scorecardresearch

New OTT Release: വാരാന്ത്യത്തിൽ ഒടിടിയിൽ കാണാം ഏറ്റവും പുതിയ സിനിമകൾ

New Malayalam OTT Release This Week: ഈ വാരാന്ത്യത്തിൽ ഒടിടിയിൽ കാണാം, ഏറ്റവും പുതിയ മലയാളം ചിത്രങ്ങൾ

New Malayalam OTT Release This Week: ഈ വാരാന്ത്യത്തിൽ ഒടിടിയിൽ കാണാം, ഏറ്റവും പുതിയ മലയാളം ചിത്രങ്ങൾ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Weekly OTT Release

New OTT Release: ഒടിടി റിലീസ്

New malayalam OTT Release This Week: വാരാന്ത്യം വീട്ടിലിരുന്ന് ഒടിടിയിലെ പുത്തൻ സിനിമകൾക്കൊപ്പം ആഘോഷമാക്കാൻ ശ്രമിക്കുന്നവർ ഏറെയാണ്. ഏതൊക്കെയാണ് ഈ വാരാന്ത്യത്തിൽ നിങ്ങൾക്ക് ഒടിടിയിൽ കാണാവുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ പരിചയപ്പെടാം. 

ED - Extra Decent OTT: ഇഡി- എക്സ്‌ട്രാ ഡീസന്റ് ഒടിടി

Advertisment


സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ആമിർ പള്ളിക്കൽ സംവിധാനം ചെയ്ത ചിത്രമാമ് ഇഡി- എക്സ്‌ട്രാ ഡീസന്റ്. ഡാർക്ക് കോമഡി ഴോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ടോക്സിക്കായ ബാല്യകാലം മൂലം വിചിത്രസ്വഭാവക്കാരനും അപകടകാരിയുമായി മാറുന്ന ബിനുവിന്റെ (സുരാജ് വെഞ്ഞാറമൂട്) കഥയാണ് ചിത്രം പറയുന്നത്. ഗ്രേസ് ആന്റണി, പുതുമുഖം ദിൽന, വിനയപ്രസാദ്‌, റാഫി, സുധീർ കരമന, ശ്യാം മോഹൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. മനോരമ മാക്സിലൂടെയാണ് ഇഡി ഒടിടിയിലെത്തിയിരിക്കുന്നത്. ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു. 

Also Read: Narivetta Review: ചരിത്രത്തിന്റെ കനവും കാമ്പുമുള്ള സിനിമ; നരിവേട്ട റിവ്യൂ

Abhilasham OTT: അഭിലാഷം ഒടിടി


സൈജു കുറുപ്പ്, അര്‍ജുന്‍ അശോകന്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയ 'അഭിലാഷം'. ഷംസു സെയ്ബയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്രൈം വീഡിയോയിൽ ചിത്രം സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. മനോരമ മാക്സിലും ചിത്രം കാണാം.

Advertisment

Also Read: New Malayalam OTT Release: പ്രൈം വീഡിയോയിൽ കാണാം 10 മലയാളം ചിത്രങ്ങൾ

Hunt OTT: ഹണ്ട് ഒടിടി


ഭാവനയെ പ്രധാനകഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് 'ഹണ്ട്'. പാരാനോർമൽ ത്രില്ലർ വിഭാഗത്തിൽ വരുന്ന ചിത്രമാണ് ഹണ്ട്. ചിന്താമണി കൊലക്കേസ് എന്ന സൂപ്പർ ഹിറ്റിന് ശേഷം ഭാവന- ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം കൂടിയാണിത്. ഒരു മെഡിക്കൽ കോളേജ് ക്യാംപസിന്റെ പശ്ചാത്തലത്തിലാണ് ഹണ്ട് ഒരുക്കിയിരിക്കുന്നത്.

മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. മേയ് 23ന് ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

Ouseppinte Osiyathu OTT: ഔസേപ്പിന്‍റെ ഒസ്യത്ത് ഒടിടി


ഔസേപ്പിന്റേയും മൂന്നാണ്മക്കളുടെയും കഥ പറയുന്ന ചിത്രമാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയ 'ഔസേപ്പിന്‍റെ ഒസ്യത്ത്.' വിജയരാഘവൻ ടൈറ്റിൽ കഥാപാത്രമായെത്തുന്ന ചിത്രത്തിൽ, ദിലീഷ് പോത്തൻ, കലാഭവൻ ഷാജോൺ, ഹേമന്ത് മേനോൻ തുടങ്ങി നിരവധി താരങ്ങൾ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ഔസേപ്പിന്‍റെ ഒസ്യത്ത് ഒടിടിയിലെത്തിയിരിക്കുന്നത്. ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

Also Read: വീണ്ടും ദിനോസറുകൾ വരുന്നു, ഇത്തവണ മ്യൂട്ടൻ്റ് വേർഷൻ

Am Ah OTT: അം അഃ ഒടിടി


ദിലീഷ് പോത്തനും ജാഫർ ഇടുക്കിയും ദേവദർശിനിയും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് 'അം അഃ'. ഇടുക്കിയിലെ ഒറ്റപ്പെട്ട ഒരു മലയോരഗ്രാമത്തിലെ കുറച്ച് മനുഷ്യരിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നേറുന്നത്. റോഡുപണിയ്ക്കായി വരുന്ന സൂപ്പർവൈസർ സ്റ്റീഫനും സ്റ്റീഫന്റെ വരവോടെ ആ നാട്ടിൽ നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. തോമസ് സെബാസ്റ്റിയൻ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് കാപി പ്രൊഡക്ഷൻസ് ആണ്. ആമസോൺ പ്രൈം വീഡിയോ, സൺ നെക്സ്റ്റ് എന്നീ ഒടിടി പ്ലാറ്റ്‌ഫോമുകളിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. 

Vadakkan OTT: വടക്കൻ ഒടിടി


ഹൊറർ പ്രേമികളുടെ ഇഷ്ടം കവർന്ന മലയാളം സൂപ്പർനാച്ചുറൽ ഹൊറർ ത്രില്ലർ ചിത്രമാണ് 'വടക്കന്‍'. നവാഗതനും ബോംബെ മലയാളിയുമായ സജീദ് എ സംവിധാനം ചെയ്ത ചിത്രത്തിൽ കിഷോർ, സ്വാതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം പ്രൈം വീഡിയോയിൽ ലഭ്യമാണ്.

Read More: Nadikalil Sundari Yamuna OTT: നദികളിൽ സുന്ദരി യമുന ഒടിടിയിൽ എവിടെ കാണാം?

Disney Hotstar Malayalam Movie OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: