Latest News
സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍
UEFA EURO 2020: ഫ്രാന്‍സ്, ജര്‍മനി, പോര്‍ച്ചുഗല്‍ പ്രി ക്വാര്‍ട്ടറില്‍
ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്‍ അന്തരിച്ചു
Copa America 2021: രക്ഷകനായി കാസിമീറൊ; ബ്രസീലിന് മൂന്നാം ജയം
ഇന്ധനനിരക്ക് വര്‍ധിച്ചു; കേരളത്തില്‍ സെഞ്ച്വറി കടന്ന് പെട്രോള്‍ വില
54,069 പുതിയ കേസുകള്‍; 1321 കോവിഡ് മരണം

‘ഒടിയന്‍ ഒരു പാവം ചിത്രമാണ്, മാജിക് ഒന്നുമല്ല’; സിനിമയെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞത്

സംവിധായകന്‍ നല്‍കിയ ഹൈപ്പ് പ്രചരണങ്ങളുടെ നേരെ എതിരായായിരുന്നു മോഹന്‍ലാലിന്റെ വാക്കുകള്‍

സിനിമാ ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം മോഹന്‍ലാല്‍ നായകനായ ഒടിയന്‍ എന്ന ചിത്രമാണ്. രണ്ട് വര്‍ഷത്തിലേറെയായി ആരാധകര്‍ കാത്തിരുന്ന ചിത്രം ഇന്നലെയാണ് റിലീസ് ചെയ്തത്. പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് പുറമെ സംവിധായകനായ വിഎ ശ്രീകുമാറും ചിത്രത്തെ കുറിച്ച് വാതോരാതെ പറഞ്ഞത് പ്രേക്ഷകരുടെ ആകാംക്ഷ ഇരട്ടിപ്പിച്ചു.

എന്നാല്‍ ചിത്രം  സംവിധായകന്‍ പറഞ്ഞത്രയൊന്നുമില്ലെന്നാണ് ആദ്യ ദിനത്തിന് ശേഷം പ്രേക്ഷകര്‍ പറയുന്നത്. ഈ അഭിപ്രായത്തോടെ ശ്രീകുമാറിനെതിരെ ആരാധകര്‍ തിരിയുകയും ചെയ്തു. സംവിധാനത്തിലെ പാളിച്ചയും സംവിധായകന്റെ ഹൈപ്പും കാരണമാണ് ചിത്രത്തിന് ഈ ഗതി വന്നതെന്നാണ് ആരാധകരുടെ പക്ഷം. ഇതിനിടയിലാണ് ചിത്രത്തെ കുറിച്ച് റിലീസിന് മുമ്പ് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകള്‍ പ്രചരിക്കുന്നത്. ഒരു സ്വകാര്യ ചടങ്ങിനിടെയായിരുന്നു മോഹന്‍ലാല്‍ ഒടിയനെ കുറിച്ച് പറഞ്ഞത്.

സംവിധായകന്‍ നല്‍കിയ ഹൈപ്പ് പ്രചരണങ്ങളുടെ നേരെ എതിരായായിരുന്നു അന്ന് മോഹന്‍ലാല്‍ സംസാരിച്ചത്. ‘ഒരു പാവം സിനിമയാണ് ഒടിയന്‍’ എന്നായിരുന്നു അദ്ദേഹം ഒടിയനെ കുറിച്ച് പറഞ്ഞത്. ‘ഒരു പാവം സിനിമയാണ് ഒടിയന്‍. അല്ലാതെ മാജിക്ക് ഒന്നുമല്ല. സാധാരണ നാട്ടുമ്പുറത്ത് നടക്കുന്ന തമാശയും പ്രണയവും ഒക്കെയുളള ചിത്രം. അല്ലാതെ ഒടിയനെന്ന് കേട്ടാല്‍ ഭയങ്കരമാണെന്ന് വിചാരിക്കേണ്ട,’ മോഹന്‍ലാല്‍ പറഞ്ഞു.

ലാലേട്ടന്റെ അഭിപ്രായം തന്നെയായിരുന്നു ശ്രീകുമാറും പറയേണ്ടിയിരുന്നത് എന്നാണ് ഇപ്പോള്‍ ആരാധകര്‍ പറയുന്നത്. അതേസമയം ചിത്രം വിജയിച്ചാല്‍ നായകന്റെ നേട്ടവും, ചിത്രം പരാജയപ്പെട്ടാല്‍ സംവിധായകന്റെ കുറ്റവും ആക്കി മാറ്റുന്നത് ശരിയല്ലെന്നാണ് ശ്രീകുമാറിനെ പിന്തുണച്ച് കൊണ്ട് നടക്കുന്ന വാദം.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Odiyan is an ordinary movie mohanlal

Next Story
എനിക്ക് നാണം വരുന്നു; രണ്‍ബീറിനെക്കുറിച്ചുള്ള ചോദ്യത്തിന് ആലിയയുടെ മറുപടി
The moderation of comments is automated and not cleared manually by malayalam.indianexpress.com