിലര്‍ക്ക് മഞ്ജു വാര്യരോടുള്ള ശത്രുതയാണെന്ന് സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്‍. അതുകൊണ്ടു തന്നെ ഇക്കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ മഞ്ജു ബാധ്യസ്ഥയാണെന്നും ശ്രീകുമാര്‍ മേനോന്‍ മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

Advertisment

മഞ്ജുവാര്യരെ ഇന്നത്തെ പദവിയിലേക്ക് മാറ്റിയത് താനും തന്റെ കമ്പനിയുമാണെന്നും അവരുടെ വളര്‍ച്ചയില്‍ പലര്‍ക്കും തന്നോട് ശത്രുതയുണ്ടെന്നും അവരാണ് തനിക്കെതിരായ ആക്രമണത്തിന് പുറകിലെന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നു.

Read More: 'ഒടിയന്‍ ഒരു പാവം ചിത്രമാണ്, മാജിക് ഒന്നുമല്ല'; സിനിമയെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞത്

മഞ്ജു വാര്യരെ താന്‍ എന്ന് സഹായിക്കാന്‍ തുടങ്ങിയോ അന്നു മുതലാണ് പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമായതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അതിനാല്‍ ഈ വിഷയത്തില്‍ മഞ്ജു പ്രതികരിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറയുന്നു.

Advertisment

Read More: 'സീരിയസായിട്ട് കാര്യം പറയുമ്പോ തമാശിക്കരുത്'; 'ഒടിയ'ന് ഒടിവെച്ച് 'കഞ്ഞി' ഡയലോഗ്

വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നിന്ന മഞ്ജു വാര്യര്‍ പിന്നീട് പരസ്യ രംഗത്തേക്ക് എത്തുന്നത് ശ്രീകുമാര്‍ മേനോന്റെ പിന്തുണയോടെയായിരുന്നു. മഞ്ജുവിന് എതിരായ മുഴുവന്‍ ശത്രുതയും സിനിമയ്ക്ക് മേല്‍ ഉണ്ടാകുമെന്ന് തനിക്കറിയാമായിരുന്നുവെന്നും, എന്നാല്‍ മഞ്ജു വാര്യരുടെ പേരില്‍ ക്രൂശിക്കപ്പെട്ടാല്‍ അതില്‍ നിരാശയില്ലെന്നും അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നു.

Read More: 'ചിത്രം കണ്ട് നിരാശപ്പെട്ടവരോട് എനിക്ക് പറയാനുളളത്'; ഒടിയന്‍ റിലീസിന് ശേഷം പ്രതികരിച്ച് ശ്രീകുമാര്‍ മേനോന്‍

മാസങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ശ്രീകുമാര്‍മേനോന്‍-മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ റിലീസ് ഡിസംബര്‍ 14ന് റിലീസ് ചെയ്തത്. കേരളത്തില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ വകവെക്കാതെ ആയിരക്കണക്കിന് പ്രേക്ഷകരായിരുന്നു പുലര്‍ച്ചെ മുതല്‍ ആരംഭിച്ച പ്രദര്‍ശനത്തിനായി തിയേറ്ററിലേക്ക് ഒഴുകിയെത്തിയത്. എന്നാല്‍ ആദ്യ ദിനം മുതല്‍ സിനിമയ്‌ക്കെതിരെ വലിയ രീതിയില്‍ നെഗറ്റീവ് അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. കൂടാതെ ശ്രീകുമാര്‍ മേനോന്റെ ഫെയ്‌സ്ബുക്ക് പേജിലും ആക്രമണങ്ങള്‍ നടക്കുന്നുണ്ട്.

Mohanlal Odiyan Manju Warrier

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: