/indian-express-malayalam/media/media_files/2025/07/15/kareena-kapoor-diet-plan-2025-07-15-13-14-18.jpg)
Kareena Kapoor
2008-ൽ പുറത്തിറങ്ങിയ തഷാൻ എന്ന ചിത്രത്തിനു വേണ്ടി 'സൈസ് സീറോ' ആകാൻ പരിശീലിക്കുമ്പോൾ മുതൽ കരീന കപൂറിന്റെ ഡയറ്റ് നോക്കുന്നത് ഡയറ്റീഷ്യൻ റുജുത ദിവേക്കർ ആണ്. അന്നുമുതൽ കരീന പിൻതുടരുന്നത് ഒരേ ഡയറ്റാണെന്ന് വെളിപ്പെടുത്തുകയാണ് റുജുത.
കരീന തഷാൻ എന്ന ചിത്രത്തിനായി തയ്യാറെടുക്കുന്നതിനിടെയാണ് റുജുത അവരോടൊപ്പം പ്രവർത്തിക്കാൻ തുടങ്ങിയത്. 2009ൽ തന്റെ ആദ്യ പുസ്തകമായ 'ഡോണ്ട് ലൂസ് യുവർ മൈൻഡ്, ലൂസ് യുവർ വെയ്റ്റ്' എഴുതാൻ അവസരം ലഭിച്ചതിനും റുജുത കരീനയ്ക്ക് നന്ദി പറയുന്നു.
18 വർഷമായി കരീനയുടെ ഡയറ്റ് മന്ത്ര എന്ത്? ദി ലല്ലന്റോപ്പിന് നൽകിയ അഭിമുഖത്തിൽ റുജുത അക്കാര്യം വെളിപ്പെടുത്തി. "ഉണർന്നയുടനെ ബദാം, ഉണക്കമുന്തിരി അല്ലെങ്കിൽ അത്തിപ്പഴം പോലുള്ള ഡ്രൈ ഫ്രൂട്ട്സ്; പ്രഭാതഭക്ഷണത്തിന് പരോട്ട അല്ലെങ്കിൽ പോഹ; ഉച്ചഭക്ഷണത്തിന് പരിപ്പും അരിയും; വൈകുന്നേരത്തെ ലഘുഭക്ഷണത്തിന് ചീസ് ടോസ്റ്റ് (ചിലപ്പോൾ) അല്ലെങ്കിൽ മാമ്പഴം/ മിൽക്ക് ഷേക്ക് (സീസണൽ); അത്താഴത്തിന് നെയ്യ്/പുലാവ് ചേർത്ത ഖിച്ഡി."
കരീന സെറ്റിൽ ഉണ്ടെങ്കിൽ, ഉച്ചഭക്ഷണത്തിന് സാധാരണയായി ചോറും പരിപ്പുമാണ് ഇഷ്ടപ്പെടുന്നതെന്ന് റുജുത ചൂണ്ടിക്കാട്ടി. അല്ലെങ്കിൽ വീട്ടിലാണെങ്കിൽ, ഉച്ചഭക്ഷണത്തിന് റൊട്ടി-സബ്സി കഴിക്കും. ആഴ്ചയിൽ നാലോ അഞ്ചോ ദിവസം കരീന നെയ്യ് ചേർത്ത കിച്ചടി കഴിക്കാൻ ഇഷ്ടപ്പെടുന്നുവെന്നും റുജുത പറഞ്ഞു.
Also Read: വൈറലായി ഫഹദ് ഫാസിലിന്റെ കുഞ്ഞൻ ഫോൺ; വിലയിൽ അത്ര കുഞ്ഞനല്ലാട്ടോ കക്ഷി
ഈ വർഷം ആദ്യം റുജുതയുടെ പുതിയ പുസ്തകമായ മിതാഹാര: ഫുഡ് വിസ്ഡം ഫ്രം മൈ ഇന്ത്യൻ കിച്ചണിന്റെ പ്രകാശന ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത കരീനയും ഇത് സ്ഥിരീകരിച്ചു.
Also Read: ലാലേട്ടൻ കട്ട കലിപ്പിലാ; ഇത്തവണ സോപ്പിംഗും കണ്ണീരുമൊന്നും ഫലിക്കില്ല, കിട്ടും ഏഴിന്റെ പണി
“10-15 ദിവസത്തേക്ക് ഒരേ ഭക്ഷണം ഉണ്ടാക്കാൻ ഞാൻ നിർബന്ധിക്കുന്നതിനാൽ എന്റെ കുക്ക് ക്ഷീണിതനാണ്. അതേ ദാൽ-റൈസ്, ദഹി (തൈര്)-റൈസ്. ഞാൻ എന്താണ് പാചകം ചെയ്യുന്നത് എന്നൊക്കെയാണ് അവൻ പറയുന്നത്? പക്ഷേ, ആഴ്ചയിൽ അഞ്ച് തവണ കിച്ചടി കഴിക്കുന്നത് എനിക്ക് ശരിക്കും സന്തോഷകരമാണ്. ഒരു തുള്ളി നെയ്യ് കഴിച്ചാൽ എനിക്ക് സന്തോഷം തോന്നും,” കരീന പറഞ്ഞു.
Also Read: New OTT Release: പോയ വാരം ഒടിടിയിൽ എത്തിയ മലയാള ചിത്രങ്ങൾ
എല്ലാ ദിവസവും വൈകുന്നേരം 6:30 മണിയോടെ അത്താഴം പൂർത്തിയാക്കുന്ന കരീന 9:30 മണിയോടെ ഉറങ്ങും. "വൈകുന്നേരം 6 മണിക്ക് അത്താഴം, രാത്രി 9:30 ന് ലൈറ്റ് ഓഫ് ചെയ്യുക, ലോകം ഉണരുന്നതിനുമുമ്പ് രാവിലെ വ്യായാമങ്ങൾ ചെയ്യുക," ദി നോഡിന് നൽകിയ അഭിമുഖത്തിൽ കരീന പറഞ്ഞതിങ്ങനെ.
Also Read: മോഹൻലാൽ ചിത്രത്തിലൂടെ അഭിനയത്തിൽ അരങ്ങേറ്റം, മേക്കോവറിലൂടെ വൈറലാകാറുള്ള ഈ നടിയെ മനസിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.