/indian-express-malayalam/media/media_files/2025/07/15/july-ott-release-2025-07-15-16-20-37.jpg)
July OTT Release
July OTT Release: ജൂലൈ മാസം വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ ഏറ്റവും പുതിയ ചിത്രങ്ങൾ ഏതൊക്കെയെന്ന് അറിയേണ്ടേ?
Narivetta OTT: നരിവേട്ട
ടൊവിനോ തോമസിനെ പ്രധാന കഥാപാത്രമാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത 'നരിവേട്ട' ഒടിടിയിൽ എത്തി. സോണി ലിവിൽ ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ചേരൻ, സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, സുധി കോഴിക്കോട്, പ്രശാന്ത് മാധവൻ, എൻ എം ബാദുഷ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
Detective Ujjwalan OTT: ഡിറ്റക്റ്റീവ് ഉജ്ജ്വലൻ
ധ്യാൻ ശ്രീനിവാസൻ, സിജു വിൽസൺ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയ 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ഒടിടിയിൽ എത്തി. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത് നവാഗതരായ ഇന്ദ്രനീൽ ഗോപീകൃഷ്ണൻ, രാഹുൽ ജി. എന്നിവരാണ്. കോട്ടയം നസീർ, സീമ ജി നായർ, റോണി ഡേവിഡ്, അമീൻ, നിഹാൽ നിസാം, നിബ്രാസ് നൗഷാദ്, ഷാഹുബാസ്, കലാഭവൻ നവാസ്, നിർമ്മൽ പാലാഴി, ജോസി സിജോ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ചിത്രം നെറ്റ്ഫ്ളിക്സിൽ ലഭ്യമാണ്.
Mr and Mrs Bachelor OTT: മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്‌ലർ
ഇന്ദ്രജിത്ത് സുകുമാരൻ, അനശ്വര രാജൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ 'മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്‌ലർ' ഒടിടിയിൽ എത്തി. ഡയാന ഹമീദ്, റോസിൻ ജോളി, ബിജു പപ്പൻ, രാഹുൽ മാധവ്, സോഹൻ സീനുലാൽ, മനോഹരി ജോയ്, ജിബിൻ ഗോപിനാഥ്, ലയ സിംപ്സൺ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. മനോരമ മാക്സിലാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.
Kundannoorile Kulsitha Lahala OTT: കുണ്ടന്നൂരിലെ കുത്സിതലഹള
ലുക്മാൻ അവറാനെ പ്രധാന കഥാപാത്രമാക്കി അക്ഷയ് അശോക് തിരക്കഥയെഴുതി സംവിധാനം 'കുണ്ടന്നൂരിലെ കുത്സിതലഹള' ഒടിടിയിൽ എത്തി. വീണാ നായർ, ആശാ മഠത്തിൽ, ജെയിൻ ജോർജ്, സുനീഷ് സാമി, പ്രദീപ് ബാലൻ, ദാസേട്ടൻ കോഴിക്കോട്, സെൽവരാജ്, ബേബി, മേരി, അനുരദ് പവിത്രൻ, അധിൻ ഉള്ളൂർ, സുമിത്ര, ആദിത്യൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം സൈന പ്ലേയിൽ സ്ട്രീമിംഗ് ആരംഭിച്ചു.
Moonwalk OTT: മൂൺവാക്ക്
മലയാളത്തിൽ ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ ലിജോ ജോസും നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനും ഒരുമിച്ച് കൈകോർത്ത ആദ്യ സിനിമ 'മൂൺവാക്ക്' ഒടിടിയിൽ കാണാം. പരസ്യ ചിത്രങ്ങളിലുടെ ശ്രദ്ധേയനായ വിനോദ് എ കെ ആണ് ചിത്രം സംവിധാനം ചെയ്തത്. പുതുമുഖങ്ങൾക്കൊപ്പം ശ്രീകാന്ത് മുരളി, വീണ നായർ, മീനാക്ഷി രവീന്ദ്രൻ, സഞ്ജന ദോസ്, എന്നിവരും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. ജിയോ ഹോട്ട്സ്റ്റാറിൽ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്.
Saaree OTT: സാരി
പ്രശസ്ത സംവിധായകൻ രാംഗോപാൽ വർമയുടെ 'സാരി' ഒടിടിയിലെത്തി. മലയാളിയായ ആരാധ്യ ദേവി നായികയായെത്തിയ ചിത്രം ഗിരി കൃഷ്ണ കമൽ ആണ് സംവിധാനം ചെയ്തത്. ഒടിടി പ്ലാറ്റ്ഫോമായ Lionsgate Playൽ സാരി കാണാം.
Thug Life OTT: തഗ് ലൈഫ്
മുപ്പത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം കമൽഹാസനും മണിരത്‌നവും ഒന്നിച്ച തഗ് ലൈഫ് ഒടിടിയിലെത്തി. തൃഷയാണ് ചിത്രത്തിൽ നായികയായെത്തിയത്. ചിമ്പുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അശോക് സെൽവൻ, ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ്, അഭിരാമി, നാസർ, അശോക് സെൽവൻ, അലി ഫസൽ, പങ്കജ് ത്രിപാഠി, ജിഷു സെൻഗുപ്ത, സാന്യ മൽഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിൽ മറ്റ് പ്രധാന അഭിനേതാക്കൾ. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
Also Read: ഒരൊറ്റ മലയാളചിത്രത്തിൽ മാത്രം നായികയായ നടി; ആളെ മനസ്സിലായോ?
Azadi OTT: ആസാദി
ശ്രീനാഥ് ഭാസി നായകനായ 'ആസാദി' ഒടിടിയിലെത്തി. രവീണ രവി, ലാൽ എന്നിവർക്കൊപ്പം വാണി വിശ്വനാഥും സുപ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ആസാദി. സൈജു കുറുപ്പ്, വിജയകുമാര്‍, ജിലു ജോസഫ്, രാജേഷ് ശര്‍മ്മ, അഭിറാം, അഭിന്‍ ബിനോ, ആശാ മഠത്തില്‍, ഷോബി തിലകന്‍, ബോബന്‍ സാമുവല്‍, ടി.ജി രവി, ഹേമ, രാജേഷ് അഴീക്കോടന്‍, ഗുണ്ടുകാട് സാബു, അഷ്‌കര്‍ അമീര്‍, മാലാ പാര്‍വതി, തുഷാര എന്നിവരും ചിത്രത്തിലുണ്ട്. മനോരമ മാക്സിൽ ചിത്രം കാണാം.
Pariwar OTT: പരിവാർ
ജഗദീഷിനെയും ഇന്ദ്രൻസിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവും ഫഹദ് നന്ദുവും തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'പരിവാർ.' ജഗദീഷ്, ഇന്ദ്രൻസ് എന്നിവരെ കൂടാതെ പ്രശാന്ത് അലക്സാണ്ടർ, മീനരാജ്, ഭാഗ്യ, ഋഷികേശ്, സോഹൻ സീനുലാൽ, പ്രമോദ് വെളിയനാട്, ഉണ്ണി നായർ, ഷാബു പ്രൗദീൻ, ആൽവിൻ മുകുന്ദ്, വൈഷ്ണവ്, അശ്വത്ത് ലാൽ, ഹിൽഡ സാജു, ഉണ്ണിമായ നാലപ്പാടം, ഷൈനി വിജയൻ, ശോഭന വെട്ടിയാർ എന്നിവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം കാണാം.
Maharani OTT: മഹാറാണി
റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജി. മാർത്താണ്ഡൻ സംവിധാനം ചെയ്ത 'മഹാറാണി' ഒടിടിയിലെത്തി. ജോണി ആന്റണി, ബാലു വർഗീസ്, ഹരിശ്രീ അശോകൻ, ജാഫർ ഇടുക്കി, ഗോകുലൻ, കൈലാഷ്, അശ്വത് ലാൽ, അപ്പുണ്ണി ശശി, ഉണ്ണി ലാലു, ആദിൽ ഇബ്രാഹിം, രഘുനാഥ് പലേരി, പ്രമോദ് വെളിയനാട്, നിഷാ സാരംഗ്, സ്മിനു സിജോ, ശ്രുതി ജയൻ, ഗൗരി ഗോപൻ, പ്രിയ കോട്ടയം, സന്ധ്യ മനോജ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. മനോരമാ മാക്സിലാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.
Lovely OTT: ലൗലി
മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ലൗലി.' ത്രീഡിയിൽ ഒരുക്കിയ ചിത്രത്തിൽ ഈച്ചയാണ് നായികയായി എത്തുന്നത്. കെ.ജയന്‍, കെ.പി.എ.സി ലീല, ജോമോൻ ജ്യോതിർ തുടങ്ങി നിരവധി അഭിനേതാക്കളും ചിത്രത്തിലുണ്ട്. ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം കാണാം.
Also Read: ലാലേട്ടൻ കട്ട കലിപ്പിലാ; ഇത്തവണ സോപ്പിംഗും കണ്ണീരുമൊന്നും ഫലിക്കില്ല, കിട്ടും ഏഴിന്റെ പണി
916 Kunjoottan OTT: 916 കുഞ്ഞൂട്ടൻ
മലയാളികളുടെ പ്രിയ താരം ഗിന്നസ് പക്രു ഒരിടവേളയ്ക്കു ശേഷം നായകവേഷത്തിൽ തിരിച്ചെത്തിയ 916 കുഞ്ഞൂട്ടൻ ഒടിടിയിലെത്തി. നവാഗതനായ ആര്യൻ വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നോബി മാർക്കോസ്, വിജയ് മേനോൻ, കോട്ടയം രമേഷ്, നിയാ വർഗീസ്, ഡയാന ഹമീദ്, സിനോജ് അങ്കമാലി, ദിനേശ് പണിക്കർ, ടി ജി രവി, സീനു സോഹൻലാൽ, ഇ ഏ രാജേന്ദ്രൻ, ഇടവേള ബാബു, ശിവജി ഗുരുവായൂർ, ബിനു അടിമാലി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം കാണാം.
Aap Jaisa Koi OTT: ആപ് ജൈസ കോയി
ആർ. മാധവനും ഫാത്തിമ സന ​​ഷെയ്ക്കും ഒന്നിക്കുന്ന ബോളിവുഡ് ചിത്രമായ 'ആപ് ജൈസ കോയി' ഒടിടിയിലെത്തി. റൊമാന്റിക് ഡ്രാമ വിഭാഗത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിവേക് ​​സോണി ആണ്. ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചു.
8 Vasantalu OTT: 8 വസന്തലു
മലയാളി പെൺകുട്ടി അനന്തിക സനിൽകുമാർ നായികയായ തെലുങ്ക് ചിത്രം ‘8 വസന്തലു’ ഒടിടിയിൽ എത്തി. നെറ്റ്ഫ്ളിക്സിൽ ചിത്രം കാണാം.
Also Read: വൈറലായി ഫഹദ് ഫാസിലിന്റെ കുഞ്ഞൻ ഫോൺ; വിലയിൽ അത്ര കുഞ്ഞനല്ലാട്ടോ കക്ഷി
The Hunt OTT: ദ് ഹണ്ട് - രാജീവ് ​ഗാന്ധി അസാസിനേഷൻ കേസ്
രാജീവ് ഗാന്ധി വധക്കേസിനെ അടിസ്ഥാനമാക്കി ഒരുക്കിയ 'ദ് ഹണ്ട്: ദ് രാജീവ് ഗാന്ധി അസാസിനേഷന്‍ കേസ്' എന്ന വെബ് സീരീസ് സ്ട്രീമിങ് ആരംഭിച്ചു. സോണി ലിവിയൂടെയാണ് ദ് ഹണ്ട്: ദ് രാജീവ് ഗാന്ധി അസാസിനേഷന്‍ കേസ് ഒടിടിയിലെത്തിയിരിക്കുന്നത്.
Uppu Kappurambu OTT: ഉപ്പ് കപ്പുരമ്പു
കീർത്തി സുരേഷും സുഹാസ് പഗോലുവും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ തെലുങ്ക് കോമഡി ചിത്രം ' ഉപ്പ് കപ്പുരമ്പു' ഒടിടിയിലെത്തി. ബാബു മോഹൻ, ശത്രു, തല്ലൂരി രാമേശ്വരി, സുഭലേഖ സുധാകർ, രവി തേജ, വിഷ്ണു എന്നിവരാണ് മറ്റ് പ്രമുഖ താരങ്ങൾ. ആമസോൺ പ്രൈമിൽ ചിത്രം കാണാം.
Also Read: 18 വർഷമായി കരീന ഫോളോ ചെയ്യുന്നത് ഈ ഡയറ്റ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us