/indian-express-malayalam/media/media_files/2025/07/12/new-malayalam-ott-releases-fi-1-2025-07-12-11-48-27.jpg)
New Malayalam OTT Releases This Week
New malayalam OTT Release This Week: പുതിയ നാലു മലയാളചിത്രങ്ങൾ കൂടി ഒടിടിയിൽ എത്തിയിരിക്കുകയാണ്. അവ എവിടെ? എന്നു തൊട്ട് കാണാം?
Detective Ujjwalan OTT: ഡിറ്റക്റ്റീവ് ഉജ്ജ്വലൻ
ധ്യാൻ ശ്രീനിവാസൻ, സിജു വിൽസൺ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയ 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ഒടിടിയിൽ എത്തി. നെറ്റ്ഫ്ളിക്സിൽ ചിത്രം ലഭ്യമാണ്.
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായിരുന്നു ഡിറ്റക്റ്റീവ് ഉജ്ജ്വലൻ. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത് നവാഗതരായ ഇന്ദ്രനീൽ ഗോപീകൃഷ്ണൻ, രാഹുൽ ജി. എന്നിവരാണ്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് ചിത്രം നിർമ്മിക്കുന്നത്. മിന്നൽ മുരളി എന്ന ചിത്രത്തിലൂടെ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് ആരംഭിച്ച വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണ് ഡിറ്റക്റ്റീവ് ഉജ്ജ്വലൻ.
Also Read: ധനുഷിന്റെ കുബേര ഒടിടിയിലേക്ക്
കോട്ടയം നസീർ, സീമ ജി നായർ, റോണി ഡേവിഡ്, അമീൻ, നിഹാൽ നിസാം, നിബ്രാസ് നൗഷാദ്, ഷാഹുബാസ്, കലാഭവൻ നവാസ്, നിർമ്മൽ പാലാഴി, ജോസി സിജോ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഛായാഗ്രഹണം പ്രേം അക്കാട്ടു, ശ്രയാന്റി, സംഗീതം റമീസ് ആർസീ, എഡിറ്റർ ചമൻ ചാക്കോ, കലാസംവിധാനം കോയാസ് എം. എന്നിവർ കൈകാര്യം ചെയ്യുന്നു.
Mr and Mrs Bachelor OTT: മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്‌ലർ
ഇന്ദ്രജിത്ത് സുകുമാരൻ, അനശ്വര രാജൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ 'മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്‌ലർ' ഒടിടിയിൽ എത്തി. മനോരമ മാക്സിലാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.
ഡയാന ഹമീദ്, റോസിൻ ജോളി, ബിജു പപ്പൻ, രാഹുൽ മാധവ്, സോഹൻ സീനുലാൽ, മനോഹരി ജോയ്, ജിബിൻ ഗോപിനാഥ്, ലയ സിംപ്സൺ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. അർജുൻ ടി. സത്യൻ ആണ് ചിത്രത്തിന്റെ തിരക്കഥ. ഹൈലൈൻ പിക്ചേഴ്സിന്‍റെ ബാനറിൽ പ്രകാശ് ഹൈലൈൻ ആണ് ചിത്രം നിർമ്മിച്ചത്.
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പ്രദീപ് നായർ ആണ്. എഡിറ്റർ സോബിൻ കെ. സോമൻ, സംഗീതം, പശ്ചാത്തല സംഗീതം പി.എസ് ജയഹരി എന്നിവർ കൈകാര്യം ചെയ്യുന്നു.
Also Read: അസ്ത്ര ഒടിടിയിൽ എവിടെ കാണാം?
Narivetta OTT: നരിവേട്ട
ടൊവിനോ തോമസിനെ പ്രധാന കഥാപാത്രമാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത 'നരിവേട്ട' ഒടിടിയിൽ എത്തി. സോണി ലിവിൽ ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. വർഗീസ് എന്ന പൊലീസ് കോൺസ്റ്റബിളായാണ് ടൊവിനോ ചിത്രത്തിലെത്തിയത്.
ചേരൻ, സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, സുധി കോഴിക്കോട്, പ്രശാന്ത് മാധവൻ, എൻ എം ബാദുഷ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസ്സൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ അബിൻ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ. ഇഷ്കിനു ശേഷം അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
Also Read: 916 കുഞ്ഞൂട്ടൻ ഒടിടിയിലെത്തി; ചിത്രം എവിടെ കാണാം?
Kundannoorile Kulsitha Lahala OTT: കുണ്ടന്നൂരിലെ കുത്സിതലഹള
ലുക്മാൻ അവറാനെ പ്രധാന കഥാപാത്രമാക്കി അക്ഷയ് അശോക് തിരക്കഥയെഴുതി സംവിധാനം 'കുണ്ടന്നൂരിലെ കുത്സിതലഹള' ഒടിടിയിൽ എത്തി. ചിത്രം സൈന പ്ലേയിൽ സ്ട്രീമിംഗ് ആരംഭിച്ചു.
ലുക്മാനെ കൂടാതെ വീണാ നായർ, ആശാ മഠത്തിൽ, ജെയിൻ ജോർജ്, സുനീഷ് സാമി, പ്രദീപ് ബാലൻ, ദാസേട്ടൻ കോഴിക്കോട്, സെൽവരാജ്, ബേബി, മേരി, അനുരദ് പവിത്രൻ, അധിൻ ഉള്ളൂർ, സുമിത്ര, ആദിത്യൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ഫജു ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിനു സംഗീതം പകർന്നിരിക്കുന്നത് മെൽവിൻ മൈക്കിൾ ആണ്. അശ്വിൻ ബി. ആണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. ജാസി ഗിഫ്റ്റ്, ബെന്നി ദയാൽ, വൈക്കം വിജയലക്ഷ്മി, അൻവർ സാദത്ത്, അനന്യ ചക്രവർത്തി എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
Read More: മാധവന്റെ ബോളിവുഡ് ചിത്രം ആപ് ജൈസ കോയി ഒടിടിയിൽ എവിടെ കാണാം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.