scorecardresearch

New Releases: കന്നിയങ്കത്തിനൊരുങ്ങി നാലു നവാഗത സംവിധായകർ

New Releases: എട്ടു മലയാള ചിത്രങ്ങളാണ് നാളെ റിലീസിനെത്തുന്നത്

New Releases: എട്ടു മലയാള ചിത്രങ്ങളാണ് നാളെ റിലീസിനെത്തുന്നത്

author-image
Entertainment Desk
New Update
New release, Malayalam movie, February 24

ഫെബ്രുവരി 24ന് മലയാളത്തിൽ റിലീസിനെത്തുന്നത് എട്ടു ചിത്രങ്ങളാണ്. ഈ അടുത്ത കാലത്തൊന്നും ഇത്രയധികം ചിത്രങ്ങൾ ഒന്നിച്ച് റിലീസിനെത്തിയിട്ടില്ല. നവാഗത സംവിധായകരുടെ ചിത്രങ്ങളാണ് അധികവും എന്നത് കൗതുകമുണർത്തുന്ന കാര്യമാണ്. സിനിമാസ്വാദകരെ ഏതു ചിത്രം കാണണമെന്ന് കൺഫ്യൂഷനിലാക്കുന്ന വിധത്തിലുള്ള കാസ്റ്റിങ്ങും ഈ എട്ടു ചിത്രങ്ങളിലുമുണ്ട്. 'പ്രണയവിലാസം', 'ഓ മൈ ഡാർലിങ്ങ്', 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്','സന്തോഷം',' ബൂമറാംഗ്', 'ധരണി', 'പള്ളിമണി', 'ഡിവോഴ്‌സ്' എന്നീ ചിത്രങ്ങളാണ് നാളെ തിയേറ്ററിലെത്തുന്നത്.

Pranaya Vilasam Release: പ്രണയ വിലാസം

Advertisment

'സൂപ്പർ ശരണ്യ' എന്ന ചിത്രത്തിലൂടെ ഏറെ ആരാധകരെ സൃഷ്‌ടിച്ച കോമ്പിനേഷനാണ് അനശ്വര രാജൻ, അർജുൻ അശോകൻ, മമിത ബൈജു എന്നിവരുടേത്. ഇവർ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'പ്രണയവിലാസം.' റൊമാന്റിക്ക് ഴോണറിലൊരുങ്ങുന്ന ചിത്രത്തിന്റെ സംവിധായകൻ നിഖിൽ മുരളിയാണ്. ഷാൻ റഹ്‌മാൻ ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം ഹിറ്റ് ലിസ്റ്റിലിടം നേടി കഴിഞ്ഞു.

സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവരാണ് നിർമാണം. ജ്യോതിഷ് എം, സുനു എ വി എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ഹക്കിം ഷാ, മനോജ് കെ യു, മിയ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം ഷിനോസ്, എഡിറ്റിങ്ങ് ബിനു നെപ്പോളിയൻ എന്നിവർ നിർവഹിക്കുന്നു.

Advertisment

Oh My Darling Release: ഓ മൈ ഡാർലിങ്ങ്

ബാലതാരമായെത്തി മലയാളികളുടെ വാത്സല്യം നേടിയ താരമാണ് അനിഘ സുരേന്ദ്രൻ. 'ഓ മൈ ഡാർലിങ്ങ്' എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അനിഘ നായികയായി എത്തുകയാണ്. സോഷ്യൽ മീഡിയ താരമായ മെൽവിൻ ബാബു ആണ് ചിത്രത്തിലെ നായകൻ. ടീനേജ് പ്രണയകഥ പറയുന്ന ചിത്രത്തിന്റെ സംവിധായകൻ ആൽഫ്രഡ് ഡി സാമുവലാണ്. ഷാൻ റഹ്മാനാണ് ചിത്രത്തിലെ സംഗീതം ഒരുക്കിയത്.

മനോജ് ശ്രീകാന്തയാണ് നിർമാണ്. മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവൻ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. ഛായാഗ്രഹണം അൻസർ ഷാ, എഡിറ്റിങ്ങ് ലിജോ പോൾ എന്നിവർ നിർവഹിക്കുന്നു.

Ntikkakkakkoru Premandaarnnu Release: ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്

നീണ്ട അഞ്ചു വർഷങ്ങൾക്കു ശേഷം മലയാള സിനിമയിലേക്ക് നടി ഭാവന തിരിച്ചെത്തുകയാണ്. ആദിൽ മൈമൂനത്ത് അഷ്റഫിന്റെ ചിത്രത്തിലൂടെയാണ് ഭാവനയുടെ മടങ്ങിവരവ്. ഷറഫുദ്ദീൻ, സാനിയ റാഫി, അശോകൻ, അനാർക്കലി നാസർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.

