scorecardresearch

വീണ്ടും ദിനോസറുകൾ വരുന്നു, ഇത്തവണ മ്യൂട്ടൻ്റ് വേർഷൻ

ഒരുകാലത്ത് ലോകം അടക്കിവാണിരുന്ന ദിനോസറുകൾ വീണ്ടും ഭൂമിയിലെത്തിയാൽ എന്താകും അവസ്ഥ? തിയേറ്റർ റിലീസിനൊരുങ്ങി ജുറാസിക് വേൾഡിൻ്റെ നാലാമത്തെ ചിത്രം

ഒരുകാലത്ത് ലോകം അടക്കിവാണിരുന്ന ദിനോസറുകൾ വീണ്ടും ഭൂമിയിലെത്തിയാൽ എന്താകും അവസ്ഥ? തിയേറ്റർ റിലീസിനൊരുങ്ങി ജുറാസിക് വേൾഡിൻ്റെ നാലാമത്തെ ചിത്രം

author-image
Entertainment Desk
New Update
Jurassic World Rebirth

Jurassic World Rebirth

ദിനോസറുകൾ ഭൂമിയിലുണ്ടായിരുന്നുവെങ്കിൽ എന്താകുമായിരുന്നു അവസ്ഥ എന്ന് മനസിലാക്കി തന്നെ ചിത്രമാണ് ജുറാസിക് വേൾഡ്. മൺമറഞ്ഞു പോയ ഒരു യുഗത്തെ വീണ്ടും പുനർജനിപ്പിക്കുന്ന ഒരു സാങ്കൽപിക കഥ. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ ജുറാസിക് വേൾഡ് ഫ്രൈഞ്ചൈസിയിലെ നാലാമത്തെ ചിത്രം തിയേറ്റർ റിലീസിനൊരുങ്ങുകയാണ്. 

Advertisment

Also Read: പ്രൈം വീഡിയോയിൽ കാണാം 10 മലയാളം ചിത്രങ്ങൾ

'ഒരു പുതു യുഗം പിറന്നിരിക്കുന്നു. സ്കാർലറ്റ് ജൊഹാൻസൺ, മെഹർഷാല അലി, ജൊനാഥൻ ബെയ്‌ലി, റൂപെർട്ട് ഫ്രൈഡ്, മാനുവൽ ഗാർഷ്യ, ലൂണ ബ്ലെയ്സ് എന്നിവർ അഭിനയിക്കുന്ന 'ജുറാസിക് വേൾഡ് റീബർത്ത്' തിയേറ്ററിലേയ്ക്ക്' എന്ന കുറിപ്പോടെ അണിയറപ്രവർത്തകർ ട്രെയിലർ പങ്കുവച്ചിട്ടുണ്ട്. 

2022ൽ റിലീസ് ചെയ്ത ജുറാസിക് വേൾഡ് ഡൊമിനിയൻ്റെ തുടർച്ചയായാണ് റീബർത്ത് ഒരുക്കിയിരിക്കുന്നത്. മൂട്ട്യൻ്റ് ദിനോസറുകളാണ് ഇത്തവണ വില്ലന്മാർ.

Also Read: കാത്തിരിപ്പിന് വിരാമം മോഹൻലാലിൻ്റെ ആ പാൻ ഇന്ത്യൻ ചിത്രം തിയേറ്ററിലേയ്ക്ക്

എഡ്‌‌‌‌വേർഡ്സ് ആണ് ചിത്രത്തിൻ്റെ സംവിധാനം. ഗോഡ്സില്ലയിലൂടെ ശ്രദ്ധേയനാണ് എഡ്‌‌‌‌വേർഡ്സ്. ജോൺ മത്തീസൺ ആണ് ഛായാഗ്രഹണം. യൂണിവേഴ്സിൽ പിക്ചേഴ്സാണ് ലോകമെമ്പാടും ചിത്രം വിതരണത്തിനെത്തിക്കുന്നത്. 

ഇന്ത്യയിൽ ഹിന്ദി, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിൽ 2025 ജൂലൈ 4നാണ് ചിത്രം റിലീസ് ചെയ്യുന്നത്. 

Read More:

Hollywood

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: