/indian-express-malayalam/media/media_files/2025/07/15/fahadh-faasil-vertu-ascent-4-gb-black-2025-07-15-12-28-22.jpg)
Fahadh Faasil
നസ്‌ലെൻ നായകനാവുന്ന മോളിവുഡ് ടൈംസിന്റെ പൂജ ചടങ്ങുകൾക്ക് കഴിഞ്ഞ ദിവസം ഫഹദ് ഫാസിൽ എത്തിയിരുന്നു. ഫഹദ് ഫോൺ ചെയ്യുന്നൊരു വീഡിയോ വൈറലായതോടെ ആരാധകർ ശ്രദ്ധിച്ചത് താരം ഉപയോഗിച്ച കുഞ്ഞൻ കീപാഡ് ഫോണാണ്.
Also Read: ലാലേട്ടൻ കട്ട കലിപ്പിലാ; ഇത്തവണ സോപ്പിംഗും കണ്ണീരുമൊന്നും ഫലിക്കില്ല, കിട്ടും ഏഴിന്റെ പണി
എല്ലാവരും സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്ന കാലത്തും കീപാഡ് ഫോൺ ഉപയോഗിക്കുന്ന ഫഹദിനെ അതോടെ മിനിമലിസത്തിന്റെ ഉദാഹരണമായി ആരാധകർ കൊണ്ടാടാൻ തുടങ്ങി.
Also Read: New OTT Release: പോയ വാരം ഒടിടിയിൽ എത്തിയ മലയാള ചിത്രങ്ങൾ
എന്നാൽ ഫഹദിന്റെ ഈ ‘കുഞ്ഞൻ ഫോൺ’ അത്ര സിമ്പിളല്ല. വില അൽപ്പം കൂടുതലാണ് ഈ കുഞ്ഞൻ ഫോണിന്. ഗ്ലോബൽ ബ്രാൻഡായ വെർടുവിന്റെ Vertu Ascent - 4 GB - Black എന്ന ഫോണാണ് ഫഹദ് ഫാസിൽ ഉപയോഗിക്കുന്നത്. ഏതാണ്ട് 1199 ഡോളറാണ് ഈ ഫോണിന്റെ വില. അതായത്, ഏകദേശം ഒരു ലക്ഷം രൂപ.
Also Read: മോഹൻലാൽ ചിത്രത്തിലൂടെ അഭിനയത്തിൽ അരങ്ങേറ്റം, മേക്കോവറിലൂടെ വൈറലാകാറുള്ള ഈ നടിയെ മനസിലായോ?
'മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്‌സ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോളിവുഡ് ടൈംസ്. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ഈ ചിത്രം നിർമിക്കുന്നത് ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസാണ്. ഓഗസ്റ്റിൽ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കും.
Also Read: ഒരൊറ്റ മലയാളചിത്രത്തിൽ മാത്രം നായികയായ നടി; ആളെ മനസ്സിലായോ?
നസ്‌ലെൻ, ഫഹദ് ഫാസിൽ, ആഷിഖ് ഉസ്മാൻ, ബിനു പപ്പു, അൽത്താഫ് സലിം, സംവിധായകരായ തരുൺ മൂർത്തി, അരുൺ ടി. ജോസ്, അജയ് വാസുദേവ്, ജി മാർത്താണ്ഡൻ തുടങ്ങിയവരും മോളിവുഡ് ടൈംസിന്റെ പൂജ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
Also Read: ഷൂട്ടിംഗ് കഴിഞ്ഞ് എത്തിയാൽ പാവകളുമായി കളിക്കുന്ന പെൺകുട്ടി, 22-ാം വയസ്സിൽ മയൂരി ജീവനൊടുക്കിയത് എന്തിന്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.