ലണ്ടൻ ടാക്കീസ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ നിർമാതാക്കൾ രാജേഷ് കൃഷ്‌ണ, രനിഷ് അബ്‌ദുൾ ഖാദർ എന്നിവരാണ്. ഛായാഗ്രഹണം അരുൺ റുഷ്‌ദി, സംഗീതം നിശാന്ത് എന്നിവർ നിർവഹിക്കുന്നു.

BOOMERANG Release: ബൂമറാംഗ്

സംയുക്ത മേനോൻ, ഷൈൻ ടോം ചാക്കോ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് 'ബൂമറാംഗ്.' മനു സുധാകരൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. കോമഡി ഴോണറിലൊരുങ്ങുന്ന ചിത്രമെന്നാണ് ട്രെയിലറിൽ നിന്ന് വ്യക്തമാകുന്നത്. ചെമ്പൻ വിനോദ്, ബൈജു സന്തോഷ്, ഡെയിൻ ഡേവിസ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്.

അജി മേടയിൽ, തൗഫീക്ക് ആർ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം ഈസി ഫ്ലൈ പ്രൊഡക്ഷൻസാണ് അവതരിപ്പിക്കുന്നത്. കൃഷ്ണദാസ് പങ്കി ആണ് തിരക്കഥ രചിച്ചത്. ഛായാഗ്രഹണം വിഷ്‌ണു നാരായണൻ, എഡിറ്റിങ്ങ് അഖിൽ എ ആർ എന്നിവർ നിർവഹിക്കുന്നു.

Santhosham Release: സന്തോഷം

സഹോദരങ്ങളുടെ സ്‌നേഹ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് 'സന്തോഷം.' അനു സിത്താര കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ സംവിധായകൻ അജിത്ത് വി തോമസാണ്. കലാഭവൻ ഷാജോൻ, മല്ലിക സുകുമാരൻ, അമിത്ത് ചക്കാലയ്ക്കൽ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്.

ഇഷ പട്ടാലി, അജിത്ത് വി തോമസ് എന്നിവരാണ് നിർമാണം.പി എസ് ജയ്‌ഹരി ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയത്. ഛായാഗ്രഹണം കാർത്തിക് എ, എഡിറ്റിങ്ങ് ജോൺ കുട്ടി എന്നിവർ നിർവഹിക്കുന്നു.

Dharani Release: ധരണി

ശ്രീവല്ലഭൻ ബി തിരക്കഥ, സംവിധാനം എന്നിവ നിർവഹിക്കുന്ന ചിത്രമാണ് 'ധരണി.' പാരലാക്‌സ് ഫിലിം ഹൗസാണ് ചിത്രം അവതരിപ്പിക്കുന്നത്. സംഗീതം ഒരുക്കിയത് രമേഷ് നാരായണൻ ആണ്. ഛായാഗ്രഹണം ജിജു സണ്ണി, എഡിറ്റിങ്ങ് കെ ശ്രീനിവാസ് എന്നിവർ നിർവഹിക്കുന്നു.

PALLIMANI Release: പള്ളിമണി

ഇടവേളയ്ക്കു ശേഷം നിത്യ ദാസ് സിനിമാലോകത്തേക്കു തിരിച്ചെത്തുന്ന ചിത്രമാണ് 'പള്ളിമണി.' നടി ശ്വേത മേനോനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.ഹൊറർ ഴോണറിലെത്തുന്ന ചിത്രത്തിൽ കൈലാസും പ്രധാന വേഷത്തിലെത്തുന്നുണ്ട്. അനിൽ കുമ്പഴയാണ് ചിത്രത്തിന്റെ സംവിധാനം.

ലക്ഷ്‌‌മി അരുൺ മേനോൻ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് കെ വി അനിൽ ആണ്. ഛായാഗ്രഹണം അനിയൻ ചിത്രശാല, എഡിറ്റിങ്ങ് അനന്തു വി എസ് എന്നിവർ നിർവഹിക്കുന്നു.

Divorce Release: ഡിവോഴ്‌സ്

&t=17s

കേരള സംസ്ഥാന ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ നിർമിക്കുന്ന ചിത്രമാണ് 'ഡിവോഴ്‌സ്'. മിനി ഐ ജിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ആറു സ്ത്രീകളുടെ ജീവിതമാണ് പറയുന്നത്. ഛായാഗ്രഹണം വിനോദ് ഇല്ലമ്പിള്ളി, എഡിറ്റിങ്ങ് ഡേവിസ് മാനുവൽ എന്നിവർ നിർവഹിക്കുന്നു.

Anu Sithara Bhavana Anaswara Rajan New Release Shine Tom Chacko Samyuktha Menon

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: