scorecardresearch

Asthra OTT: അസ്ത്ര ഒടിടിയിൽ എവിടെ കാണാം?

Asthra OTT Release Date & Platform: അമിത് ചക്കാലക്കലിനെ നായകനാക്കി ആസാദ് അലവിൽ സംവിധാനം ചെയ്ത അസ്ത്രയുടെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. എവിടെ കാണാം?

Asthra OTT Release Date & Platform: അമിത് ചക്കാലക്കലിനെ നായകനാക്കി ആസാദ് അലവിൽ സംവിധാനം ചെയ്ത അസ്ത്രയുടെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. എവിടെ കാണാം?

author-image
Entertainment Desk
New Update
Asthra OTT release Date platform ManoramaMax

Asthra OTT release Date & platform

Asthra OTT Release Date & Platform: ആസാദ് അലവിൽ സംവിധാനം ചെയ്ത അസ്ത്ര ഒടിടിയിലേക്ക്. ചിത്രത്തിന്റെ ഒടിടി റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ്. അമിത് ചക്കാലക്കൽ നായകനാവുന്ന ചിത്രത്തിൽ പുതുമുഖം സുഹാസിനി കുമരനാണ് നായിക.

Advertisment

Also Read: നഹീന്ന് പറഞ്ഞാ നഹീ; ഇതിപ്പോ രമണനേയും കടത്തിവെട്ടുമല്ലോ; വൈറലായി വിദ്യ ബാലന്റെ റീൽ

കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, സന്തോഷ് കീഴാറ്റൂര്‍, അബു സലിം, ശ്രീകാന്ത് മുരളി, മേലനാഥന്‍, ജയകൃഷ്ണന്‍, ചെമ്പില്‍ അശോകന്‍, രേണു സൗന്ദര്‍, നീനാ കുറുപ്പ്, സന്ധ്യാ മനോജ്, പ്രദീപ് സനല്‍ കല്ലാട്ട് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

Also Read: New OTT Release: ഒടിടിയിൽ കാണാം പുതിയ 10 മലയാളചിത്രങ്ങൾ

വയനാടിന്റെ പശ്ചാത്തലത്തിലുള്ള ക്രൈം ത്രില്ലറാണ് ചിത്രം.  പോറസ് സിനിമാസിന്റെ ബാനറില്‍ പ്രേം കല്ലാട്ട് അവതരിപ്പിക്കുന്ന ചിത്രം നിര്‍മിക്കുന്നത് പ്രേം കല്ലാട്ടും പ്രീ നന്ദ് കല്ലാട്ടുമാണ്. വിനു കെ. മോഹന്‍, ജിജുരാജ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. 

Advertisment

ഹരി നാരായണന്‍, എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവരുടെ വരികള്‍ക്ക് മോഹന്‍ സിതാര ഈണം പകര്‍ന്നിരിക്കുന്നു. റോണി റാഫേലാണ് പശ്ചാത്തല സംഗീതം. മണി പെരുമാള്‍ ഛായാഗ്രഹണവും അഖിലേഷ് മോഹന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.  കലാസംവിധാനം ശ്യാംജിത്ത് രവി, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, കോസ്റ്റും ഡിസൈന്‍ അരുണ്‍ മനോഹര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജന്‍ ഫിലിപ്പ്. പിആര്‍ഒ വാഴൂര്‍ ജോസ്.

Also Read: മോഹൻലാലിന്റെ തിരിച്ചുവരവ്, മമ്മൂട്ടിയുടെ പതറൽ; മലയാളസിനിമയുടെ ആദ്യ പകുതിയിങ്ങനെ? ബോക്സ് ഓഫീസ് കണക്കുകൾ

മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ജൂലൈ 18 മുതൽ മനോരമ മാക്സിൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. 

Also Read: രവീണ ടണ്ടന്റെ കടൽക്കരയിലെ 70 കോടിയുടെ ബംഗ്ലാവ് വീട്; ചിത്രങ്ങൾ

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: